കുഞ്ഞുങ്ങളുമായ് ഇടപെടുമ്പോള്‍ രക്ഷിതാക്കളും കുട്ടികളാകണം!
മാഹി: കുഞ്ഞുങ്ങളെ കുഞ്ഞുങ്ങളായി വളരാന്‍ രക്ഷിതാക്കള്‍ അനുവദിക്കണമെന്നും കുഞ്ഞുങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിശു മനസ്സറിയുന്ന ഒരു കുട്ടിയാവാന്‍ കഴിയണമെന്നും വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷന്‍ ഉത്തമരാജ് മാഹി പറഞ്ഞു.
മാഹി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷയുടെ സഹകരണത്തോടെ മേഖലയിൽ ആവിഷ്കരിച്ച 'കുഞ്ഞു മക്കള്‍ക്കായി!' രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിയുടെ സ്കൂൾ തല പരിശീലന പരിപാടിക്കു തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്.
പ്രധാനാധ്യാപകന്‍ എം.മുസ്തഫ
മുഖ്യ പ്രഭാഷണം നടത്തി.അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് കെ .വി.സന്ദീവ് അധ്യക്ഷനായി.
സഹ പ്രധാനാധ്യാപിക എ.ടി.പത്മജ ആശംസകൾ നേര്‍ന്നു.കെ .രസ്ന സ്വാഗതവും കെ.എം.തങ്കലത നന്ദിയും പറഞ്ഞു.
പ്രീ പ്രൈമറി വിഭാഗത്തിലെ അറുപതോളം രക്ഷിതാക്കള്‍ പങ്കെടുത്തു.
മാഹി മേഖലാ തലത്തില്‍ പരിശീലനം നേടിയ കെ.പി.അനിത,വി.സുനിത,ആര്‍ഷ അഗില്‍,
സി.എച്ച്.ഫസ്ന എന്നീവര്‍ പരിശിലനത്തിനു നേതൃത്വം നല്കി.
മയ്യഴിയിലെ മുഴുവന്‍ ഗവ. പ്രീ പ്രൈമറി വിഭാഗത്തിലും 'കുഞ്ഞു മക്കള്‍ക്കായി!' പരിശീലന പരിപാടി തുടര്‍ ദിവസങ്ങളില്‍ നടക്കും.
Post a Comment