o വായു മലിനീകരണത്തിനെതിരെ ബോധവൽക്കരണ റാലി നടത്തി
Latest News


 

വായു മലിനീകരണത്തിനെതിരെ ബോധവൽക്കരണ റാലി നടത്തി

 വായു മലിനീകരണത്തിനെതിരെ  ബോധവൽക്കരണ റാലി നടത്തി



ന്യൂമാഹി: എം.എം.ഹൈസ്കൂളിൽ ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ് പരിചിന്തന ദിനാചരണത്തിൻ്റെ ഭാഗമായി വായു മലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തി. റാലിയും ചിത്രരചന, പ്രശ്നോത്തരി മത്സരങ്ങളും നടത്തി. പ്രിൻസിപ്പൽ കെ.പി.റീത്ത ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ഒ.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു.സ്കൗട്ട് അധ്യാപകൻ വി. സിറാജ്, ഗൈഡ് ക്യാപ്റ്റന്മാരായ എസ്.ശ്രീലേഖ, കെ.പുഷ്പലത എന്നിവർ പ്രസംഗിച്ചു.

ഗൈഡ് ക്യാപ്റ്റന്മാരായ ടി.കെ.ജിഷ,

പി.സന്ധ്യ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post