ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠മന്നം സ്മരണ ദിനം*
*💠പിസ്റ്റൾ പേറ്റന്റ് ദിനം*
*💠ദേശീയ സ്‌കിപ്പ് ദി സ്ട്രോ ദിനം*
*💠വിപ്ലവ ദിനം (സുരിനാം)*
*💠ദേശീയ ദിനം (കുവൈറ്റ്)*
*💠പീപ്പിൾ പവർ ഡേ (ഫിലിപ്പീൻസ്)*
*💠ദേശീയ റേഡിയോ ദിനം (തായ്‌ലൻഡ്)*
*💠ദേശീയ ക്ലാം ചൗഡർ ദിനം (യു.എസ്.എ)*
*💠സോവിയറ്റ് അധിനിവേശ ദിനം (ജോർജിയ)*
*💠സായുധ സേനാ ദിനം (ഡൊമിനിക്കൻ റിപ്പബ്ലിക്)*
*💠ദേശീയ ചോക്ലേറ്റ് പൊതിഞ്ഞ പീനട്ട്സ് ദിനം (യു.എസ്.എ)*
*💠കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ഇരകളുടെ ഓർമ്മദിനം (ഹംഗറി)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1793* - ```ജോർജ്ജ് വാഷിങ്ടൺ അമേരിക്കയുടെ ആദ്യ മന്ത്രിസഭ വിളിച്ചു ചേർത്തു.```
*🌐1836* - ```കോൾട്ട് റിവോൾവറിനുള്ള പേറ്റന്റ് സാമുവൽ കോൾട്ട് നേടി.```
*🌐1837* - ```പ്രാവർത്തികമായ ആദ്യ വൈദ്യുതമോട്ടോറിന്റെ പേറ്റന്റ് തോമസ് ഡാവൻപോർട്ട് നേടി.```
*🌐1870* - ```മിസിസിപ്പിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗം ഹിറാം റോഡ്സ് റിവൽസ്, അമേരിക്കൻ കോൺഗ്രസിലെ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജനായി.```
*🌐1910* - ```ദലൈലാമ, ചൈനയിൽ നിന്നു ബ്രിട്ടീഷ് ഇന്ത്യയിലേക്ക് പലായനം ചെയ്തു.```
*🌐1921* - ```ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിൽസി, റഷ്യ പിടിച്ചടക്കി.```
*🌐1925* - ```ജപ്പാനും സോവ്യറ്റ് യൂണിയനും നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.```
*🌐1932* - ```അഡോൾഫ് ഹിറ്റ്ലർ ജർമ്മൻ പൗരത്വം നേടി. അങ്ങനെ പ്രസിഡണ്ട് (Reichspräsident) സ്ഥാനത്തേക്ക് മൽസരിക്കാനുള്ള യോഗ്യത നേടുകയും ചെയ്തു.```
*🌐1933* - ```യുഎസ്‌എസ് റേഞ്ചർ എന്ന് പേരുള്ള ആദ്യത്തെ യുഎസ് വിമാനവാഹിനി പുറത്തിറങ്ങി.```
*🌐1946* - ```മുഹമ്മദ് അലി (കാഷ്യസ് ക്ലേ) ആദ്യ ലോക ഹെവി വെയ്റ്റ് ബോക്സിങ് കിരീടം നേടി.```
*🌐1948* - ```ചെക്കൊസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണം ഏറ്റെടുത്തു. അതോടെ മൂന്നാം റിപ്പബ്ലികിന്റെ കാലത്തിന് അന്ത്യമായി.```
*🌐1951* - ```ആദ്യത്തെ പാൻ ആഫ്രിക്കൻ കായികമൽസരങ്ങൾ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്നു.```
*🌐1954* - ```ഗമാൽ അബ്ദുൾ നാസർ ഈജിപ്തിന്റെ പ്രധാനമന്ത്രിയായി.```
*🌐1956* - ```സോവ്യറ്റ് യൂണിയനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ നികിത ക്രൂഷ്ചേവ് , ജോസഫ് സ്റ്റാലിന്റെ നടപടികളെ വിമർശിച്ചു.```
*🌐1962* - ```ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിച്ചു.```
*🌐1993* - ```എകദിനക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്കോറിൽ പാക്കിസ്ഥാൻ ഓൾ ഔട്ടായി. 43 റൺസ്.എതിരാളി വെസ്റ്റ് ഇൻഡീസ്.```
*🌐2012* - ```ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ ബാധിത രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യ്തു.```
