ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക വൃക്ക ദിനം*
*💠അന്താരാഷ്ട്ര വിഗ് ദിനം*
*💠അന്താരാഷ്ട്ര വിസ്മയ ദിനം*
*💠അന്താരാഷ്ട്ര ബാഗ് പൈപ്പ് ദിനം*
*💠മരിയോ ദിനം*
*💠നെയിംടാഗ് ദിനം*
*💠ടിബറ്റൻ പ്രക്ഷോഭ ദിനം*
*💠യുഎസ് പേപ്പർ മണി ദിനം*
*💠സാൽവേഷൻ ആർമി ദിനം*
*💠പോപ്‌കോൺ പ്രേമികളുടെ ദിനം*
*💠ലാൻഡ്‌ലൈൻ ടെലിഫോൺ ദിനം*
*💠ഫെസ്റ്റിവൽ ഓഫ് ലൈഫ് ഇൻ ക്രാക്ക്സ് ഡേ*
*💠ഹിസ്റ്റോ ടെക്നോളജി പ്രൊഫഷണലുകളുടെ ദിനം*
*💠ദേശീയ സ്കർട്ട് ദിനം*
*💠ദേശീയ റാഞ്ച് ദിനം*
*💠ഹാരിയറ്റ് ടബ്മാൻ ദിനം (യുഎസ്എ)*
*💠സെക്ലർ സ്വാതന്ത്ര്യ ദിനം (റൊമാനിയ)*
*💠ദേശീയ തിയേറ്റർ ദിനം (അസർബൈജാൻ)*
*💠ഹോളോകോസ്റ്റ് അനുസ്മരണ ദിനം (ബൾഗേറിയ)*
*💠ദേശീയ ബ്ലൂബെറി പോപ്പോവർ ദിനം (യുഎസ്എ)*
*💠കുർദിഷ് വസ്ത്ര ദിനം (ഇറാഖ് , ഇറാൻ , സിറിയ , തുർക്കി)*
*💠ദേശീയ സ്ത്രീകളുടെയും പെൺകുട്ടികളുടെയും എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണ ദിനം (യുഎസ്എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1535* - ```ബിഷപ്പ് ടോമസ് ഡി ബെർലംഗ ഗാലപാഗോസ് ദ്വീപുകൾ കണ്ടെത്തി.```
*🌐1801* - ```ബ്രിട്ടനിലെ ആദ്യ സെൻസസ് നടന്നു.```
*🌐1876* - ```അലക്സാണ്ടർ ഗ്രഹാം ബെൽ ആദ്യ ടെലഫോൺ സംഭാഷണം നടത്തി.```
*🌐1888* - ```ശ്രീനാരായണ ഗുരുദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി.```
*🌐1910* - ```ഡി.ഡബ്ല്യു. ഗ്രിഫിത് സംവിധാനം ചെയ്ത ഇൻ ഓൾഡ് കാലിഫോർണിയ എന്ന നിശബ്ദ ചിത്രം പ്രദർശനത്തിനെത്തി. ഹോളിവുഡിലെ ആദ്യ ചലച്ചിത്രമാണിത്.```
*🌐1910* - ```ചൈനയില്‍ അടിമത്തം നിരോധിച്ചു.```
*🌐1922* - ```മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വർഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വർഷത്തിനു ശേഷം മോചിതനായി.```
*🌐1945* - ```രണ്ടാം ലോകമഹായുദ്ധം: യുഎസ് ആർമി ഫോഴ്സ് ടോക്കിയോയിൽ ഫയർബോംബ് ഇടുകയും ഇതിന്റെ ഫലമായുണ്ടായ സംഘർഷം 100,000 ൽ കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു.```
*🌐1948* - ```പാലിയം സമരം - പാലിയം ക്ഷേത്രപരിസരത്തെ നിരത്തുകളിലൂടെ അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനായി എ.ജി. വേലായുധന്റെ നേതൃത്വത്തിൽ സമരം നടത്തി.```
*🌐1948* - ```ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചു.```
*🌐1949* - ```മിൽഡ്രഡ് ഗില്ലാർസ് ("ആക്സിസ് സാലി") രാജ്യദ്രോഹത്തിന് ശിക്ഷിക്കപ്പെട്ടു.```
*🌐1969* - ```രാജ്യത്തെ വ്യവസായ ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷിതത്വത്തിനായി കേന്ദ്ര വ്യവസായ സുരക്ഷിത സേന (C.I.S.F) സ്ഥാപിതമായി.```
*🌐1977* - ```ശാസ്ത്രജ്ഞർ യുറാനസിന്റെ വലയങ്ങൾ കണ്ടെത്തി.```
*🌐1980* - ```ഐക്യരാഷ്ട്രസംഘടനയുടെ ഭക്ഷ്യകാർഷിക സംഘടനയുടെ പതിനഞ്ചാമത് മേഖലാ സമ്മേളനം ഡൽഹിയിൽ നടന്നു.```
*🌐2006* - ```മാർസ് റീകണൈസൻസ് ഓർബിറ്റർ ചൊവ്വയിൽ എത്തി.```
