ദേശീയപാതയോരത്ത് മാലിന്യം തള്ളിയ ലോറി പിടികൂടി പിഴ ഈടാക്കി
ന്യൂമാഹി: ദേശീയ പാതയോരത്ത് ന്യൂമാഹി പഞ്ചായത്ത് അതിർത്തിയിൽ പുന്നോൽ പെട്ടിപ്പാലത്ത് മാലിന്യം തള്ളിയ ലോറി പഞ്ചായത്ത് അധികൃതർ പിടികൂടി. വ്യാഴാഴ്ച രാവിലെയാണ് മാലിന്യവുമായി ലോറിയെത്തിയത്. തമിഴ്നാട്ടിൽ നിന്ന് വാഴക്കുലകളുമായി തലശ്ശേരി മാർക്കറ്റിൽ എത്തിയ ലോറിയാണ് വാഴച്ചണ്ടിയക്കമുള്ള മാലിന്യങ്ങൾ റോഡരികിൽ തള്ളുന്നതിനിടെ പിടികൂടിയത്. 5000 രൂപ പിഴ ഈടാക്കി മാലിന്യം തിരികെ എടുപ്പിച്ച ശേഷമാണ് ലോറി വിട്ട് നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയ്ത്തു, പഞ്ചായത്ത് അംഗം ഷർമിരാജ്, അസി. സെക്രട്ടറി അരുൺ ജിത്തു, ഹെഡ് ക്ലാർക്ക് രാജീവ്, ജെ.എച്ച്.ഐ. മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് ലോറി പിടികൂടി നടപടിയെടുത്തത്.
Post a Comment