*🌐2018* - ```ചൈനയിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ എൻ (N) എന്ന അക്ഷരം സെൻസർഷിപ്പിന്റെ ഭാഗമായി നിരോധിച്ചു.```
*🌐2018* - ```സിപിഎം സംസ്‌ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണനെ വീണ്ടും തിരഞ്ഞെടുത്തു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹കെ.പി.എ.സി. ലളിത* - ```മലയാള ചലച്ചിത്ര നടിയാണ് കെ.പി.എ.സി. ലളിത (25 ഫെബ്രുവരി 1947 - 22 ഫെബ്രുവരി 2022). യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ ചലച്ചിത്ര നടനാണ്. ഇതുവരെ മലയാളത്തിലും തമിഴിലും കൂടി ഏകദേശം 500 ലധികം ചിത്രങ്ങളിൽ ലളിത അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴും അഭിനയിച്ചു കൊണ്ടിരിക്കുന്ന ലളിത മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടിയാണ്.```
*🌹വി മധുസൂദനൻ നായർ* - ```കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനൻ നായർ (ജനനം: ഫെബ്രുവരി 25, 1949) . ആധുനികർക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തിൽ വരുത്തുന്നതിലും സുപ്രധാന പങ്കുവഹിച്ചു.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*🌹ഗൗതം മേനോൻ* - ```ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഗൗതം വാസുദേവ് മേനോൻ (ജനനം 25 ഫെബ്രുവരി 1973).```
*🌹പള്ളിപാട്ട് കുഞ്ഞികൃഷ്ണൻ* - ```നമ്മുടെ സാഹിത്യകാരന്മാര്‍ എന്നാ പേരില്‍ പതിനാലു ഭാഗങ്ങളിലായി അറുപതോളം സാഹിത്യകാരന്മാരുടെ ജീവച്ചരിത്രം എഴുതിയ കവിയും ചെറുകഥാകൃത്തും ആയിരുന്നു പള്ളിപാട്ട് കുഞ്ഞികൃഷ്ണൻ (ഫെബ്രുവരി 25, 1905-1991 ഏപ്രില്‍19 ).```
*🌹ചിത്ര (നടി)* - ```മലയാളം തമിഴ് ചലച്ചിത്രരംഗത്ത് അഭിനേത്രി എന്ന നിലയിൽ 1980-2000 കാലത്ത് പ്രവർത്തിച്ചിരുന്ന സ്ത്രീ ആണ് ചിത്ര (ജനനം 25 ഫെബ്രുവരി 1965). തെന്നിന്ത്യയിലെ മിക്ക നായകർക്കും ഒപ്പം അഭിനയിച്ചിട്ടുള്ള ചിത്ര ഏകദേശം 100ലധികം ചിത്രത്തിൽ വേഷമിട്ടു. ആറു വയസ്സുള്ളപ്പോൾ അപൂർവ്വരാഗങ്ങളിൽ ഒരു കത്തുകൊടുക്കുന്ന ഷോട്ടിൽ അഭിനയിച്ചെങ്കിലും ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ഇദയം നല്ലെണ്ണയുടെ പരസ്യമോഡലാവുകയും അത് വിജയിക്കുകയും ചെയ്തതിനാൽ നല്ലെണ്ണചിത്ര എന്ന അപരനാമത്തിൽ അറിയപ്പെട്ടു.```
*🌹ദിവ്യ ഭാരതി* - ```ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു പ്രമുഖ നടിയായിരുന്നു ദിവ്യ ഭാരതി (ഫെബ്രുവരി 25, 1974 - ഏപ്രിൽ 5, 1993). പ്രധാനമായും 1990 കളുടെ ആദ്യകാലങ്ങളിൽ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ദിവ്യ ഭാരതി അഭിനയിച്ചിട്ടുള്ളത്. ദിവ്യ ഭാരതി ആദ്യമായി അഭിനയിച്ച ചിത്രം 1990 ൽ 16 വയസ്സുള്ളപ്പോൾ തമിഴിൽ നിലാ പെണ്ണേ എന്ന ചിത്രമാണ്. പക്ഷേ ഈ ചിത്രം ഒരു വിജയമായിരുന്നില്ല. ആദ്യ വിജയചിത്രം തെലുഗു ചിത്രമായ ബോബ്ബിലി രാജ, എന്ന ചിത്രമായിരുന്നി.```