*🌐2012* - ```മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്ത് പാണമ്പ്ര വളവിൽ വെച്ചുണ്ടായ കാറപകടത്തിൽ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റു.```
*🌐2015* - ```ഓന്തുകൾ നിറം മാറുന്നതിന് രഹസ്യം ജനീവ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.```
*🌐2019* - ```ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വനിതയായി 116 വയസുള്ള ജപ്പാൻകാരി കെയിൻ ടനാക്ക ഗിന്നസ് ബുക്കിൽ ഇടം നേടി.```
*🌐2020* - ```ലോകാരോഗ്യ സംഘടന COVID-19 ഒരു പകർച്ചവ്യാധിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു .```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹എ.റ്റി. ഉമ്മർ* - ```മലയാളത്തിലെ പ്രമുഖ ചലച്ചിത്രസംഗീതസംവിധായകരിൽ ഒരാളായിരുന്നു എ.റ്റി.ഉമ്മർ (10 മാർച്ച് 1933 - 18 ഒക്ടോബർ 2001). ദേവരാജൻ , ബാബുരാജ്, കെ.രാഘവൻ , ദക്ഷിണാമൂർത്തി തുടങ്ങിയ സംഗീതസംവിധായകരുടെ കാലഘട്ടത്തിലായിരുന്നു ഇദ്ദേഹത്തിന്റെയും ഗാനങ്ങൾ മലയാളത്തിന് ലഭിച്ചത്. 1967 ലെ 'തളിരുകൾ ' എന്ന ചിത്രത്തിലൂടെയാണ് രംഗത്തുവന്നത്. അടുത്ത സുഹൃത്തായിരുന്ന ഡോ. പവിത്രനായിരുന്നു ഗാനരചന. 'ആകാശവീഥിയിൽ' എന്നുതുടങ്ങുന്ന ഗാനമായിരുന്നു ആദ്യത്തേത്. 1970-കളിൽ ഉമ്മർ ഗാനരചയിതാവ് ബിച്ചു തിരുമലയോടു ചേർന്നു. പി. ഭാസ്കരൻ, ഒ.എൻ.വി. കുറുപ്പ് തുടങ്ങിയ പ്രമുഖ ഗാനരചയിതാക്കളോടൊപ്പവും ഗാനങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ചിത്രമായ 'ആൽമരം' ശ്രദ്ധിക്കപ്പെട്ടു. 'ആഭിജാത്യ'ത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം മലയാളിമനസ്സുകളിലേക്കെത്തുന്നത്. ആഭിജാത്യത്തിലെ 'ചെമ്പകപ്പൂങ്കാവനത്തിലെ', വ്യശ്ചികരാത്രി തൻ , മഴമുകിലൊളിവർണ്ണൻ, തെക്കൻ കാറ്റിലെ പ്രിയമുള്ളവളേ, തുഷാരബിന്ദുക്കളേ, ഒരു മയിൽപ്പീലിയായ് ഞാൻ (അണിയാത്ത വളകൾ ), സ്വയംവരത്തിനു പന്തലൊരുക്കി (ഉത്സവം), ഒരു നിമിഷം തരൂ (സിന്ദൂരം) തുടങ്ങിയ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.```
*🌹ചാത്തനാത്ത് അച്യുതനുണ്ണി* - ```ആധുനിക തലമുറയിൽപ്പെട്ട പ്രമുഖനായ കവിയും സൗന്ദര്യശാസ്തപണ്ഡിതനും സാഹിത്യഗവേഷകനും ഗദ്യസാഹിത്യകാരനും അദ്ധ്യാപകനുമാണ് ചാത്തനാത്ത് അച്യുതനുണ്ണി (ജനനം :10 മാർച്ച് 1939). 1955 മുതൽ ആനുകാലികങ്ങളിൽ ഒട്ടേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്; പ്രബന്ധങ്ങളും. വളളത്തോൾ വിദ്യാപീഠം (ശുകപുരം) സ്‌ഥാപകസെക്രട്ടറി. തിരൂർ തുഞ്ചൻസ്‌മാരകത്തിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.```
*🌹കെ. സുരേന്ദ്രൻ* - ```കേരളത്തിൽനിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് കെ. സുരേന്ദ്രൻ (Born: 10 March 1970). സംസ്ഥാനത്തെ ഭാരതീയ ജനതാപാർട്ടിയുടെ ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ് അദ്ദേഹം .ഭാരതീയ ജനതാ പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ അഖിൽ ഭാരതീയ വിദ്യ പരിഷത്ത് വഴിയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.```
