അഴിയൂരിൽ തൊഴിലുറപ്പ് പദ്ധതിയിൽ കാർഷിക നഴ്സറിക് തുടക്കമായി:
അഴിയൂരിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന നഴ്സറിക്ക് രണ്ടാം വാർഡിൽ ജി എം ജെ ബി സ്കൂളിൽ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ പത്തോളം തൊഴിലാളികൾ ചേർന്ന് 10 സെന്റ് സ്ഥലത്ത് 12 ബെഡ്കളിലായാണ് 18 തരം ചെടികൾ വളർത്തുന്ന നഴ്സറി ആരംഭിച്ചത്. സൗജന്യമായി സോഷ്യൽ ഫോറെസ്റ്ററിയിൽ നിന്ന് ലഭിച്ച ലക്ഷ്മിതരു, പൂവരശ്, മുള, മന്ദാരം, പേര തുടങ്ങിയ ചെടികളാണ് നട്ടുവളർത്തുന്നത്. ഏഴാം വാർഡ് മേറ്റ് സുധയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു.നഴ്സറിയുടെ വിത്ത് നടൽ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. വാർഡ് മെമ്പർ സാജിദ് നെല്ലോളി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്,
ജോയിന്റ് ബി ഡി ഒ രഗീഷ്, ബ്ലോക്ക് തൊഴിലുറപ്പ് എ ഇ ഷിബിന, പഞ്ചായത്ത് തൊഴിലുറപ്പ് എ ഇ അർഷിന, മേറ്റ് പ്രേമലത എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം പതിനാലാം വാർഡിലും നഴ്സറി തൊഴിലുറപ്പ് പദ്ധതിയിൽ ആരംഭിച്ചിരുന്നു.
Post a Comment