*🌹ജോൺ ഫോസ്റ്റർ ഡള്ളസ്* - ```യു. എസ്സിലെ മുൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു ജോൺ ഫോസ്റ്റർ ഡള്ളസ് (ജനനം ഫെബ്രുവരി 25, 1888 - മരണം മേയ് 24, 1959). കർക്കശക്കാരനായും തന്ത്രശാലിയായും അറിയപ്പെട്ടിരുന്ന ഈ നയതന്ത്രജ്ഞൻ, ഐസ നോവർ പ്രസിഡന്റായിരുന്നപ്പോൾ 1953 മുതൽ 1959 വരെയാണ് അധികാരത്തിലിരുന്നത്. ശീതസമരകാലത്ത് യു. എസ്സിന്റെ വിദേശനയ രൂപവത്കരണത്തിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിരുന്നു.```
*🌹പി.ജെ. തോമസ്* - ```ഭാരതീയനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു ഷെവലിയർ ഡോ. പി.ജെ. തോമസ് (25 ഫെബ്രുവരി 1897 - 26 ജൂലൈ 1965). 1945 മുതൽ 48 വരെ ഇന്ത്യാഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചു. ഇദ്ദേഹം 1919-ൽ രചിച്ച ധനതത്ത്വശാസ്ത്രം എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ സാമ്പത്തികശാസ്ത്ര ഗ്രന്ഥം. രാജ്യസഭയിലും മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ആദ്യ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സഭാംഗമായിരുന്നു.```
*🌹ഫറോക്ക് എഞ്ചിനീയർ* - ```ഫറോക്ക് മനേക്‌ഷാ എഞ്ചിനീയർ (ജനനം ഫെബ്രുവരി 25, 1938) ഒരു പഴയ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനാണ്. 1961-നും 1976-നും ഇടയ്ക്കു 46 ടെസ്റ്റ് മൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളായി കണക്കാക്കുന്നു .മികച്ച ഒരു ബാറ്റ്സ്‌മാനും കൂടിയായിരുന്ന ഇദ്ദേഹം ഈ മൽസരങ്ങളിൽ 2661 റൺസും രണ്ടു ശതകങ്ങളും നേടി. ആഭ്യന്തര മൽസരങ്ങിൽ ബോംബെക്കു വേണ്ടിയും ഇംഗ്ലണ്ടിൽ ലങ്കാഷയറിനു വേണ്ടിയും കളിച്ചു. ഇപ്പോൾ ഇംഗ്ലണ്ടിൽ തുണി വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നു. ക്രിക്കറ്റ് കളിയുടെ ദൃക്‌സാക്ഷിവിവരണക്കാരനായും ഇടയ്ക്കു പ്രത്യക്ഷപ്പെടാറുണ്ട്.```
*🌹ഷാഹിദ് കപൂർ* - ```ഇന്ത്യൻ ചലച്ചിത്രനടനും മോഡലുമാണ് ഷാഹിദ് കപൂർ (ജനനം ഫെബ്രുവരി 25 1981). മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തന്റെ കലാജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ താലിൽ (1999) ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ഇഷ്ക് വിഷ്ക് എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. തുടർന്നും ധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ഫിഡ, ശികർ, വിവാഹ്, ജബ് വി മെറ്റ് തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി.```
*🌹സൺ മ്യുങ് മൂൺ* - ```പ്രസിദ്ധമായ യൂണിഫൈഡ് ചർച്ച് സ്ഥാപകനാണ് സൺ മ്യുങ് മൂൺ ( ജനനം 25 ഫെബ്രുവരി 1920 - മരണം 3 സെപ്റ്റംബർ 2012). മാധ്യമ ബിസിനസുകാരനും സന്നദ്ധപ്രവർത്തകനുമായി അറിയപ്പെട്ട ഇദ്ദേഹം 2012 മാർച്ചിൽ 2500 പേരെ ഉൾപ്പെടുത്തി സമൂഹ വിവാഹം നടത്തി ശ്രദ്ധ നേടിയിരുന്നു.```
*🌹ബൽരാജ് മാധോക്* - ```ബൽരാജ് മാധോക് (ജീവിതകാലം: 25 ഫെബ്രുവരി 1920 - 2 മെയ് 2016) ജമ്മുവിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. യഥാർത്ഥത്തിൽ ദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർ.എസ്.എസ്.) പ്രവർത്തിച്ചിരുന്ന ഒരു സാമൂഹ്യ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് ഭാരതീയ ജനസംഘത്തിലൂടെ (ബിജെഎസ്) ഒരു രാഷ്ട്രീയക്കാരനായി പ്രവർത്തിച്ചു.```