*🌹റിതു വർമ്മ* - ```ദക്ഷിണേന്ത്യൻ സിനിമ അഭിനേത്രിയാണ് റിതു വർമ്മ. തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് റിതു വർമ്മ (Born: 10 March 1990). അനുക്കോകുന്ദ എന്ന ഹ്രസ്വചിത്രത്തിലെയും പെല്ലി ചൂപ്പുലു എന്ന തെലുങ്ക് ചലച്ചിത്രത്തിലെ അഭിനയത്തിലൂടെയുമാണ് കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്. പെല്ലി ചൂപ്പുലുവിലെ അഭിനയത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡും, ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും ലഭിച്ചു .```
*🌹താണു പദ്മനാഭൻ* - ```പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് താണു പദ്മനാഭൻ (ജനനം 10 മാർച്ച് 1957). പൂണെയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗത്തിന്റെ ഡീനാണ് അദ്ദേഹം. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ. എമെർജന്റ് ഗ്രാവിറ്റിയിൽ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതൽ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ൽ അമേരിക്കയിലെ ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ഇദ്ദേഹത്തിന് ലഭിച്ചു.```
*🌹അസ്‌ഗർ അലി എൻജിനീർ* - ```ഇന്ത്യക്കാരനായ ഒരു ഇസ്ലാമിക പണ്ഡിതനും പരിഷ്കരണവാദിയായ എഴുത്തുകാരനും സന്നദ്ധപ്രവർത്തകനുമാണ് അസ്‌ഗർ അലി എൻജിനിയർ(10 മാർച്ച് 1939 – 14 മേയ് 2013). പ്രോഗ്രസ്സീവ് ദാവൂദി ബോറ പ്രസ്ഥാനത്തിന്റെ നേതാവ് എന്നനിലയിലും ,ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികൾ, തെക്കുകിഴക്കൻ ഏഷ്യയിലെ വർഗീയതക്കും വംശീയാക്രമണത്തിനുമെതിരെയുള്ള രചനകൾ എന്നിവയിലൂടെയും അന്തർദേശീയ തലത്തിൽ പ്രസിദ്ധനാണ് അസ്ഗർ അലി എൻജിനിയർ.```
*🌹ഉസാമ ബിൻ ലാദൻ* - ```അൽ ഖാഇദ എന്ന തീവ്രവാദസംഘടനയുടെ മുൻ നേതാവാണ് ഉസാമത്ത് ബിൻ മുഹമ്മദ് ബിൻ ലാദൻ (Born : March 10, 1957 - Died May 2, 2011). അൽ ഖാഇദ എന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഉസാമ ബിൻ ലാദൻ . അമേരിക്കയിൽ 2001 സെപ്റ്റംബർ 11 ൽ അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണം നടത്തിയാണ് ബിൻലാദൻ കൂടുതൽ കുപ്രസിദ്ധനായത്. ഈ ചാവേറാക്രമണങ്ങളിൽ മൂവായിരത്തോളം ആളുകൾക്ക് ജീവഹാനിയുണ്ടായി.```
*🌹ജയിംസ് ഏൾ റേ* - ```അമേരിക്കൻ ഐക്യനാടുകളിലെ കറുത്തവർഗ്ഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ച മാർട്ടിൻ ലൂഥർ കിംഗിന്റെ ഘാതകനാണ് ജയിംസ് ഏൾ റേ (Born March 10, 1928 - Died April 23, 1998 ). 967 ൽ തടവുചാടി രക്ഷപെട്ട ജയിംസ് റേ മെഫിസിൽ സ്വന്തം മുറിയുടെ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന കിംഗിനെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാൾ ബ്രസൽസിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.```
