അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു ,പതിനാലാം പഞ്ചവത്സര പദ്ധതിയിൽ നടപ്പാകേണ്ട നിർദേശങ്ങൾ ക്രോഡീകരിച്ച് ശുചിത്വ പ്ലാൻ തയ്യറാകും
അഴിയൂർ: അതിവേഗം നഗരവൽ ക്കരണത്തിലേക്ക് പോകുന്ന അഴിയൂർ ഗ്രാമപഞ്ചായത്ത്
തീരപ്രദേശങ്ങളിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പ് വരുത്തി മുഴുവൻ വീട്ടുകാർക്കും സമയബന്ധിതമായി ജൈവമാലിന്യ ഉപാധികൾ നൽകുന്നതടക്കം വിവിധ പദ്ധതികൾ പതിനാലാം പഞ്ചവത്സരപദ്ധതി യിലേക്ക് വിഭാവന ചെയ്ത് അഴിയൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.
മാലിന്യത്തിൽ നിന്ന് വരുമാനം ഉണ്ടാക്കുകയും അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലൂടെ മികവുപുലർത്തി മുഖ്യമന്ത്രിയുടെ നവകേരള ശുചിത്വ പുരസ്കാരം നേടിയ അഴിയൂരിൽ 2021 നവംബർ മാസം മുതൽ വിവിധ പ്രവർത്തനങ്ങൾ നടത്തിയും ഫണ്ട് വകയിരുത്തിയുമാണ് സമ്പൂർണ ശുചിത്വ പഞ്ചായത്തായത്.70000 കിലോ പ്ലാസ്റ്റിക് പൊടിച്ചു ക്ലീൻ കേരള കമ്പനിക്ക് നൽകുകയും കോഴി മാലിന്യത്തിലൂടെ 55,000 രൂപയും നേടിയതടക്കം തീരദേശത്ത് ജൈവ വൈവിധ്യ ബോർഡിന്റെ സഹായത്തോടെ തീര തണൽ, സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെ സഹായത്തോടെ വീടുകളിൽ ഔഷധച്ചെടി വിതരണം , പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന മേള നടത്തി പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങൾ ഏറ്റെടുത്തും ,പൊതു സ്ഥലത്തേക്ക് മലിനജലം ഒഴുക്കി വിടുന്നവർക്കെതിരെ നടപടി സ്വീകരിച്ചുമാണ് സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി അഴിയൂർ മാറിയത്. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മറിന്റെ അധ്യക്ഷതയിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ അനിഷ ആനന്ദ സദനം, റഹീം പുഴക്കൽ പറമ്പത്ത്, രമ്യ കരോടി, ഹരിത കേരള മിഷൻ റിസോർസ് പേഴ്സൺ പി ഷംന, ശുചിത്വ മിഷൻ റിസോർസ് പേഴ്സൺ സീനത്ത്, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജെയ്‌സൺ ,വി ഇ ഓ .കെ ഭജേഷ് അംഗൻവാടി ടീച്ചർ ഗ്രൂപ്പ് ലീഡർ എം മഹിജ, ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ്, ഹരിത കർമ്മ സേന ലീഡർ എ ഷിനി എന്നിവർ സംസാരിച്ചു . വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി ചേർന്ന് തയ്യാറാക്കിയ ശുചിത്വ ആക്ഷൻ പ്ലാനും പതിനാലാം പഞ്ചവത്സര പദ്ധതി യിലേക്കുള്ള വാർഡ് തല നിർദ്ദേശങ്ങളും യോഗത്തിൽ മെമ്പർമാർ അവതരിപ്പിച്ചു. ഒരു വാർഡിൽ നിന്നും 10 പേരാണ് ഷംസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തത്.
Post a Comment