*അഴിയൂരിൽ തീര തണൽ പദ്ധതി സൗജന്യമായി ചന്ദന തൈകൾ വിതരണം ചെയ്തു*
സംസ്ഥാന ജൈവ. വൈവിധ്യ ബോർഡിന്റെ സഹായത്തോടെ അഴിയൂർ പഞ്ചായത്തിലെ 7 തീരദേശ വാർഡുകളിലെ 2142 വീട്ടുകാർക്ക് തീര തണൽ പദ്ധതി പ്രകാരം സൗജന്യമായി ചന്ദന തൈകൾ വിതരണം ചെയ്തു.1,12,13,14,15,16,18 വാർഡുകളിലാണ് തൈകൾ വിതരണം ചെയ്‍തത് .ഓരോ വാർഡിലും 306 തൈകളാണ് നൽകിയത് . വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ തീരമിത്രങ്ങളാണ് ചെടികൾ വീടുകളിൽ വളർത്തുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇതിനായി വാർഡുകളിൽ രണ്ടുപേരെ വീതം തീര മിത്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്, കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 1,12,13,18 എന്നി നാല് തീരദേശ വാർഡുകളിൽ തീരപ്രദേശത്ത് നട്ടു വളർത്തുന്നതിന് 2400 കാറ്റാടി തൈകളും തീര തണൽ പദ്ധതി പ്രകാരം വിതരണം ചെയ്തു.
ചെടികൾ തൊഴിലുറപ്പ് തൊഴിലാളികൾ നട്ട് വളർത്തുന്നതാണ് ,ഇതിനായി ഫണ്ട് നീക്കി വെച്ചിട്ടുണ്ട് .തീരദേശ വീടുകളിൽ നൽകുന്ന ചന്ദന തൈ വിതരണം ഒന്നാം വാർഡ് പൂഴിത്തലയിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. പദ്ധതി നിർവഹണം നടത്തുന്ന പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ മൈമൂന ടീച്ചർ, തീര തണൽ പദ്ധതി കോർഡിനേറ്റർ കെ കെ സഫീർ , ഒന്നാം വാർഡ് തീരമിത്രങ്ങളായ ഇഖ്‌ബാൽ, നിംല ഷെറിൻ, സി ഡി എസ് മെമ്പർ നസീമ ഹനീഫ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.
Post a Comment