o മാഹി സോണല്‍ ഗെയിംസ് അത്‌ലറ്റിക് മീറ്റിന് പള്ളൂരില്‍ തുടക്കമായി*.
Latest News


 

മാഹി സോണല്‍ ഗെയിംസ് അത്‌ലറ്റിക് മീറ്റിന് പള്ളൂരില്‍ തുടക്കമായി*.

 *മാഹി സോണല്‍ ഗെയിംസ് അത്‌ലറ്റിക് മീറ്റിന് പള്ളൂരില്‍ തുടക്കമായി*. 



 പള്ളൂര്‍ വിഎന്‍ പുരുഷോത്തമന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ സോണല്‍ മീറ്റ് മാഹി എം എല്‍ എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.


ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കായിക മേളയുടെ ഭാഗ്യചിന്ഹം എം എല്‍ എ പ്രകാശനം ചെയ്തു. ലോഗോയുടെ പ്രകാശനം മാഹി റീജിനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡി മോഹന്‍കുമാര്‍ നിര്‍വ്വഹിച്ചു. മാഹി ചീഫ് എഡ്യുക്കേഷന്‍ ഓഫീസര്‍ തനൂജ സ്‌പോര്‍ട്‌സ് കലണ്ടര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സ്‌കൂള്‍ കായികധ്യാപകന്‍ സി സജീന്ദ്രന്‍ ആശംസ നേർന്നു.

 സീനിയർ ലക്ച്ചർ എം കെ ബീന  സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കസ്തൂര്‍ബ ഗവ. ഹൈസ്‌കുള്‍ കായിക അധ്യാപികയുമായ  ജെ സി വിദ്യ  നന്ദിയും പറഞ്ഞു.


 തുടര്‍ന്ന് നടന്ന ചെസ് മത്സരം എം എല്‍ എ രമേശ് പറമ്പത്തും  റീജിനല്‍ അഡ്മിനിട്രേറ്റര്‍ ഡി മോഹന്‍ കുമാറും ചേര്‍ന്ന് സൗഹൃദ മത്സരം നടത്തി ഉദ്ഘാടനം ചെയ്തു.


Post a Comment

Previous Post Next Post