*അഴിയൂരിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ടൈലറിംഗ് വൈദഗ്ധ്യ പരിശീലനത്തിന് തുടക്കമായി*
ടൈലറിങ് അറിയാവുന്ന 25 സ്ത്രീകൾക്ക് 21 ദിവസം നീണ്ടുനിൽക്കുന്ന ടൈലറിങ്ങ് വൈദഗ്ധ്യ പരിശീലനത്തിന് അഴിയൂരിൽ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷന്റെ അതിജീവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാവുന്നതോടെ ടൈലറിങ്ങിലെ എല്ലാ നൂതന പ്രവർത്തനങ്ങളും സ്ത്രീകൾക്ക് എളുപ്പം മനസ്സിലാവുന്നതാണ് . പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽഹമീദ്,സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ ജി ദിവ്യ, കുടുംബശ്രീ ചെറുകിട സംരംഭക കൺസൾട്ടന്റ്മാരായ പി ആർ അനിത, ഇ സി ഗീത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി. പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിശീലനം നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിശീലനം. യാത്ര ബത്ത, ഭക്ഷണം എന്നിവ പരിശീലനത്തിന് വന്നവർക്ക് നൽകുന്നതാണ്. അഴിയൂർ പഞ്ചായത്തിനെ കൂടാതെ ചോറോട് ഒഞ്ചിയം എന്നീ പഞ്ചായത്തുകളിൽ നിന്നും പരിശീലനാർഥികൾ പങ്കെടുക്കുന്നുണ്ട്. മാക്സി, ബ്ലൗസ്,ചുരിദാർ,പാവാട, കോട്ട്, ഷർട്ട്, തുണി സഞ്ചികൾ എന്നിവ തുന്നുന്നതിന് പരിശീലനം നൽകുന്നതോടൊപ്പം ഫാഷൻ ഡിസൈനിംഗി ലും പരിശീലനം നൽകുന്നതാണ്
Post a Comment