*സർട്ടിഫിക്കറ്റുകൾ ഓൺലൈനായി മാത്രമേ ലഭിക്കൂ*
*പക്ഷെ വില്ലേജ് ഓഫീസുകളിൽ കമ്പ്യൂട്ടറുകളില്ല.*
പള്ളൂർ :മാഹിയിൽ മിക്ക റവന്യൂ സർട്ടിഫിക്കറ്റുകളും ഓൺ ലൈനായാണ് ലഭിക്കുന്നതെങ്കിലും മാഹിയിലെ മൂന്ന് വില്ലേജ് ഓഫീസുകളിലും കംപ്യൂട്ടറുകൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നു .
മാഹിയിലെ നാല് വില്ലേജ് ഓഫീസുകളിൽ സിവിൽ സ്റ്റേഷനിൽ വർത്തിക്കുന്ന മാഹി വില്ലേജ് ഓഫീസിൽ മാത്രമാണ് കംപ്യൂട്ടറുള്ളത് | മാഹിയിലെ റവന്യൂ ഓഫീ സുകളിൽനിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഓൺലൈനാ യി മാത്രമേ അപേക്ഷ സ്വീകരി ക്കുകയുള്ളൂവെന്ന് കോവിഡ് ഒന്നാംഘട്ടത്തിൽ തന്നെ സർക്കാർ അറിയിച്ചിരുന്നു .
പള്ളൂർ , ചാലക്കര , പന്തക്കൽ വില്ലേജ് ഓഫീസുകളിലാ ണ് കംപ്യൂട്ടർ ഇല്ലാത്തത് .
ഈ വില്ലേജുകളിലെ ഓഫീസർമാർ അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിലുള്ള ലാപ്ടോപ്പ് കൊണ്ടുവന്ന് സർക്കാരിന് വേണ്ടി സേവനം നടത്തുന്നുണ്ട് .
താമസം , വരുമാനം , ജാതി എന്നിവയുൾപ്പെടെയുള്ള നിരവധി സർട്ടിഫിക്കറ്റുകളാണ് വില്ലേജ് അഡ്മിനിസ്ട്രേഷൻ ഓഫീസുകളിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭിക്കേണ്ടത് .
മാഹി താലൂക്ക് ഓഫീസിൽ തന്നെ മാഹി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതിനാൽ ഇവിടെ ഈ പ്രയാസം നേരിടേണ്ടി വരുന്നില്ല .
പുതുച്ചേരി സംസ്ഥാനത്ത് ഓഫീസുകളിൽ ആദ്യമായി കംപ്യൂട്ടർവത്കരണം നടത്തിയ ത് മാഹിയിലാണെന്നും വില്ലേ ജ് ഓഫീസുകളിൽ പുതുച്ചേ രി സർക്കാർ ഉടൻ കംപ്യൂട്ടർ അനുവദിക്കണമെന്നും കൗൺ സിൽ ഓഫ് സർവീസ് ഓർഗ നൈസേഷൻ ജനറൽ സെക്രട്ടറി കെ.ഹരീന്ദ്രൻ ആവശ്യപ്പെട്ടു . ചാലക്കര , പള്ളൂർ , പന്ത ക്കൽ വില്ലേജ് ഓഫീസുകളിൽ കംപ്യൂട്ടറില്ലാത്തത് മയ്യഴി ഭരണകൂടത്തിന് നാണക്കേടാണെന്നും അഡ്മിനിസ്ട്രേറ്റർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും സി.പി. എം . മാഹി ലോക്കൽ സെക്ര ട്ടറി കെ.പി. സുനിൽകുമാർ ആവശ്യപ്പെട്ടു . പുതുച്ചേരി മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും നിവേദനം നൽകി . അധികൃതരുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസു കളിൽ കംപ്യൂട്ടറുകൾ സ്ഥാ പിക്കാൻ നടപടി സ്വീകരിക്കു മെന്ന് രമേശ് പറമ്പത്ത് എം .എൽ.എ . അറിയിച്ചു .
Post a Comment