*🌹പി.എസ്. നടരാജപിള്ള* - ```പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്നു പി.എസ്. നടരാജപിള്ള (മാർച്ച് 10, 1891 - ജനുവരി 10, 1966). തിരുക്കൊച്ചിയിൽ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. മന്ത്രി, നിയമസഭാ സാമാജികൻ, പാർലമെന്റ് അംഗം, പ്രജാസഭാ മെമ്പർ, കോൺസ്റ്റിറ്റിയുവന്റ് അസംബ്ലി മെമ്പർ, നിയമജ്ഞൻ, ചരിത്രപണ്ഡിതൻ, ഭാഷാപണ്ഡിതൻ, പത്രാധിപർ എന്നീ നിലയിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലിലാണ് താമസിച്ചിരുന്നത്.```
*🌹വിഠൽ റാവു* - ```ഗസൽ ഗായകനായിരുന്നു പണ്ഡിറ്റ് വിഠൽ റാവു(ജനനം മാർച്ച് 10, 1929 - 25 ജൂൺ 2015). ഒട്ടേറെ വിദേശ രാജ്യങ്ങളിലും ഗസൽ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. സൂഫി ശൈലിയാണ് അദ്ദേഹം ആലാപനത്തിൽ സ്വീകരിച്ചത്.```
*🌹വില്ല്യം ഹോഡ്സൻ* - ```ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ഒരു ബ്രിട്ടീഷ് സൈനികനായിരുന്നു വില്ല്യം ഹോഡ്സൻ എന്ന വില്ല്യം സ്റ്റീഫൻ റൈക്സ് ഹോഡ്സൻ (1821 മാർച്ച് 10 – 1858 മാർച്ച് 11). 1857-ലെ ഇന്ത്യൻ ലഹളക്കാലത്ത് ഡെൽഹിയിൽ ഹോഡ്സൻസ് ഹോഴ്സ് എന്ന പേരിലുള്ള ഒരു അവ്യവസ്ഥാപിത കുതിരപ്പടയെ സംഘടിപ്പിക്കുകയും, ബ്രിട്ടീഷുകാരുടെ രഹസ്യാന്വേഷണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. ഹോഡ്സൻ ഹോഴ്സിലെ ഹോഡ്സൻ എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്.```
*🌹വി.ആർ. സുനിൽ കുമാർ* - ```പ്രമുഖ സി.പി.ഐ നേതാവും കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി.ആർ. സുനിൽ കുമാർ (ജനനം 10 മാർച്ച് 1969 ) . സി.പി.ഐ. നേതാവും മുൻമന്ത്രിയുമായിരുന്ന വി.കെ. രാജന്റെ മകനാണ്.```
*🌹എ.ആർ. മേനോൻ* - ```കേരള സംസ്ഥാനത്തിലെ ആദ്യത്തെ ആരോഗ്യവകുപ്പ് മന്ത്രിയും ഒരു ഭിഷഗ്വരനുമായിരുന്നു അമ്പാട്ട് രാമനുണ്ണി മേനോൻ എന്ന എ.ആർ. മേനോൻ (10 മാർച്ച് 1886 - 09 ഒക്ടോബർ 1960).```
*🌹മാധവറാവു സിന്ധ്യ* - ```ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മന്ത്രിയുമായിരുന്നു മാധവറാവു ജിവാജിറാവു സിന്ധ്യ (10 മാർച്ച് 1945 - 30 സെപ്റ്റംബർ 2001) .```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷വിഷ്ണു വാമൻ ഷിർവാഡ്കർ* - ```വിഷ്ണു വാമൻ ഷിർവാഡ്കർ (ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999),ഒരു പ്രശസ്ത മറാത്തി കവിയും എഴുത്തുകാരനുമായിരുന്നു. ജീവിതത്തിലുടനീളം ഇദ്ദേഹം ജാതി സമ്പ്രദായത്തിനെതിരെ പൊരുതി. കുസുമാഗ്രജ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. 1987-ൽ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠത്തിന് അർഹനായി. വിശാഖ, കിനാര, (കവിതാസമാഹാരങ്ങൾ) ഫുൽവാലി, ഏകാകി താര, (കഥാസമാഹാരങ്ങൾ) വൈജയന്തി, നടസാമ്രാട്ട് (നാടകങ്ങൾ), വൈഷ്ണവ (നോവൽ) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.```