*🌹എസ്. കുമാരൻ* - ```പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ.(ജനനം: 25 ഫെബ്രുവരി 1923 - മരണം: 24 ഡിസംബർ 1991).```
*🌹ജാനകി ആദി നാഗപ്പൻ* - ```മലേഷ്യൻ ഇന്ത്യൻ കോൺഗ്രസിന്റെ സ്ഥാപകാംഗവും ഐ.എൻ.എയുടെ ഭാഗമായിരുന്ന ഏഷ്യയിലെ ആദ്യത്തെ വനിതാസൈനിക റെജിമെന്റായ ഝാൻസി റാണി റെജിമെന്റിന്റെ ജോയിന്റ് കമാൻഡറായിരുന്നു പുവാൻ ശ്രീ പത്മ ശ്രീ ദതിൻ ജാനകി ആദി നാഗപ്പൻ എന്നറിയപ്പെട്ടിരുന്ന ജാനകി തേവർ (25 February 1925 – 9 May 2014). മലേഷ്യൻ സ്വാതന്ത്ര്യ സമര സേനാനിയാണ്. ഭാരത സർക്കാർ 2000- ൽ പത്മശ്രീ പുരസ്കാരം നൽകി.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷പി. ഭാസ്കരൻ* - ```മലയാളത്തിലെ ഒരു പ്രശസ്തനായ കവിയും, ഗാനരചയിതാവുമായിരുന്നു പി.ഭാസ്കരൻ (ഭാസ്കരൻ മാസ്റ്റർ, 1924 ഏപ്രിൽ 21- 2007 ഫെബ്രുവരി 25). ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ, ചലച്ചിത്രനടൻ, ആകാശവാണി പ്രൊഡ്യൂസർ, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വിവിധ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള ഗാനശാഖയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകിയ പ്രതിഭാശാലി എന്നനിലയിൽ ഓർമ്മിക്കപ്പെടുന്ന ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപക ചെയർമാനായും, കെ.എഫ്.ഡി.സിയുടെ ചെയർമാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.```
*🌷മന്നത്ത് പത്മനാഭൻ* - ```കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (ജനുവരി 2, 1878 - ഫെബ്രുവരി 25, 1970). നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.```
*🌷കുതിരവട്ടം പപ്പു* - ```മലയാള സിനിമയിലെ ഒരു ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു (1936 - 2000 ഫെബ്രുവരി, 25). ചെറുപ്പത്തിലേ നാടകക്കമ്പം മൂത്ത പത്മദളാക്ഷന്റെ ആദ്യ നാടകം, പതിനേഴാം വയസ്സിൽ അഭിനയിച്ച, കുപ്പയിൽ നിന്ന് സിനിമയിലേക്ക് ആണ്.പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട് , അവളുടെ രാവുകൾ എന്നിങ്ങനെ 1500-ഓളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഹാസ്യരസപ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചതെങ്കിലും, കണ്ണുകളെ ഈറനണിയിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. സംവിധായകൻ ഷാജി കൈലാസിന്റെ നരസിംഹം ആയിരുന്നു പദ്മദളാക്ഷന്റെ അവസാന ചിത്രം.```
*🌷പുത്തേഴത്ത് ഭാസ്ക്കരമേനോൻ* - ```ജയകേരളം’വാരികയിലൂടെ സാഹിത്യപ്രവർത്തനം ആരംഭിക്കുകയും പിന്നീട് ‘കൈരളീസുധ’ മാസിക സ്വന്തമായി പ്രസിദ്ധീകരിക്കുകയും ചെയ്ത തുടർന്ന് സുലഭ ബുക്‌സിനു രൂപം കൊടുക്കുകയുo വ്യാസമഹാഭാരതത്തിന് കവികുലപതി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ നിര്‍വ്വഹിച്ച പ്രശസ്‌ത തര്‍ജ്ജമയെ അടിസ്‌ഥാനമാക്കി മഹാഭാരത സംഗ്രഹം എഴുതിയ ആളാണ് പുത്തേഴത്ത് ഭാസ്ക്കരമേനോൻ ( 3 ജനുവരി 1930- 2007,ഫെബ്രുവരി 25).```
