o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ലോക പ്രാർത്ഥനാ ദിനം*


*💠ലോക പൊണ്ണത്തടി ദിനം*


*💠അന്താരാഷ്ട്ര GM ദിനം*


*💠അന്താരാഷ്ട്ര സ്ക്രാപ്പ്ബുക്കിംഗ് വ്യവസായ ദിനം*


*💠അന്താരാഷ്ട്ര ഗെയിം മാസ്റ്ററുടെ അഭിനന്ദന ദിനം*


*💠ടോയ് സോൾജിയർ ഡേ*


*💠മാർച്ചിംഗ് സംഗീത ദിനം*


*💠വിശുദ്ധ പരീക്ഷണ ദിനം*


*💠അൺപ്ലഗ്ഗിംഗ് ദേശീയ ദിനം*


*💠ബെഞ്ചമിൻ ഹാരിസൺ ദിനം*


*💠ധീരരായ അനുയായികളുടെ ദിനം*


*💠സുസ്ഥിര വികസനത്തിനായുള്ള ലോക എഞ്ചിനീയറിംഗ് ദിനം*


*💠ദേശീയ പുത്രന്മാരുടെ ദിനം*


*💠ദേശീയ ടാർട്ടർ സോസ് ദിനം*


*💠ദേശീയ നൃത്തം വാൾട്ട്സ് ദിനം*


*💠ദേശീയ വിൽപ്പനക്കാരുടെ ദിനം*


*💠ദേശീയ പ്രസംഗ, സംവാദ വിദ്യാഭ്യാസ ദിനം*


*💠ദേശീയ വ്യാകരണ ദിനം (യുഎസ്എ)*


*💠ദേശീയ പൗണ്ട് കേക്ക് ദിനം (യുഎസ്എ)*


*💠ദേശീയ ലഘുഭക്ഷണ ദിനം (യു.എസ്.എ)*


*💠ബെലാറഷ്യൻ മിലിഷ്യ ദിനം (ബെലാറസ്)*


*💠വിശുദ്ധ കാസിമിർ ദിനം (ലിത്വാനിയ , പോളണ്ട്)*


*💠ജീവനക്കാരുടെ അഭിനന്ദന ദിനം (കാനഡ , യുഎസ്എ)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐51* - ```റോമൻ ചക്രവർത്തിയായിത്തീർന്ന നീറോയെ princeps iuventutis (യുവാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിക്കുന്നു.```


*🌐303 or 304* - ```നിക്കൊമീദിയയിലെ വിശുദ്ധ അഡ്രിയാന്റെ രക്തസാക്ഷിദിനം.```


*🌐1152* - ```ഫ്രെഡറിക്ക് ഐ ബാർബറോസ ജർമനിയുടെ രാജാവായി തിരഞ്ഞെടുക്കപ്പെടുന്നു.```


*🌐1215* - ```ഇംഗ്ലണ്ടിലെ ജോൺ രാജാവ് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ പിന്തുണ നേടാൻ കുരിശുയുദ്ധ പോരാളിയായി പ്രതിജ്ഞയെടുക്കുന്നു.```


*🌐1275* - ```ചൈനീസ് ജ്യോതിശാസ്ത്രജ്ഞർ സമ്പൂർണ്ണ സൂര്യഗ്രഹണം ദർശിക്കുന്നു.```


*🌐1386* - ```പോളണ്ടിലെ രാജാവായി വാഡിസ്വാ II ജാഗിയാനോ (ജോഗൈല) തിരഞ്ഞെടുക്കപ്പെട്ടു .```


*🌐1774*- ```ഒറിയോൺ നക്ഷത്ര മണ്ഡലത്തെ വില്യം ഹെർഷെൽ കണ്ടെത്തി.```


*🌐1789*- ```അമേരിക്കൻ ഭരണഘടന നിലവിൽ വന്നു.. ലോകത്തെ എഴുതപ്പെട്ട ആദ്യ ഭരണഘടന.```


*🌐1817* - ```ജെയിംസ് മൺറോ അമേരിക്കയുടെ അഞ്ചാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.```


*🌐1837* - ```ചിക്കാഗോ നഗരം സംയോജിപ്പിച്ചു.```


*🌐1841* - ```വില്യം ഹെൻറി ഹാരിസൺ – രാജ്യത്തെ അഭിസംബോധന ചെയ്ത് എറ്റവും ദൈർഘ്യം ഏറിയ പ്രഥമ പ്രസിഡൻഷ്യൽ പ്രസംഗം നടത്തിയ അമേരിക്കൻ പ്രഡിഡന്റ് (8443 വാക്കുകൾ).```


*🌐1861* - ```ആദ്യ ദേശീയ പതാക എന്ന അമേരിക്കയുടെ സംഘടിതകക്ഷികളെ സ്റ്റേറ്റ്സ് ( "നക്ഷത്രങ്ങളും ബാറുകൾ") അംഗീകരിക്കുകയും ചെയ്തു.```


*🌐1861* - ```എബ്രഹാം ലിങ്കൺ അമേരിക്കൻ പ്രസിഡണ്ടായി ചുമതലയേറ്റു.. അമേരിക്കൻ ചരിത്രത്തിൽ മിക്ക പ്രസിഡന്റുമാരും ചുമതല ഏറ്റത് ഈ ദിവസം ആണ്.```