*🌷വില്യം ഹെൻറി ബ്രാഗ്* - ```ഭൌതികശാസ്ത്രജ്ഞൻ, രസതന്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രസിദ്ധനായ ബ്രിട്ടീഷുകാരനാണ് സർ വില്യം ഹെൻറി ബ്രാഗ് (2 ജൂലൈ 1862 – 10 മാർച്ച് 1942). 1915 ൽ ഭൌതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. തന്റെ മകനായ വില്യം ലോറൻസ് ബ്രാഗ് മായി നോബൽ സമ്മാനം പങ്കിടുകയായിരുന്നു.നോബൽ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആകെ ഒരേ ഒരു തവണ മാത്രമേ പിതാവിനും പുത്രനും ആയി നോബൽ സമ്മാനം ലഭിച്ചിട്ടുള്ളൂ. അത് ഹെൻറി ബ്രാഗ് നും മകനും ആയിരുന്നു.```
*🌷ഫ്രാൻസിസ് റോബിൻസ് അപ്ട്ടൺ* - ```ഒരു അമേരിക്കൻ ഊർജ്ജതന്ത്രജ്ഞനും ഗണിതജ്ഞനായിരുന്നു ഫ്രാൻസിസ് റോബിൻസ് അപ്ട്ടൺ (ജനനം : 1852 - മരണം :1921 മാർച്ച് 10ന്).```
*🌷വ്‌ളാദിമിർ സുത്യയെവ്* - ```പഴയ സോവിയറ്റ് യൂണിയനിലെ (റഷ്യ)യിലെ അനിമേറ്റഡ് കാർട്ടൂൺ വ്യവസായത്തിന്റെ സ്ഥാപകനായിരുന്നു വ്‌ളാദിമിർ ഗ്രഗൊറേവിച്ച് സുത്യയെവ് എന്ന വി. സുത്യയെവ് (5 ജൂലൈ 1903— 10 മാർച്ച് 1993). എഴുത്തുകാരനും ചിത്രകാരനുമായിരുന്ന അദ്ദേഹത്തിന്റെ ബാല സാഹിത്യ കൃതികൾ, അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2003 ജൂലായ് 5 ന് അദ്ദേഹത്തിന്റെ ജന്മശതാബ്ദി റഷ്യയിൽ ആഘോഷിച്ചു.```
*🌷സാവിത്രി ഫൂലെ* - ```മഹാരാഷ്ട്രയിൽ അധഃസ്ഥിതരുടെ വിമോചനത്തിനായി നിരന്തരം ഇടപെട്ട സാമൂഹ്യ പ്രവർത്തകയായിരുന്നു സാവിത്രി ഫൂലെ (ജനനം 3 January 1831 - മരണം 10 March 1897). സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായും ഉന്നതിക്കായും സധീരം പോരാടിയ ഇവർ ജ്യോതിറാവു ഫൂലെയുടെ പത്‌നിയാണ്.```
*🌷ഹാരിയറ്റ് ടബ്മൻ* - ```അമേരിക്കയില്‍, അടിമകളുടെ മോചനത്തിനുവേണ്ടി പ്രവർത്തിച്ച വനിതയായിരുന്നു ടബ്മൻ, ഹാരിയറ്റ് ( ജനനം :c. 1820 or 1821 - മരണം March 10, 1913). സാറാ ബ്രാഡ്ഫോർഡ് രചിച്ച ഹാരി ടബ്മൻ: ദ് മോസസ് ഒഫ് ഹെർ പീപ്പിൾ എന്ന ജീവചരിത്രകൃതി 1886-ൽ പ്രസിദ്ധീകരിച്ചതോടെയാണ് ടബ്മൻ ലോകപ്രശസ്തയായത്. അടിമത്തവിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ടബ്മന് സ്ഥിര പ്രതിഷ്ഠ നേടിക്കൊടുത്തതും ഈ കൃതിതന്നെ.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (10-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️12:00 pm* - മലയാളം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️12:30 pm* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️01.00 pm* - ഇംഗ്ലീഷ്
*▶️01.30 pm* - പരിസരപഠനം
*🛎️നാലാം ക്ലാസ് 4️⃣*
*▶️02.00 pm* - പരിസരപഠനം
*▶️02:30 pm* - ഗണിതം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️03.00 pm* - സാമൂഹ്യശാസ്ത്രം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️03.30 pm* - ഗണിതം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️04.00 pm* - ഗണിതം - (പുനഃസംപ്രേഷണം -രാത്രി 9.30)
*▶️04.30 pm* - ഊർജ്ജതന്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️05.00 pm* - സാമൂഹ്യശാസ്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.30)
