o ഓരോ വ്യക്തിയേയും ഉള്‍ക്കരുത്തുള്ളവരാക്കി തീര്‍ക്കുന്നത് അമ്മമാരാണ് ഡോ: സൈബുന്നീസ ബീഗം
Latest News


 

ഓരോ വ്യക്തിയേയും ഉള്‍ക്കരുത്തുള്ളവരാക്കി തീര്‍ക്കുന്നത് അമ്മമാരാണ് ഡോ: സൈബുന്നീസ ബീഗം

 ഓരോ വ്യക്തിയേയും ഉള്‍ക്കരുത്തുള്ളവരാക്കി തീര്‍ക്കുന്നത് അമ്മമാരാണ് ഡോ: സൈബുന്നീസ ബീഗം



മാഹി: ഓരോ വ്യക്തിയേയും ഉള്‍ക്കരുത്തുള്ളവരാക്കി തീര്‍ക്കുന്നത് അമ്മമാരാണ് എന്ന് മാഹി ഗവൺമെൻ്റ് ജനറൽ ആശുപത്രി അസിസ്റ്റൻ്റ് ഡയറക്റ്റർ ഡോ: സൈബുന്നീസ ബീഗം അഭിപ്രായപ്പെട്ടു.വനിത ദിനത്തോടനുബന്ധിച്ച് ഒന്നാം വാർഡിൽ സംഘടിപ്പിച്ച വനിത ദിനാഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോക്റ്റർ സൈബുന്നീസ ബീഗം. കുട്ടികളെ വളർത്തുന്നതിൽ മാതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ കൗൺസിലർ ആയ ഹർഷ ഹരീന്ദ്രൻ ക്ലാസ് എടുത്തു. വാർഡ് എ എൻ എം സുജാത വി പി, കെ നഷീബ രേഷ്മ പി എന്നിവർ സംസാരിച്ചു. വനിത ദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങൾക്കുള്ള വിജയികൾക്ക് ഡോക്റ്റർ സൈബുന്നീസ ബീഗം സമ്മാനങ്ങൾ വിതരണം ചെയ്തു.ഗായത്രി പി.വി, ചിത്ര ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി



Post a Comment

Previous Post Next Post