o ലഹരി വസ്തുക്കളുമായി കടയുടമ അറസ്റ്റിൽ
Latest News


 

ലഹരി വസ്തുക്കളുമായി കടയുടമ അറസ്റ്റിൽ

 ലഹരി വസ്തുക്കളുമായി കടയുടമ അറസ്റ്റിൽ



മാഹി: മയ്യഴിയിൽ വിദ്യാർത്ഥികളിലടക്കം ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിൻ്റെ നിർദ്ദേശപ്രകാരം പൊലീസ് ലഹരി വേട്ട തുടങ്ങി.

നിരോധിത ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തിയ പളളൂർ ഇരട്ടപ്പിലാക്കൂലിലെ പി.വി.എസ്.സ്റ്റോർ ഉടമ ആറ്റാകൂലോത്ത് അജിത്തിനെ 50 ഓളം പാക്കറ്റ് നിരോധിതലഹരി ഉത്പന്നങ്ങളുമായി മാഹി എസ് പി യുടെ   നിർദ്ദേശപ്രകാരം പളളൂർ പൊലീസ് എസ്.ഐ.പ്രതാപന്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ എസ് ഐ കിഷോർ, ശ്രീജേഷ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.


വരും ദിവസങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടികളുണ്ടാവുമെന്ന് എസ്.പി. പറഞ്ഞു.

Post a Comment

Previous Post Next Post