*🌐1882* - ```ബ്രിട്ടനിലെ ആദ്യ ഇലക്ട്രിക്ക് ട്രാം കിഴക്കൻ ലണ്ടനിൽ ഓടി തുടങ്ങി.```


*🌐1913* - ```അമേരിക്കൻ ഐക്യനാടുകളിലെ തൊഴിൽ വകുപ്പ് രൂപീകരിച്ചു.```


*🌐1913* - ```അമേരിക്കയിൽ ദേശാടന പക്ഷികളെ വെടി വയ്ക്കുന്നത് നിരോധിച്ചു.```


*🌐1918* - ```കാനാസിലെ ഫുൻസ്റ്റൻ ആർമി ക്യാമ്പിൽ , ലോകം മുഴുവൻ ദുരന്തം വിതച്ച സ്പാനിഷ് ഫ്ലൂ ആദ്യമായി തിരിച്ചറിഞ്ഞു… 50-100 ദശലക്ഷം ആളുകൾ മരിച്ച മഹാമാരി.```


*🌐1924* - ```Happy birthday to you എന്ന പ്രശസ്‌ത ഗാനം ക്ലെയ്ഡൻ സണ്ണി പ്രസിദ്ധീകരിച്ചു.```


*🌐1931* - ```ബ്രിട്ടീഷ് വൈസ്രോയിയും ഗവർണ്ണർ-ജനറലുമായ എഡ്‌വേർഡ് ഫെഡറിക് ലിൻഡ്‌ലി വുഡും മഹാത്മാഗാന്ധിയും തടവുകാരുടെ മോചനത്തിനും ഉപ്പ് സ്വതന്ത്രമായി ഉപയോഗിക്കുന്നതിനുമുള്ള ഉടമ്പടി ഒപ്പുവയ്ക്കുന്നു.```


*🌐1944* - ```പകൽ‌വെളിച്ചത്തിൽ ആദ്യമായി അമേരിക്ക ബെർലിൻ നഗരത്തിൽ ബോംബിടുന്നു; വടക്കൻ ഇറ്റലിയിൽ ജർമൻ വിരുദ്ധ പ്രക്ഷോഭങ്ങൾ.```


*🌐1945* - ```ലാപ്‌ലാൻഡ് യുദ്ധം: ഫിൻലാൻഡ് നാസി ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുന്നു.```


*🌐1950* - ```വാൾട്ട് ഡിസ്നിയുടെ സിൻഡറെല്ല എന്ന കാർട്ടൂൺ ചിത്രം അമേരിക്കയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നു.```


*🌐1951* - ```ആദ്യത്തെ ഏഷ്യൻ ഗെയിംസ് ന്യൂ ഡൽഹിയിൽ നടന്നു.```


*🌐1957* - ```S&P 90 ഓഹരി സൂചികയെ ഒഴിവാക്കി, S&P 500 ഓഹരി സൂചിക ഉപയോഗിക്കാൻ ആരംഭിക്കുന്നു.```


*🌐1961* - ```ഇന്ത്യയുടെ ആദ്യ വിമാന വാഹിനി കപ്പൽ ആയ ഐ.എൻ. എസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.```


*🌐1962* - ```അന്റാർട്ടിക്കയിലെ ആദ്യ ആണവ വൈദ്യുതി നിലയം പ്രവർത്തനം ആരംഭിച്ചു.```


*🌐1968* - ```മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ പാവപ്പെട്ട ജനങ്ങളുടെ പ്രചാരണത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.```


*🌐1970* - ```ഫ്രഞ്ച് അന്തർവാഹിനി യൂരിഡൈസ് (Eurydice) പൊട്ടിത്തെറിക്കുന്നു.```


*🌐1972* - ```ലിബിയയും സോവ്യറ്റ് യൂണിയനും സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നു.```


*🌐1975* - ```ഹാസ്യ സാമ്രാട്ട് ചാർലി ചാപ്ലിന് ബ്രിട്ടീഷ് രാഞ്ജി സർ പദവി നൽകി.```


*🌐1979*- ```ജൂപിറ്റർ ഗ്രഹത്തിന്റെ വളയത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി വോയജർ 1 ഉപഗ്രഹം പകർത്തി.```


*🌐1980*- ```റോബർട്ട് മുഗാബെ സിംബാബ് വെയുടെ കറുത്ത വർഗക്കാരനായ ആദ്യ പ്രസിഡണ്ടായി.```


*🌐1997* - ```അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഫെഡറൽ ഫണ്ട് ഉപയോഗിച്ചുള്ള മനുഷ്യ ക്ലോണിംഗ് ഗവേഷണം നിരോധിക്കുന്നു.```


*🌐2007* - ```എസ്റ്റോണിയ, ഇൻറർനെറ്റ് വഴി തെരഞ്ഞെടുപ്പ് നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യമായി.```


*🌐2009* - ```ഒരു രാഷ്ട്രത്തലവനെതിരെ ( സുഡാൻ പ്രസിഡണ്ട് – ഒമർ അലി ബാഷർ ) ആദ്യമായി, യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.```


*🌐2009* - ```ഇന്ത്യ ബ്രഹ്മോസ് മിസൈൽ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു.```


*🌐2012* – ```വ്ലാഡിമിർ പുടിൻ റഷ്യയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.```


