രക്തദാന ക്യാമ്പ് നടന്നു
അന്താരാഷ്ട്രാ വനിതാ ദിനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി തലശ്ശേരി താലൂക്ക് ഐഞ്ചൽസ് വിങ്ങിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് മാഹിയുടെ സഹകരണത്തോടെ മാഹി കോ ഓപറേറ്റീവ് കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ച് മലബാർ കാൻസർ സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു.
മാർച്ച് 8 ന് രാവിലെ 9.30 ന് ഹരിപ്രിയയുടെ പ്രാർത്ഥനയും ആര്യ എം പ്രകാശിന്റെ സ്വാഗതനൃത്തത്തോടെയും തുടങ്ങിയ ക്യാമ്പും, കോളജ് വനിതാ സെൽ രൂപീകരണവും കോ ഓപറേറ്റീവ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ പ്രിൻസിപ്പൽ ഡോ: ശ്രീലതയുടെ അദ്ധ്യക്ഷതയിൽ മാഹി കോസ്റ്റൽ എസ് ഐ യും ബി ഡി കെ ഐഞ്ചൽസ് വിങ്ങ് രക്ഷാധികാരിയുമായ റീനാ വർഗീസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാനിധ്യവും മരണശേഷം തന്റെ ശരീരം കുട്ടികൾക്ക് പഠിക്കുവാൻ പരിയാരം മെഡിക്കൽ കോളേജിന് വേണ്ടി ഒസ്യത്ത് എഴുതിക്കൊടുത്ത മയ്യഴിയുടെ എഴുത്തുകാരി സി കെ രാജലക്ഷ്മിയെയും, അതിരുകളില്ലാത്ത സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന (ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ) റിട്ടേഡ് രജിസ്ട്രാർ പള്ളിക്കകം ഉമൈഭാനു പാനൂരിനെയും വനിതാ ശ്രേഷ്ഠ പുരസ്കാരങ്ങൾ ഡോ: ശ്രീലതയും, എസ്സ് ഐ റീനാ വർഗീസും ചേർന്ന് സ്നേഹാദരങ്ങളോടെ നൽകി .
മാഹി ലയൺസ് ക്ലബ്ബ് ഫസ്റ്റ് ലേഡി ജിഷി രാജേഷ് സ്വാഗതം പറഞ ചടങ്ങിൽ ലയൺസ് പ്രസിഡന്റ് രാജേഷ് വി ശിവദാസ്, ബി ഡി കെ സംസ്ഥാന എക്സിക്യൂട്ടീവ് സമീർ പെരിങ്ങാടി, മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഇൻ ചാർജ് ഡോ: മോഹൻദാസ് വി എസ്സ് ഐശ്വര്യ ,മുംതാസ്, എന്നിവർ ആശംസകൾ അറീച്ചു . ഷക്കീലാ പാനൂർ നന്ദിയും പറഞ്ഞു. ക്യാമ്പിന് ജസീല പാനൂർ, ബി ഡി കെ പ്രസിഡന്റ് പി പി റിയാസ് മാഹി, അമിത രാജേന്ദ്രൻ, ജാനകി കുഞ്ഞിക്കണ്ണൻ, രമേഷ് ബാബു, സുധാകരൻ, അശോക് കുമാർ, പി സി ദിവാനന്ദൻ, ഷുഫൈസ് മഞ്ചക്കൽ, നിഖിൽ രവീന്ദ്രൻ, സഫിയ നിഷാദ് കുഞ്ഞിപ്പളളി (ലയൺസ് ) റയീസ് പാനൂർ, അനസ് പാനൂർ, ഗംഗ വിനോദ് എന്നിവർ നേതൃത്വം നൽകി. ആദരവ് സ്വീകരിച്ച സി കെ രാജലക്ഷ്മിയും, പള്ളിക്കകം ഉമൈ ഭാനുവും മറുപടി പ്രസംഗം നടത്തി. രക്ത ദാന ക്യാമ്പിന് ശേഷം പുതുതായി രൂപീകരിച്ച കോളേജ് വുമൺസ് സെല്ലിന്റെ നേതൃത്വത്തിൽ കലാ പരിപാടികളും നടന്നു.
Post a Comment