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.00 am* - ഗണിതം
*▶️11.30 am* - സാമൂഹ്യശാസ്ത്രം
*🛎️ പത്താം ക്ലാസ്സ് 1️⃣0️⃣*
*▶️05.30 pm* - ഹിന്ദി (തത്സമയ ഫോൺ-ഇൻ)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️07.30 am* - ഇംഗ്ലീഷ്
*▶️08.00 am* - മാത്തമാറ്റിക്ക്സ്
*▶️08.30 am* - ഫിസിക്സ്
*▶️09.00 am* - ബിസിനസ് സ്റ്റഡീസ്
*▶️09.30 am* - അക്കൗണ്ടൻസി
*▶️10.00 am* - പൊളിറ്റിക്കൽ സയൻസ്
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️07.30 pm* - ബയോളജി (തത്സമയ ഫോൺ-ഇൻ)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (10-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ചുരം
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഫ്ലാറ്റ് നമ്പർ 4 ബി
രാത്രി 9.30 ന്
🎬ഹാർട്ട് ബീറ്റ്‌സ്
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬 ചിന്താവിഷ്ടയായ ശ്യാമള
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬മനസ്സിനക്കരെ
രാവിലെ 10 മണിക്ക്
🎬നരേന്ദ്രൻമകൻ ജയകാന്തൻവക
ഉച്ചയ്ക്ക് 1 മണിക്ക്
🎬സ്‌നേഹവീട്
വൈകിട്ട് 4 മണിക്ക്
🎬ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
രാത്രി 7 മണിക്ക്
🎬രാവണപ്രഭു
രാത്രി 10 മണിക്ക്
🎬ലോലിപോപ്പ്
*🎥#AsianetPlus🔻🔻*
രാവിലെ 9 മണിക്ക്
🎬ഇടനാഴിയിൽ ഒരു കാലൊച്ച
ഉച്ചയ്ക്ക് 12 മണിക്ക്
🎬മൂന്നാംമുറ
വൈകിട്ട് 3 മണിക്ക്
🎬അമ്മയാണെ സത്യം
രാത്രി 7 മണിക്ക്
🎬ഇന്നലെ
രാത്രി 11 മണിക്ക്
🎬അക്കരെ നിന്നൊരു മാരൻ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬കളിവീട്
ഉച്ചയ്ക്ക് 2 മണിക്ക്
🎬ജയിംസ് & ആലീസ്
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ലൗ ഇൻ സിംഗപ്പൂർ
രാവിലെ 10 മണിക്ക്
🎬സാവിത്രിയുടെ അരിഞ്ഞാണം
ഉച്ചയ്ക്ക് 1 മണിക്ക്
🎬കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക്
വൈകിട്ട് 4 മണിക്ക്
🎬ഹൈവേ
രാത്രി 7 മണിക്ക്
🎬പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്
രാത്രി 10 മണിക്ക്
🎬ബെസ്റ്റ് ഫ്രണ്ട്സ്
*🎥#ZeeKeralam🔻🔻*
രാവിലെ 11 മണിക്ക്
🎬മാർച്ച് രണ്ടാം വ്യാഴം
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഇൻസ്‌പെക്ടർ ഗരുഡ്
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬ഇഷ്ടമാണ് നൂറുവട്ടം
രാവിലെ 9 മണിക്ക്
🎬ഞാൻ ഒരുവൻ
ഉച്ചയ്ക്ക് 12 മണിക്ക്
🎬മൈഡിയർ കരടി
വൈകീട്ട് 4 മണിക്ക്
🎬സാമി
രാത്രി 8.30 ന്
🎬വല്യേട്ടൻ
രാത്രി 11.30 ന്
🎬വെള്ളിവെളിച്ചത്തിൽ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ബെസ്റ്റ് ആക്ടർ
രാവിലെ 9.30 ന്
🎬കൈദി
വൈകിട്ട് 3 മണിക്ക്
🎬കളക്ടർ
വൈകീട്ട് 6 മണിക്ക്
🎬ചെങ്കോൽ
രാത്രി 9 മണിക്ക്
🎬വളയം
രാത്രി 11.45 ന്
🎬കിടിലോൽക്കിടിലം
*🎥#AmritaTV🔻🔻*
ഉച്ചയ്ക്ക് 1.30 ന്
🎬കമ്മാരസംഭവം
📺📺📺📺📺📺📺📺
Post a Comment