*🌐2016* - ```രാജ്യത്തെ ദേശീയ പാതയിലുള്ള എല്ലാ റെയിൽവേ ലവൽ ക്രോസുകൾക്കും പകരം മേൽ പാലങ്ങൾ നിർമിക്കുന്ന സേതു ഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തു.```


*🌐2018* - ```കാനം രാജേന്ദ്രനെ സിപിഐ സംസ്‌ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹ഇന്നസെന്റ്* - ```മലയാള ചലച്ചിത്ര ലോകത്തെ അഭിനേതാക്കളിൽ ഒരാളാണ്‌ ഇന്നസെന്റ് (Born: 4 March 1948). ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് കൂടിയാണ്‌ ഇന്നസെന്റ്. 2014 മേയിൽ നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു.നിർമ്മാതാവ് എന്ന നിലയിൽ സിനിമയിൽ എത്തി. പിൽകാലത്ത് ഹാസ്യ നടനും സ്വഭാവ നടനുമായി ശ്രദ്ധ പിടിച്ചു പറ്റി. സവിശേഷമായ ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻറിന്റെ സവിശേഷതകളാണ്. ഗജകേസരി യോഗം, റാംജിറാവു സ്പീക്കിംഗ്, ഡോക്ടർ പശുപതി, മാന്നാർ മത്തായി സ്പീക്കിംഗ്‌ തുടങ്ങിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഇന്നസെന്റിനായിരുന്നു. കൂടാതെ, മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡും ഫിലിം ക്രിട്ടിക്സ് അവാർഡും ഇന്നസെന്റിന് ലഭിച്ചിട്ടുണ്ട്.```


*🌹മുരളി ഗോപി* - ```മലയാള സിനിമാ നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് മുരളി ഗോപി എന്ന പേരിൽ അറിയപ്പെടുന്ന വി.ജി. മുരളീകൃഷ്ണൻ (ജനനം : 1972 മാർച്ച്‌ 4). മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന ഭരത് ഗോപി യുടെ മകനാണ് മുരളി ഗോപി‍. ലാൽജോസ് സംവിധാനം ചെയ്ത "രസികൻ " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു. "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.```


*🌹എം.പി. ശങ്കുണ്ണി നായർ* - ```സംസ്കൃത പണ്ഡിതനും സാഹിത്യനിരൂപകനും ഗവേഷകനുമായിരുന്നു എം.പി. ശങ്കുണ്ണി നായർ (1917 മാർച്ച് 4 - 2006) വൈവിദ്ധ്യമേറിയ വിജ്ഞാനമേഖലകളീലുള്ള അദ്ദേഹത്തിന്റെ അറിവ് സാഹിത്യ നിരൂപണത്തെ കേവല സൗന്ദര്യശാസ്ത്രങ്ങളുടെ പരിമിത വൃത്തത്തിനു പുറത്തു കടക്കാൻ അനുവദിച്ചു.നരവംശശാസ്ത്രം മുതലായ വിജ്ഞാന മേഖലകളെ വിമർശനസാഹിത്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഈ നിരൂപകൻ ബഹുവിഷയാധിഷ്ഠിതമായ സമീപനത്തിലൂടെ സാംസ്കാരിക പഠനത്തിന്റെ ആദ്യകാലപാഠങ്ങൾ സൃഷ്ടിക്കുകയുണ്ടായി.പൂതപ്പാട്ടിനെപ്പറ്റിയുള്ള പഠനം ഇത്തരത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു. മൗലികമായ ഉപദർശനങ്ങൾ കൊണ്ട് സമൃദ്ധമായ എം.പി. ശങ്കുണ്ണി നായരുടെ പ്രബന്ധങ്ങൾ അന്യാദൃശമായ ഗഹനതയും ആധികാരികതയുമുള്ളതാണ്.```


*🌹ജി. സോമനാഥൻ* - ```മലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്നു പ്രൊഫസർ. ജി. സോമനാഥൻ(4 മാർച്ച് 1934 – 13 ഡിസംബർ 2007). ജനയുഗം, മാതൃഭൂമി വാരികകളിൽ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്നു. ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ പരമ്പരകൾ ശ്രദ്ധേയമായിരുന്നു. മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം 1999 ൽ ചെല്ലൻ മുയൽ എന്ന കൃതിക്ക് ലഭിച്ചു.```


*🌹ജോർജ് ഗാമോ* - ```ജോർജ് ഗാമോ (March 4 [O.S. February 20] 1904 – August 19, 1968) എന്ന ജോർജിയോ ആന്റോണോവിച്ച് ഗാമോ ഒരു തിയററ്റിക്കൽ ഭൗതിശാസ്ത്രജ്ഞനും, കോസ്മോളജിസ്റ്റും, പിന്നെ മഹാവിസ്ഫോടനസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായിരുന്നു. അദ്ദേഹം ആൽഫ ഡീക്കെയുടെ വിശദീകരണം ക്വാണ്ടം ടണലിങ്ങ് വഴി നിർമ്മിച്ചു, കൂടാതെ അണുകേന്ദ്രത്തിലേയും, നക്ഷത്ര രൂപാന്തരങ്ങളിലേയും, സ്റ്റെല്ലാർ നൂക്ലിയോസിന്തസിസ്സിലേയും, ബിഗ് ബാങ് നൂക്ലിയസ്സ സിന്തസിസ്സിലേയും, മോളിക്കൂലാർ ജനറ്റിക്സിലേയും ആണവ വികിരണത്തെക്കുറിച്ച പഠനം നടത്തി.```


