o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ



ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ഇന്ന് തിരുവില്വാമല ഏകാദശി*


*💠അന്താരാഷ്ട്ര ധ്രുവക്കരടി ദിനം*


*💠ലോക എൻജിഒ ദിനം*


*💠നോ-ബ്രെയിനർ ഡേ*


*💠അനോസ്മിയ ബോധവത്കരണ ദിനം*


*💠ദേശീയ കഹ്ലുവാ ദിനം*


*💠ദേശീയ റെട്രോ ദിനം*


*💠ദേശീയ പ്രോട്ടീൻ ദിനം*


*💠ദേശീയ പോക്കിമാൻ ദിനം*


*💠മറാത്തി ഭാഷാ ദിനം (ഇന്ത്യ)*


*💠മജുബ ദിനം ( ദക്ഷിണാഫ്രിക്ക)*


*💠ഡോക്ടർമാരുടെ ദിനം (വിയറ്റ്നാം)*


*💠ദേശീയ ഖച്ചാപുരി ദിനം (ജോർജിയ)*


*💠ഇസ്ലാമിക വിദ്യാഭ്യാസ ദിനം (ഇറാൻ)*


*💠ദേശീയ സ്ട്രോബെറി ദിനം (യു.എസ്.എ)*


*💠പ്രത്യേക പ്രവർത്തന സേനാ ദിനം (റഷ്യ)*


*💠സ്വാതന്ത്ര്യദിനം (ഡൊമിനിക്കൻ റിപ്പബ്ലിക്)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1594* - ```ഹെൻറി നാലാമൻ ഫ്രാൻസിലെ രാജാവായി.```


*🌐1700* - ```ന്യൂ ബ്രിട്ടൻ ദ്വീപ് കണ്ടെത്തി.```


*🌐1883* – ```ഓസ്കർ ഹാമ്മർസ്റ്റീന് ആദ്യത്തെ സിഗരറ്റ് റോളിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് ലഭിച്ചു.```


*🌐1884* - ```ഡൊമിനിക്കൻ റിപ്പബ്ബ്ലിക്ക് ഹെയ്തിയിൽ നിന്നും സ്വതന്ത്രമായി.```


*🌐1860*  - ```ന്യൂയോർക്ക് നഗരത്തിലെ കൂപ്പർ യൂണിയനിൽ അബ്രഹാം ലിങ്കൺ ചരിത്ര പ്രസംഗം നടത്തി.```


*🌐1900* - ```ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.```


*🌐1900* - ```ബയേൺ മ്യൂണിച്ച് ഫുട്ബോൾ ക്ലബ് സ്ഥാപിച്ചു.```


*🌐1912* - ```തിരുവനന്തപുരം വി.ജെ.ടി ഹാളിൽ കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാം സമ്മേളനത്തിൽ പുലയജാതിക്കാരുടെ പ്രതിനിധിയായി അയ്യങ്കാളി സംസാരിച്ചു.```


*🌐1915* - ```ആർതർ കോനൻ ഡോയലിന്റെ പ്രശസ്ത കുറ്റാന്വേഷണ നോവൽ ഭീതിയുടെ താഴ്‌വര പ്രസിദ്ധീകരിച്ചു.```


*🌐1931* - ```ഇന്ത്യൻ വിപ്ലവകാരി ചന്ദ്രശേഖർ ആസാദ് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു.```


*🌐1932* - ```ജെയിംസ് ചാഡ് വിക് കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പരീക്ഷണങ്ങൾക്കൊടുവിൽ ന്യൂട്രോണിനെ കണ്ടെത്തി.```


*🌐1956* - ```ഈജിപ്തിൽ സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചു.```


*🌐1963* - ```ലോകത്തിലെ ആദ്യത്തെ വനിതാ മാസികയായ The Lady's Mercury ലണ്ടനിൽ പുറത്തിറങ്ങി. John Dunton ആണ് ഈ മാസിക പ്രസിദ്ധീകരിച്ചത്.```


