o അംഗനവാടിക്ക് ശിലയിട്ടു :-
Latest News


 

അംഗനവാടിക്ക് ശിലയിട്ടു :-

 അഴിയൂർ പതിനാലാം വാർഡിൽ നാട്ടുകാർ ഒന്നിച്ചു അംഗനവാടിക്ക് സ്ഥലമായി കെട്ടിടം നിർമ്മിക്കാൻ   ഫണ്ട് അനുവദിച്ച് ശിശു ക്ഷേമ വകുപ്പും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും,ഉൽസവ്വാച്ചായയിൽ അംഗനവാടിക്ക് ശിലയിട്ടു :-

   



  

        അഴിയൂർ ഗ്രാമപഞ്ചായത്തിൽ  പതിനാലാം വാർഡിൽ  സ്വന്തമായി കെട്ടിടം ഇല്ലാത്ത അംഗനവാടിക്ക് വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടിയുടെ നേതൃത്വത്തിൽ നാട്ടുകാർ ഒന്നിച്ച് 2 സെന്റ്  സ്ഥലം വില കൊടുത്തു വാങ്ങി പഞ്ചായത്തിൻന്റെ പേരിൽ രജിസ്റ്റർ ചെയ്തു .310000 രൂപ ചിലവിൽ ആണ് അഴിയൂർ നോർത്ത് എൽ.പി.സ്കൂളിന് സമീപത്ത് റോഡ് സൗകര്യമുളള സ്ഥലം നാട്ടുകാർ വാങ്ങിയത് .പ്രമുഖ വൃവസായിയും നാട്ടുകാരനുമായ സുധിഷ് സുകുമാരന്റെ  വലിയ സഹായം സ്ഥലമെടുപ്പിന് ഉണ്ടായിരുന്നു .സ്ഥലം ലഭിച്ച ഉടനെ സ്മാർട്ട് അംഗനവാടി നിർമ്മിക്കുവാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ 15ലക്ഷം രൂപയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെ  5 ലക്ഷം രൂപയും അഴിയൂർ ഗ്രാമപഞ്ചായത്ത് 137256രൂപയും ആകെ 2137256 രൂപയുടെ പദ്ധതി തയ്യാറാക്കി D.P.Cയുടെ അംഗീകാരം വാങ്ങി ULCCS  ക്ക് നിർമ്മാണ കരാർ നൽകുകയും ചെയ്യ്തിട്ടുണ്ട് .സ്മാർട്ട് അംഗൻവാടി കെട്ടിട ശിലാസ്ഥാപനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷാഉമ്മറിന്റെ അദ്ധ്യക്ഷതയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ നിർവഹിച്ചു വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് മെമ്പർ പി .പി .നിഷ,പഞ്ചായത്ത് സിക്രട്ടറി  ടി ഷാഹുൽ ഹമീദ് ,CDPO സുമ , ICDS സൂപ്പർ വൈസർ ഷൈജ ,കെ.പി.ഗോവിന്ദൻ പി.ബാബുരാജ്, ഒ .ബാലൻ,സി കെ സുജിത്ത് ,കെ കെ പവിത്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി ,അംഗനവാടി ടീച്ചർ ഗീത നന്ദി പറഞ്ഞു

Post a Comment

Previous Post Next Post