*🌹കമാലിനി മുഖർജി* - ```ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് കമാലിനി മുഖർജി (ജനനം :1980 മാർച്ച് 4). ഇവർ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രേവതി സംവിധാനം ചെയ്ത ഫിർ മിലേംഗേ എന്ന ഹിന്ദി ചലച്ചിത്രത്തിലാണ് കമാലിനി ആദ്യമായി അഭിനയിച്ചത്. ഒരു പരസ്യത്തിലെ അവരുടെ അഭിനയം കണ്ടാണ് രേവതി കമാലിനിയെ ചലച്ചിത്രത്തിലഭിനയിക്കാൻ ക്ഷണിച്ചത്. തെലുഗു ചലച്ചിത്രമായ ആനന്ദിലെ നായികാവേഷം കമാലിനിയെ പ്രശസ്തയാക്കി. തെലുഗു ചലച്ചിത്രരംഗത്താണ് കമാലിനി കുടുതലായും പ്രവർത്തിച്ചിട്ടുള്ളത്. മലയാളത്തിൽ കുട്ടിസ്രാങ്കിലെ പെമ്മേണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.```


*🌹കമർ ആസാദ് ഹാഷ്മി* - ```സഫ്ദർ ഹാഷ്മിയുടെ അമ്മയും എഴുത്തുകാരിയുമായിരുന്നു കമർ ആസാദ് ഹാഷ്മി (4 മാർച്ച് 1926 - 2 ഫെബ്രുവരി 2013). മികച്ച അധ്യാപികയ്ക്കുള്ള ദില്ലി സർക്കാരിന്റെ പുരലസ്കാരം നേടി. ചെറിയ കുട്ടികളുമായി ഇടപഴകുന്ന അധ്യാപകർക്കുള്ള പുസ്തകം എസ്സിഇആർടി ഡൽഹിക്കു വേണ്ടി തയ്യാറാക്കി. അമ്മാജി എന്നു വിളിക്കപ്പെട്ടിരുന്ന കമർ, സഹ്മത്ത്,അൻഹദ് തുടങ്ങിയ സംഘടനകളുടെ പ്രധാന പ്രവർത്തകയായിരുന്നു. പിതാവ് അസ്ഹർ അലി ആസാദ് രചിച്ച പേർഷ്യൻ കവിതാ സമാഹാരം പുറത്തിറക്കി.```


*🌹ചാൾസ് കോം* - ```ലെബനീസ് എഴുത്തുകാരനും, വ്യവസായിയും സാമൂഹ്യപ്രവർത്തകനുമായിരുന്നു ചാൾസ് കോം (1894-1963). ലെബനോന്റെ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നൽകിയ ഫൊനീഷ്യനിസം എന്ന മുന്നേറ്റത്തിനും തുടക്കും കുറിച്ചത് ചാൾസിന്റെ നേതൃത്വത്തിലാണ്.1934 ലെ എഡ്ഗാർ അലൻ പോ പുരസ്കാരങ്ങളുൾപ്പടെ, നിരവധി ബഹുമതികൾ അദ്ദേഹത്തിന് വിവിധ മേഖലകളിലായി ലഭിച്ചിട്ടുണ്ട്.```


*🌹ചാൾസ് ഡിബ്ഡിൻ* - ```ഇംഗ്ലീഷ് സംഗീതജ്ഞനും നടനും നാടകകൃത്തുമായിരുന്ന ചാൾസ് ഡിബ്ഡിൻ (ജനനം : 1745 മാർച്ച് 4 ). വിഞ്ചസ്റ്റർ കത്തീഡ്രലിലെ ഓർക്കെസ്ട്രാ നയിച്ചുകൊണ്ടാണ് സംഗീതലോകത്തേക്ക് പ്രവേശിച്ചത്. കെന്റ്, ഫസൽ തുടങ്ങിയവരിൽ നിന്നും പരമ്പരാഗത സംഗീതാഭ്യാസനം നടത്തിയിട്ടുണ്ടെങ്കിലും ഇദ്ദേഹം തനതായ ഒരു ശൈലിക്ക് ജന്മം നൽകുകയാണുണ്ടായത്. ഇദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ സാഗര ഗീതങ്ങൾ വിശ്വപ്രസിദ്ധങ്ങളാണ്. 15-ആം വയസ്സിൽത്തന്നെ ഗായകനടൻ എന്ന നിലയിൽ ശ്രദ്ധേയനായിത്തുടങ്ങിയിരുന്ന ഇദ്ദേഹം പിന്നീട് നടനെന്ന പോലെ നാടകരചയിതാവ് എന്ന നിലയിലും പ്രശസ്തനായി. 1789 മുതൽ 1805 വരെ ഇദ്ദേഹം രൂപകല്പന ചെയ്ത ഏകാംഗാവതരണം ലോകശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. ഒരു തരം മേശവിനോദം എന്നു വിശേഷിപ്പിക്കാവുന്ന ഇതിന്റെ രചനയും സംഗീതസംവിധാനവും വിവരണ പാഠവും ഗാനാലാപനവുമെല്ലാം നിർവഹിച്ചത് ഇദ്ദേഹം തന്നെയായിരുന്നു. ഈ കലാരൂപവുമായി ഇദ്ദേഹം ഭാരതസന്ദർശനവും നടത്തിയിട്ടുണ്ട്.```