*🌷ഡോ. ടിഎ രാധാകൃഷ്ണൻ* - ```വിദേശത്ത് വൈദികവൃത്തിയില്‍ ഉന്നത വിദ്യാഭ്യാസം നേടിയശേഷം സ്വന്തം ഗ്രാമത്തില്‍ പ്രാക്ടീസ് ചെയ്യുകയും കഥകളിയില്‍ അതിരറ്റ കമ്പം മൂലം കേരള കലാമണ്ഡലത്തിന്റെ ഉപാധ്യക്ഷനാകുകയും , ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്തനാകുകയും മൂന്ന് അനാഥാലയങ്ങള്‍ നടത്തുകയും ചെയ്ത വ്യക്തിയാണ് തോപ്പില്‍ ഇഞ്ചോരവളപ്പില്‍ രാധാകൃഷ്‌ണന്‍ എന്ന ഡോ.ടിഎ രാധാകൃഷ്ണൻ ( 1939 - ഫെബ്രുവരി 25, 2013).```
*🌷കെ.പി.എ.സി. ജോൺസൻ* - ```മലയാള നാടക, ചലച്ചിത്രനടനും ഹാർമോണിസ്റ്റുമാണ് കെ.പി.എ.സി. ജോൺസൻ (മരണം ː 25 ഫെബ്രുവരി 2017). (പൂർണ്ണ രൂപം: കായംകുളം പീപ്പിൾ ആർട്‌സ് ക്ലബ്ബ്) അര നൂറ്റാണ്ടിലേറെ ഹാർമോണിസ്‌റ്റായി പ്രവർത്തിച്ചു. പിന്നീട് നാടക നടനായും ചലച്ചിത്രനടനായും വളർന്നു.സമിതിയിൽ തുടർച്ചയായി 58 വർഷം പ്രവർത്തിച്ചു.```
*🌷ജോൺ ടെനിയേൽ* - ```ബ്രിട്ടീഷ് ചിത്രകാരനും കാർട്ടൂണിസ്റ്റുമാണ് ജോൺ ടെനിയേൽ (ജനനം 28 ഫെബ്രുവരി 1820 - മരണം 25 ഫെബ്രുവരി 1914). ജലച്ചായ ചിത്രരചനയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. ഇദ്ദേഹം റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെയിന്റേഴ്സ് ഇൻ വാട്ടർ കളറിലെ അംഗവുമായിരുന്നു. 1893-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇദ്ദേഹത്തിന് 'നൈറ്റ്' പദവി നൽകി.```
*🌷ഡൊണാൾഡ് ബ്രാഡ്‌മാൻ* - ```സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ (ജനനം:ഓഗസ്റ്റ് 27 1908 – ഫെബ്രുവരി 25 2001). ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.```
*🌷പി. ശങ്കരൻ* - ```മുൻ ലോക്സഭാംഗം, സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി, മുൻ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോഴിക്കോട് ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു അഡ്വ.പി.ശങ്കരൻ (ജനനം 02/12/1947 - മരണം 25/02/2020).```
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (25-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️12:30 pm* - ഗണിതം
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️01:00 pm* - മലയാളം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️01.30 pm* - ഇംഗ്ലീഷ്
*🛎️നാലാം ക്ലാസ് 4️⃣*
*▶️02.00 pm* - മാത്തമാറ്റിക്സ് (ഇംഗ്ലീഷ് മീഡിയം)
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️02:30 pm* - അടിസ്ഥാനശാസ്ത്രം
*🛎️ആറാം ക്ലാസ്6️⃣*
*▶️03.00 pm* - ഹിന്ദി
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️03.30 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️12.00 pm* - രസതന്ത്രം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.00 am* - സാമൂഹ്യശാസ്ത്രം
*▶️11.30 am* - ഗണിതം
*🛎️ പത്താം ക്ലാസ്സ് 1️⃣0️⃣*
*▶️05.30 pm* - കേരളപാഠാവലി (റിവിഷൻ)
*▶️06.00 pm* - അറബിക് (റിവിഷൻ)
