o നാട്ടിലെത്താനുള്ള ശ്രമങ്ങളുമായി ചാലക്കര സ്വദേശിയടക്കം തലശ്ശേരി ഭാഗത്തെ വിദ്യാർത്ഥികൾ*
Latest News


 

നാട്ടിലെത്താനുള്ള ശ്രമങ്ങളുമായി ചാലക്കര സ്വദേശിയടക്കം തലശ്ശേരി ഭാഗത്തെ വിദ്യാർത്ഥികൾ*

 **താമസം ബങ്കറിൽ* 
*നാട്ടിലെത്താനുള്ള ശ്രമങ്ങളുമായി ചാലക്കര സ്വദേശിയടക്കം തലശ്ശേരി ഭാഗത്തെ വിദ്യാർത്ഥികൾ* 



നാലാംവർഷ എം.ബി.ബി .എസ് . വിദ്യാർഥി മാഹി ചാല ക്കരയിലെ അബ്ദുൾ ബാസിത്   റഷ്യയിൽ നിന്ന് 40 കിലോമീറ്റർ അകലെ സുമിയിലാണ് . ബങ്കറിലും മുറിയിലുമായി കഴിയുകയാ ണ് . മുറിയിൽ നിന്ന് ബങ്കറിൽ പോകാൻ നിർദേശം ലഭിച്ചാൽ ബങ്കറിൽ പോകും . പകൽ ഉറങ്ങി രാത്രി ഉണർന്നിരിക്കാനാണ് ബാസിതിനുള്ള നിർദേശം . ബങ്കറിൽ   300 വിദ്യാർഥികളുണ്ട് . അതിൽ ഭൂരിഭാഗവും മലയാളികളാണ് . 

ഞായറാഴ്ച ബാസിത് വിളിച്ചിരുന്നതായി പിതാവ് ടി.കെ.ജമാൽ പറ  ഞ്ഞു . പഠനത്തിനായി കൊണ്ടു പോയ ഏജൻറാണ് കാര്യങ്ങൾ നോക്കുന്നത് .


 യുക്രൈനിൽ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടെ ബങ്കറിൽ കഴിയുന്ന വിദ്യാർഥിക ളെ നാട്ടിലെത്തിക്കാനുള്ള ഇട പെടൽ നടത്തുകയാണ് രക്ഷിതാക്കൾ . വൈകാതെ അതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ . ബങ്കറിൽനിന്ന് രണ്ടുദിവസ മായി പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലെന്ന് ഖാർക്കീവിൽ ബങ്കറിൽ കഴിയുന്ന സ്വരാഗിൻറ പിതാവ് കൊളശ്ശേരിയിലെ സുരേഷ്ബാബു പറഞ്ഞു . സ്വരാഗിനെ കഴിഞ്ഞ ദിവസം മുതൽ ഫോണിൽ ബന്ധപ്പെടാനും കഴിഞ്ഞില്ല മറ്റുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾ മുഖേനയാണ് വിവരമറിയുന്നത് . കോളേജ് ഹോസ്റ്റലിന് അടിയിൽ തന്നെയാണ് ബങ്കർ ഭക്ഷണത്തിന് മുടക്കമില്ല . ഖാർകിവ് യുദ്ധഭീഷണിയി ലാണ് ഇവിടെനിന്ന് ഒരു മണി ക്കൂർ യാത്ര ചെയ്താൽ റഷ്യയിലെത്താം . പോളണ്ടിലെത്താൻ 15 മണിക്കൂർ വേണം . യുക്രൈൻ അനുമതിയും റഷ്യയുടെ സഹായവും ഉണ്ടായാലേ റഷ്യയിലൂടെ നാട്ടിലേക്ക് മടങ്ങാനാകൂ . ഒന്നാം വർഷ എം.ബി.ബി .എസ് . വിദ്യാർഥിയായ സ്വരാഗ് നാലുമാസം മുൻപാണ് യുക്രൈനിൽ പോയത് .  കതിരൂർ സ്വദേശി ആകാശും സുഹൃത്തുക്കളായ 34 പേരും നാട്ടിലേക്ക് വരാൻ ഞായറാഴ്ച ചെക്കോസ്ലോവാക്യ അതിർത്തിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് . എം.ബി.ബി.എസ് . മൂന്നാം വർഷ വിദ്യാർഥിയായ ആകാശ് വിനിഷ്യയിലായിരുന്നു . യാത്ര പുറപ്പെടുന്നതുവരെ ബങ്കറിലായിരുന്നു താമസമെന്ന് ആകാശിന്റെ പിതാവ് പാനൂർ പോലീസ് സ്റ്റേഷനിലെ എ.എ സ്.ഐ. രാജീവൻ പറഞ്ഞു തലശ്ശേരിയിലും പരിസരത്തുമുള്ള നിരവധി വിദ്യാർഥികൾ യുക്രൈനിൽ മെഡിക്കൽ ബിരുദ പഠനം നടത്തുന്നുണ്ട് . ഇവരിൽ പലരും നാട്ടിൽ വരാനുള്ള ശ്രമത്തിലാണ് . യുദ്ധം നടക്കുന്നതിനാൽ തിരിച്ചുവരാൻ പ്രയാസം നേരിടുന്നുണ്ട് .

Post a Comment

Previous Post Next Post