*🌹ജോൺ ലോറൻസ്* - ```ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയായിരുന്നു ജോൺ ലോറൻസ് എന്ന ജോൺ ലൈർഡ് മൈർ (ജീവിതകാലം 1811 മാർച്ച് 4 – 1879 ജൂൺ 27). 1864 മുതൽ 1869 വരെ ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയായിരുന്നു. 1859 മുതൽ 1863 അവസാനം വരെ ലണ്ടനിലെ ഇന്ത്യൻ കൗൺസിലിൽ അംഗവുമായിരുന്നു.```


*🌹ശ്രദ്ധ ദാസ്* - ```ശ്രദ്ധ ദാസ് (ജനനം മാർച്ച് 4, 1987)‌ ഒരു സിനിമ അഭിനേത്രി ആണ്. വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 2012 എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചത് ശ്രദ്ധ ആയിരുന്നു.```


*🌹താര (കന്നട അഭിനേത്രി)* - ```ഒരു കന്നഡ അഭിനേത്രിയാണ് താര (ജനനം:1971 മാർച്ച് 4, ജനനനാമം:അനുരാധ).ഭാരതീയ ജനതാ പാർട്ടി പ്രവർത്തകയാണ്. 2004ൽ മികച്ച നടിയ്ക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു. 2012ൽ കർണാടക ചലനചിത്ര അക്കാദമിയുടെ പ്രസിഡന്റായി. മണിവണ്ണൻ സംവിധാനം ചെയ്ത ഇങ്കേയും ഒറു ഗംഗൈ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറി. തുളസിഡാല(1985) എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാരംഗത്തേക്കു വന്നു. തുടർന്ന് സഹനടിയായി ധാരാളം സിനിമകളിൽ അഭിനയിച്ചു. മണി രത്നത്തിന്റെ രണ്ട് ഹിറ്റ് സിനിമകളായ നായകൻ, അഗ്നിനച്ചത്തിറം എന്നീ സിനിമകളിൽ സഹനടിയായി അഭിനയിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി പ്രമുഖ നായകന്മാരോടൊപ്പം അഭിനയിച്ചു. 2005ൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ഹസീന എന്ന ചിത്രത്തിലൂടെ ലഭിച്ചു.```


*🌹നോർമൻ ബെത്യൂൺ* - ```കാനേഡിയൻ ഫിസിഷ്യനും ശ്രദ്ധേയനായ ഫാസിസ്റ്റ് വിരുദ്ധ പ്രവർത്തകനുമായിരുന്നു നോർമൻ ബെത്യൂൺ (മാർച്ച് 4, 1890 – നവംബർ 12, 1939) . പട്ടാളക്കാരെ സേവിക്കുന്നതുപോലെതന്നെ അസുഖം ബാധിച്ച ഗ്രാമീണരെയും ശുശ്രൂഷിച്ച് ഗ്രാമീണ ചൈനയിൽ ഇദ്ദേഹം ആധുനികവൈദ്യസേവനമെത്തിച്ചു. ചൈനയിൽ പരമപ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ശവസംസ്കാരസമയത്ത് ചെയർമാൻ മാവോ സേതൂങ് നടത്തിയ ചരമപ്രസംഗം വിദ്യാർത്ഥികൾക്ക് കാണാപ്പാഠം പഠിക്കേണ്ടിയിരുന്നു.```


*🌹ബി.പി. ഗോവിന്ദ* - ```ഇന്ത്യൻ പ്രൊഫഷണൽ ഹോക്കി താരവും ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്നു ബില്ലിമോഗ പുട്ടസ്വാമി ഗോവിന്ദ (ജനനം :1951 മാർച്ച് 4) . ഏറ്റവും വേഗതയേറിയ ഹോക്കി കളിക്കാരിലൊരാളായിരുന്നു ഗൊവിന്ദ. അദ്ദേഹം തന്റെ പന്ത് ഷൂട്ടിംഗ് കഴിവിലേക്ക് ശ്രദ്ധിക്കപ്പെട്ടു .മൂന്ന് ഏഷ്യൻ ഗെയിസുകളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 1972 ൽ വേൾഡ് XI ടീമിനു വേണ്ടി ഗോവിന്ദയെ തെരഞ്ഞെടുത്തു. ഇന്ത്യൻ ഹോക്കിക്കുള്ള സംഭാവനകളെ പരിഗണിച്ച് അർജ്ജുന അവാർഡ് ലഭിച്ചു.```


*🌹മിറിയം മക്കേബ* - ```ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ഒരു ഗായികയും, അഭിനേത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്നു സെൻസിലെ മിറിയം മക്കേബ എന്ന മിറിയം മക്കേബ (ജനനം 4 മാർച്ച് 1932 – മരണം 9 നവംബർ 2008). ഐക്യരാഷ്ട്ര സഭയുടെ ഗുഡ്വിൽ അംബാസിഡറും, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ പോരാടിയ വനിതയും ആയിരുന്നു മിറിയം.```