*▶️06.30 pm* - ഹിന്ദി (റിവിഷൻ)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️09.00 am* - ബോട്ടണി - (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️09.30 am* - ഹിസ്റ്ററി - (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️10.00 am* - കമ്പ്യൂട്ടർ സയൻസ് - (പുനഃസംപ്രേഷണം -രാത്രി 11.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️07.30 am* - ഹിന്ദി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.00)
*▶️08.00 am* - ഫിസിക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.30)
*▶️08.30 am* - മാത്തമാറ്റിക്ക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.00)
*▶️04.00 pm* - കെമിസ്ട്രി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.30)
*▶️04.30 pm* - കമ്പ്യൂട്ടർ സയൻസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.00)
*▶️05.00 pm* - ജിയോഗ്രഫി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.30)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (25-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ഭാര്യ സ്വന്തം സുഹൃത്ത്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ക്രോണിക്ക് ബാച്ച്ലർ
രാത്രി 9.30 ന്
🎬ഡബിൾ ബാരൽ
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬അറബിക്കഥ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കഥ പറയുമ്പോൾ
രാവിലെ 10 മണിക്ക്
🎬കൊച്ചിരാജാവ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
വൈകിട്ട് 4 മണിക്ക്
🎬വെള്ളിമൂങ്ങ
രാത്രി 7 മണിക്ക്
🎬നന്ദനം
രാത്രി 10 മണിക്ക്
🎬ബാംഗ്ലൂർ ഡെയ്സ്
*🎥#AsianetPlus🔻🔻*
രാവിലെ 9 മണിക്ക്
🎬ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്
ഉച്ചയ്ക്ക് 11.30 ന്
🎬നീലഗിരി
വൈകിട്ട് 3 മണിക്ക്
🎬അമർക്കളം
രാത്രി 11.30 ന്
🎬ബ്ലാക്ക് ബട്ടർഫ്ലൈ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬സ്വപ്നം കൊണ്ട് തുലാഭാരം
ഉച്ചയ്ക്ക് 2 മണിക്ക്
🎬കസബ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഉൾക്കടൽ
രാവിലെ 10 മണിക്ക്
🎬ക്രൈം സ്റ്റോറി
ഉച്ചയ്ക്ക് 1 മണിക്ക്
🎬പെൺപട്ടണം
വൈകിട്ട് 4 മണിക്ക്
🎬ഷട്ടർ
രാത്രി 7 മണിക്ക്
🎬ഇൻസ്‌പെക്ടർ ബൽറാം
രാത്രി 10 മണിക്ക്
🎬ആഴക്കടൽ
*🎥#ZeeKeralam🔻🔻*
രാവിലെ 11മണിക്ക്
🎬ഭജരങ്കി 2
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬മാരാ
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬മലർവാടി ആർട്സ് ക്ലബ്ബ്
ഉച്ചയ്ക്ക് 12 മണിക്ക്
🎬മിരുതൻ
വൈകീട്ട് 4 മണിക്ക്
🎬ഏഴാം അറിവ്
രാത്രി 8.30 ന്
🎬അടങ്കമാറു
രാത്രി 11.30 ന്
🎬ചാമ്പ്യൻ തോമസ്
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬പൊന്മുട്ടയിടുന്ന താറാവ്
രാവിലെ 9.30 ന്
🎬പോക്കിരിരാജ
വൈകിട്ട് 3 മണിക്ക്
🎬ഉസ്താദ്
വൈകീട്ട് 6.15 ന്
🎬തൊമ്മനും മക്കളും
രാത്രി 9 മണിക്ക്
🎬ബന്ധുക്കൾ ശത്രുക്കൾ
രാത്രി 11.45 ന്
🎬ഉത്സവമേളം
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬വെൽക്കം ടു കൊടൈക്കനാൽ
ഉച്ചയ്ക്ക് 1.30 ന്
🎬മാസ്റ്റർപീസ്
📺📺📺📺📺📺📺📺
Post a Comment