ത്യാഗസ്മരണയിൽ എങ്ങും ബലി പെരുന്നാൾ ആഘോഷം
അഴിയൂർ: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ക്ഷമയുടെയും സന്ദേശമാണ് ബലി പെരുന്നാൾ . പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മായിലിനെ ദൈവകൽപ്പന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്റെ ത്യാഗസ്മരണയിലാണ് വിശ്വാസികൾ .ആസന്ദേശം പകരുന്ന അചഞ്ചലമായ വിശ്വാസത്തിന്റെ ഓർമപ്പെടുത്തലാണ് ഓരോ ബലി പെരുന്നാൾ ദിനവും . രാവിലെ മുതൽ വിശ്വാസികൾ പുതു വസ്ത്രമണിഞ്ഞ് പള്ളികളിൽ എത്തി. പ്രതികൂല കാലാവസ്ഥ കാരണം ഈദ്ഗാഹ് ഉണ്ടായിരുന്നില്ല.പള്ളികളിലായിരുന്നു ബലി പെരുന്നാൾ നമസ്കാരം.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അഭി മുഖ്യത്തിൽ കുഞ്ഞിപ്പള്ളി അൽ-ഹിക്ക് മ പ ള്ളിയിൽ റിയാസ് സ്വലാഹി തളിപ്പറമ്പും, അണ്ടി കമ്പനി ഐഡിയൽ മസ്ജിദിൽ എൻ.എം ബഷീർ, ഹാജിയാർ പള്ളിയിൽ ബഷീർ ബാഖവി, ചുങ്കം ടൌൺ രിഫായ് പള്ളിയിൽ ജമാലുദ്ദീൻ പാണ്ടിക്കാട്,അഞ്ചാംപീടിക പള്ളിയിൽ ഉസ്താദ് ഹംസ ഫൈസി, റെയിൽവേ സ്റ്റേഷൻ റഹ്മാനിയ്യ പള്ളിയിൽ നെ ഈ മുദ്ദീൻ ഹുദവി, കീരിത്തോട് ശാദുലി പള്ളി മുബഷിർ ഫൈസി, ബഹറുന്നൂർ പള്ളിയിൽ ജംഷീദ് ഹുദവി, തഖ് വ പ ള്ളിയിൽ ഇബ്രാഹിം ദാരിമി, പൂഴിത്തല ഹിദായജുമാ മസ്ജിദ് സഅദ് സലമി ഫൈസി മേൽമുറി എന്നിവർ നേതൃത്വം നൽകി.

Post a Comment