*🌹വില്ല്യം നേപ്പിയർ ഷാ* - ```ഒരു ബ്രിട്ടീഷ് മെറ്റിയോറോളജിസ്റ്റാണ് വില്ല്യം നേപ്പിയർ ഷാ (മാർച്ച് 4, 1854 - മാർച്ച് 23, 1945). അദ്ദേഹം വായുമർദ്ദത്തിന്റെ ഏകകമായ മില്ലിബാർ; താപനിലയുടെ മാറ്റം ചിത്രീകരിക്കാനുള്ള ഒരു രേഖാചിത്രമായ ടെഫിഗ്രാം എന്നിവ അവതരിപ്പിച്ചു. 1891ൽ റോയൽ സൊസൈറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1915 അദ്ദേഹത്തിനു പ്രഭു പദവി ലഭിച്ചു. 1923ൽ റോയൽ മെഡൽ ലഭിച്ചു. 1909ൽ അദ്ദേഹം മില്ലിബാർ അവതരിപ്പിച്ചു. ഈ വാക്ക് 1929ൽ അന്താരാഷ്ട്രീയമായി അംഗീകരിക്കപ്പെട്ടു. 1915ൽ അദ്ദേഹം ടെഫിഗ്രാം അവതരിപ്പിച്ചു. അദ്ദേഹം വായുമലിനീകരണത്തെപ്പറ്റി പഠിക്കുകയും The Smoke Problem of Great Cities എന്ന പുസ്തകം പ്രസിദ്ധികരിക്കുകയും ചെയ്തു.``` 


*🌹ജാക്ക് ഷെപ്പാർട്* - ```കുപ്രസിദ്ധമായ ജയിൽ ചാട്ടങ്ങളിലൂടെ ഇംഗ്ലീഷ് ജനതയുടെ മനം കവർന്ന മോഷ്ടാവ്. ലണ്ടനിലെ സ്പിറ്റഫീൽഡിൽ വൈറ്റ് റോയിൽ 1702 മാർച്ച് 4 നു ജനിച്ചു.```


*🌹നിര്‍മ്മലാനന്ദയോഗി* - ```ആലത്തൂറിലെ ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമത്തിന്‍റെ പ്രസിഡന്റ്‌ ആയിരുന്ന വാഗ്മിയും എഴുത്തുകാരനും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പൊരുതുകയും ചെയ്ത ആളായിരുന്നു നിര്‍മ്മ ലാനന്ദയോഗി (മാർച്ച് 4, 1925 - 2007 ഓഗസ്റ്റ്‌ 15 ).``` 


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള* - ```പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (ജനനം നവംബർ 27, 1864 - മരണം മാർച്ച് 4, 1946). ശ്രീകണ്ഠേശ്വരം എന്ന ചുരുക്കപ്പേരിലാണ് പൊതുവേ അറിയപ്പെടുന്നത്.

പത്മനാഭപ്പിള്ളയുടെ മാസ്‌റ്റർ‌പീസ് എന്നു പറയുന്നത്, ഇരുപത് വർഷത്തെ കഠിനാധ്വാനം കൊണ്ടു പുറത്തിറങ്ങിയ ശബ്ദതാരാവലിയെന്ന നിഘണ്ടു തന്നെയാണ്. 32-മതു വയസ്സിലാണ് അദ്ദേഹം ശബ്‌ദതാരാവലി എഴുതിത്തുടങ്ങിയത്. 1918ൽ മാസികാരൂപത്തിലാണു് ഈ കൃതിയുടെ ആദ്യഭാഗങ്ങൾ പുറത്തിറങ്ങിയത്. മലയാളനിഘണ്ടുക്കളുടെ കൂട്ടത്തിൽ ഏറ്റവും പ്രചാരവും പ്രാമാണികത്വവും ലഭിച്ച കൃതി ശബ്ദതാരാവലിയാണു്. എന്നാൽ പദക്രമീകരണങ്ങളിലും അർത്ഥവിവരണങ്ങളിലും ഗുണ്ടർട്ട് കാണിച്ചുതന്ന ഉത്തമമാതൃക ശബ്ദതാരാവലിയിൽ അനുവർത്തിച്ചിട്ടില്ല. മിക്കവാറും ഭാഗങ്ങളിൽ കേവലം പര്യായപദങ്ങൾ നൽകിയുള്ള അർത്ഥകല്പനകളാണു് ശബ്ദതാരാവലിയിൽ കാണാൻ കഴിയുന്നതു്. എന്നിരുന്നാലും ആദ്യത്തെ സമ്പൂർണ്ണമലയാളനിഘണ്ടുവായി പരിഗണിക്കപ്പെടുന്നതു് ശബ്ദതാരാവലി തന്നെയാണു്.```


*🌷കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്* - ```പ്രസിദ്ധനായ കഥകളി സംഗീതജ്ഞനായിരുന്നു കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് (ജനനം 1931 - മരണം 1988 മാർച്ച് 04). കേരളകലാമണ്ഡലത്തിലെ ആദ്യകാല സംഗീത വിദ്യാർത്ഥിയും കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ പ്രഥമ ശിഷ്യരിലൊരാളും ആയിരുന്നു. ശാരീര സൌകുമാര്യവും ആലാപനാസുഭഗത്വവും നിത്യനൂതനരീതികളും അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മുഖമുദ്രകളായിരുന്നു.```


