o എഴുത്തുകാരൻ പുതുപ്പണം ഗഫൂറിനെ അനുസ്മരിച്ചു
Latest News


 

എഴുത്തുകാരൻ പുതുപ്പണം ഗഫൂറിനെ അനുസ്മരിച്ചു

 എഴുത്തുകാരൻ പുതുപ്പണം ഗഫൂറിനെ അനുസ്മരിച്ചു



പെരിങ്ങാടി: എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും പ്രഭാഷകനും റേഡിയോ ആർടിസ്റ്റുമായ പുതുപ്പണം ഗഫൂറിനെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. ഗഫൂറിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അനുസ്മരണം നടത്തിയത്.

പെരിങ്ങാടി യൂണിറ്റി സെൻ്റർ ഹാളിൽ നടന്ന അനുസ്മരണം പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനുമായ സി.വി.രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അഡ്വ. പി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.വി.അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പുതുപ്പണം ഗഫൂറിൻ്റെ ഭാര്യ എൻ.പി. ഷാഹിദ ഗഫൂർ, മകൾ അറബിക് അധ്യാപിക ഷെറിൻ ഫൈസൽ, മകൻ മുഹമ്മദ് അസ്ലം, മകളുടെ ഭർത്താവും സിനിമാ നിർമ്മാതാവുമായ നൗഷാദ് ബക്കർ, പേരമകൻ മുഹമ്മദ് ഷയാൻ, കണ്ട്യൻ സുരേഷ് ബാബു, പി.കെ.സതീഷ് കുമാർ, സോമൻ മാഹി, രാജേഷ് പനങ്ങാട്ടിൽ, പളളിയൻ പ്രമോദ്, ദർബാർ ഹാജി, ഷാജി കൊള്ളുമ്മൽ എന്നിവർ പ്രസംഗിച്ചു. പേരമക്കൾ ആമിന സഹന, റിദ റഷീദ് എന്നിവർ കവിതകൾ ചൊല്ലി.

Post a Comment

Previous Post Next Post