ലോഗോപ്രകാശനം ചെയ്യുന്നു
മാഹിയിലെ കായികരംഗത്തെ സംഘടനയായ ഫിറ്റ്നസ് അക്കാദമി മാഹിയുടെ ലോഗോ പ്രകാശനം നാളെ നടത്തുന്നു.
നാളെ [27.02.2022] രാവിലെ 8.00 മണിക്ക് മാഹി വളവിൽ ബീച്ച് പരിസരത്തു വെച്ച് നടക്കുന്ന ലോഗോപ്രകാശന ചടങ്ങ് മുൻകാല സന്തോഷ്‌ട്രോഫി താരവും, മാഹി സെപ്ഷ്യൽ ബ്രാഞ്ച് എ എസ് ഐ കൂടി ആയ പി ഹരിദാസ് പ്രകാശനം ചെയ്യുന്നു
യു കെ ജി മുതൽ അഞ്ചാം തരം വരെ ഉള്ള കുട്ടികൾക്ക് കായിക പരിശീലനം നല്കുവാൻ മയ്യഴിയിലെ ഒരുകൂട്ടം കായിക പ്രേമികൾ രൂപം നൽകിയ സംഘടന ആണ് ഫിറ്റ്നസ് അക്കാദമി മാഹി,
കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി നിരവധി കുട്ടികൾക്ക് മാഹി മൈതാനം, മാഹി ഇൻഡോർ സ്റ്റേഡിയം, മാഹി വളവിൽ ബീച്ച് പരിസരം എന്നിവിടങ്ങളിൽ ആണ് പരിശീലനം നല്കിയിരുന്നത്.
Post a Comment