*🌷കേശവൻ വെള്ളിക്കുളങ്ങര* - ```മലയാള സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര (23 നവംബർ 1944 - 3 മാർച്ച് 2014). കഥ, ബാലസാഹിത്യം, വിവർത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിൽ ഗ്രനഥകാരൻ, എഡിറ്റർ, സമ്പാദകൻ എന്നീ നിലകളിൽ നൂറിലധികം ഗ്രനഥങ്ങൾ പ്രസിദ്ധീകരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.```


*🌷ജ്യോതീന്ദ്രനാഥ ടാഗൂർ* - ```ഒരു നാടകകൃത്ത്, സംഗീതജ്ഞൻ, പത്രാധിപർ, ചിത്രകാരൻ എന്നിവരായിരുന്നു ജ്യോതീന്ദ്രനാഥ ടാഗൂർ (4 മെയ് 1849 - മാർച്ച് 4, 1925). യൂറോപ്യൻ ഇതര നോബൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോറിന്റെ ഇളയ സഹോദരനാണ് അദ്ദേഹം .```


*🌷അർജുൻ സിംഗ്* - ```പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്നു അർജുൻ സിങ് (നവംബർ 5, 1930 - മാർച്ച് 4 2011). മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. 2004-2009 കാലയളവിൽ മാനവശേഷി വികസന വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിരുന്നു. കൂടാതെ പഞ്ചാബ് ഗവർണറായും സേവനമനുഷ്ഠിച്ചിരുന്നു.```


*🌷കെ.ആർ. നാരായണൻ* - ```ഒന്നാം കേരളനിയമസഭയിൽ വൈക്കം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ആർ. നാരായണൻ (26 മേയ് 1904 - 4 മാർച്ച് 1972). കോൺഗ്രസ് പ്രതിനിധിയായാണ് കെ.ആർ. നാരായണൻ കേരള നിയമസഭയിലേക്കെത്തിയത്.``` 


*🌷നൈനാൻ കോശി* - ```കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും നയതന്ത്ര വിദഗ്ദ്ധനും എഴുത്തുകാരനും അദ്ധ്യാപകനും ദൈവശാസ്ത്ര പണ്ഡിതനും ഇടതുപക്ഷ സഹയാത്രികനുമാണ് നൈനാൻ കോശി(മരണം : 4 മാർച്ച് 2015) .``` 


*🌷പി.കെ. നായർ* - ```നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായിരുന്നു പരമേശ് കൃഷ്ണൻ നായർ എന്ന പി.കെ.നായർ(ജനനം: 6 ഏപ്രിൽ 1933, മരണം: 4 മാർച്ച് 2016). വിസ്മൃതിയിലാകുമായിരുന്ന ആയിരക്കണക്കിനു സിനിമകളുടെ അവശേഷിച്ചിട്ടുള്ള ഏക പ്രിന്റ് അഥവാ നെഗറ്റീവ് എങ്കിലും കണ്ടെത്തി, വരും തലമുറകൾക്ക് പ്രയോജനപ്പെടുന്ന വിധം ഫിലിം ആർക്കൈവ്സിൽ ശേഖരിച്ച ആളാണ് ശ്രീ പി.കെ.നായർ.```


*🌷സലാഹുദ്ദീൻ അയ്യൂബി* - ```സിറിയയുടേയും ഈജിപ്റ്റിന്റെയും സുൽത്താനായിരുന്നു സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ് അഥവാ സലാദിൻ (ജനനം : 1137/1138 - മരണം : 1193 മാർച്ച് 4). ഇദ്ദേഹത്തെ മുസ്‌ലിംകളുടെ ഒരു പ്രധാന രാഷ്രീയ, സൈനിക നേതാവായി കണക്കക്കുന്നു. അയ്യൂബി രാജവംശത്തിന്റെ സ്ഥാപകനായ അദ്ദേഹം 1174 മുതൽ 1193 വരെ ഭരണം നടത്തി. മുസ്‌ലിം സൈന്യത്തെ ഏകീകരിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്.``` 

 

*🌷സാമുവൽ ടോളൻസ്കി* - ```ഒരു ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനാണ് സാമുവൽ ടോളൻസ്കി (ജനനം 17 നവംബർ 1907 - മരണം 4 മാർച്ച് 1973). രണ്ടാം ലോകയുദ്ധകാലത്ത് അറ്റോമിക് എനർജി കമ്മിഷന്റെ നിർദ്ദേശപ്രകാരം യുറേനിയം- 235-ന്റെ ന്യൂക്ലിയർ ചക്രണമൂല്യം ഏതാണ്ടു കൃത്യമായിത്തന്നെ ഇദ്ദേഹം തിട്ടപ്പെടുത്തി. ഇതിനായി മൾട്ടിപ്പിൾ ബീം ഇന്റർഫെറോമെട്രി എന്ന സാങ്കേതികവിദ്യയും ഇദ്ദേഹം വികസിപ്പിച്ചെടുത്തു. ക്രിസ്റ്റലുകളെക്കുറിച്ചു പൊതുവേയും ഡയമണ്ട് ക്രിസ്റ്റലുകളെപ്പറ്റി പ്രത്യേകമായും ഇദ്ദേഹം ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്.```

🔥🌟🔥🌟🔥🌟🔥🌟

➿➿➿➿➿➿➿

*🦋അനൂപ് വേലൂർ🦋*

➿➿➿➿➿➿➿.

🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (04-03-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️10.30 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️12:00 pm* - ഗണിതം 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️12:30 pm* - ഇംഗ്ലീഷ് 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️01.00 pm* - മലയാളം 


*▶️01.30 pm* - മാത്തമാറ്റിക്ക്സ് (ഇംഗ്ലീഷ് മീഡിയം)


*🛎️നാലാം ക്ലാസ് 4️⃣*


 *▶️02.00 pm* - ഗണിതം 


*▶️02:30 pm* - ഇംഗ്ലീഷ് 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️03.00 pm* - ഗണിതം 


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️03.30 pm* - അടിസ്ഥാനശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️04.00 pm* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 9.30)


*▶️04.30 pm* - ജീവശാസ്ത്രം - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️05.00 pm* - ഗണിതം - (പുനഃസംപ്രേഷണം -രാത്രി 10.30)


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.00 am* - ഗണിതം 


*▶️11.30 am* - സാമൂഹ്യശാസ്ത്രം 


*🛎️ പത്താം ക്ലാസ്സ്‌ 1️⃣0️⃣*


*▶️05.30 pm* - ജീവശാസ്ത്രം (തത്സമയ ഫോൺ-ഇൻ)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - മാത്തമാറ്റിക്സ് 


*▶️08.00 am* - ഫിസിക്സ് 


*▶️08.30 am* - ബോട്ടണി 


*▶️09.00 am* - സുവോളജി 


*▶️09.30 am* - പൊളിറ്റിക്കൽ സയൻസ് 


*▶️10.00 am* - ഇക്കണോമിക്സ്  


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️07.30 pm* - ഫിസിക്സ് (തത്സമയ ഫോൺ-ഇൻ) 


🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (04-03-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬CID ഉണ്ണികൃഷ്ണൻ BA B.Ed

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ദാദാസാഹിബ് 

രാത്രി 9.30 ന്

🎬ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്  


*🎥#Flowers TV🔻🔻*


വൈകീട്ട് 3 മണിക്ക്

🎬ആദ്യത്തെ കണ്മണി 


*🎥#AsianetTV🔻🔻*


രാവിലെ 6.30 ന്  

🎬 ഒപ്പം


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬റോബിൻഹുഡ് 

രാവിലെ 10 മണിക്ക് 

🎬ആട് 2

ഉച്ചയ്ക്ക് 1 മണിക്ക് 

🎬കാര്യസ്ഥൻ 

വൈകിട്ട് 4 മണിക്ക്   

🎬ടെഡി 

രാത്രി 7 മണിക്ക്

🎬ലൂസിഫർ 

രാത്രി 10 മണിക്ക് 

🎬ഓം ശാന്തി ഓശാന 


*🎥#AsianetPlus🔻🔻*


രാവിലെ 9 മണിക്ക് 

🎬സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ 

ഉച്ചയ്ക്ക് 12 മണിക്ക്  

🎬ഋതു 

വൈകിട്ട് 3 മണിക്ക് 

🎬മഹാനടി 

രാത്രി 11.30 ന് 

🎬മിഥ്യ 


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9 മണിക്ക്

🎬വരൻ 

ഉച്ചയ്ക്ക് 2 മണിക്ക്

🎬ചന്ദ്രനുദിക്കുന്ന ദിക്കിൽ


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬ത്രിവേണി 

രാവിലെ 10 മണിക്ക് 

🎬കണ്മഷി 

ഉച്ചയ്ക്ക് 1 മണിക്ക്

🎬മേൽവിലാസം 

വൈകിട്ട് 4 മണിക്ക്

🎬സത്യം 

രാത്രി 7 മണിക്ക്

🎬101 വെഡ്ഡിംഗ്സ് 

രാത്രി 10 മണിക്ക്

🎬സ്വാപാനം 


*🎥#ZeeKeralam🔻🔻*


രാവിലെ 11മണിക്ക് 

🎬പണം 


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ദശരഥം 


*🎥#KairaliTV🔻🔻*


രാവിലെ 9 മണിക്ക്

🎬അയോഗ്യ 

ഉച്ചയ്ക്ക് 12 മണിക്ക് 

🎬സിംഗം 2

വൈകീട്ട് 4 മണിക്ക് 

🎬ബാഷ 

രാത്രി 8.30 ന്

🎬ഡോറ 

രാത്രി 11.30 ന് 

🎬ആനന്തഭൈരവി 


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬നഗരവധു 

രാവിലെ 10 മണിക്ക് 

🎬ദേവാസുരം 

വൈകിട്ട് 3 മണിക്ക് 

🎬കഥപറയുമ്പോൾ 

വൈകീട്ട് 6 മണിക്ക്  

🎬ജൂൺ 

രാത്രി 9 മണിക്ക് 

🎬സമ്മർ ഇൻ ബാത്‌ലെഹം 

രാത്രി 11.45 ന് 

🎬കേളി 


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬ഭൂപടത്തിൽ ഇല്ലാത്ത ഒരിടം 

ഉച്ചയ്ക്ക് 1.30 ന്

🎬ലൈലാ ഓ ലൈലാ 

📺📺📺📺📺📺📺📺


Post a Comment

Previous Post Next Post