*🌐1969* - ```അമേരിക്കൻ പ്രസിഡന്റ് നിക്സൺ വെസ്റ്റ് ബെർലിൻ സന്ദർശിച്ചു.```


*🌐1999*  - ```ഒലസ്ഗുൻ ഒബസാൻജോ നൈജീരിയയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി.```


*🌐2006* - ```മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തി കൊണ്ടുള്ള സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു.```


*🌐2010* - ```ചിലിയിലെ സെൻട്രൽ ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.```


*🌐2013*  - ```ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ തന്റെ വിടവാങ്ങൽ പ്രസംഗം വത്തിക്കാൻ സിറ്റിയിൽ വച്ചു നടത്തി.```


*🌐2013* - ```സ്വിറ്റ്സർലൻഡിലെ മെൻസ്നുവിലെ ഒരു ഫാക്ടറിയിലെ വെടിവയ്പിൽ അഞ്ച് പേർ (കുറ്റവാളികളുൾപ്പെടെ) കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.```


*🌐2014* - ```ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റൽ സേവിങ്സ് ബാങ്ക് എ.റ്റി.എം. ചെന്നൈയിൽ പ്രവർത്തനമാരംഭിച്ചു.```


*🌐2015* - ```ബോറിസ് നെമ്റ്റ്സോവ് രാഷ്ടീയകൊലപാതകം നടന്നു.```


*🌐2018* - ```ആഭ്യന്തര ക്രിക്കറ്റിലെ ഏകദിന ചാംപ്യൻമാർക്കുള്ള വിജയ് ഹസാരെ ട്രോഫി കർ‌ണാടകയ്ക്ക്.```


*🌐2018* - ```മലയാളം സർ‌വകലാശാല വൈസ് ചാൻസലറായി ഡോ. അനിൽ വള്ളത്തോളിനെ നിയമിച്ചു.```


*🌐2019* - ```മൂന്ന് ദിവസത്തെ ട്രെയിൻ യാത്രക്ക്‌ ശേഷം ഉത്തര കൊറിയൻ പ്രസിഡണ്ട്‌ കിം അമേരിക്കൻ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച്ചയ്ക്ക് വിയറ്റ്‌നാമിൽ എത്തി.```


*🌐2019* - ```മിഗ് 21 ബൈസണ്‍ ജെറ്റിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ പാക് പിടിയലായെന്ന് സ്ഥിരീകരിച്ചു.```


*🌐2019* - ```നേപ്പാളില്‍ ഹെലികോപ്റ്റര്‍ അപകടം; നേപ്പാൾ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി അടക്കം ഏഴു പേര്‍ മരിച്ചു.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹വിഷ്ണു വാമൻ ഷിർ‌വാഡ്കർ* - ```വിഷ്ണു വാമൻ ഷിർ‌വാഡ്കർ (ഫെബ്രുവരി 27, 1912 - മാർച്ച് 10, 1999),ഒരു പ്രശസ്ത മറാത്തി കവിയും എഴുത്തുകാരനുമായിരുന്നു. കുസുമാഗ്രജ് എന്ന തൂലികാ നാമത്തിലാണ് ഇദ്ദേഹം കൃതികൾ രചിച്ചിരുന്നത്. 1987-ൽ ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ജ്ഞാനപീഠത്തിന് അർഹനായി. വിശാഖ, കിനാര, (കവിതാസമാഹാരങ്ങൾ) ഫുൽവാലി, ഏകാകി താര, (കഥാസമാഹാരങ്ങൾ) വൈജയന്തി, നടസാമ്രാട്ട് (നാടകങ്ങൾ), വൈഷ്ണവ (നോവൽ) തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.```


*🌹കിഷോർ* - ```അഗ്നിമീളെ പുരോഹിതം എന്ന കഥയിലൂടെ മലയാളത്തിന്‍റെ ശ്രദ്ധയിലേക്കു വരൂകയും ഒരു പുസ്തകത്തില്‍ മാത്രം കൊള്ളാനുള്ള കുറച്ച് കഥകള്‍ മാത്രം തന്നിട്ട് ജീവിതം സ്വയം അവസാനിപ്പിച്ച് പോയ കഥാകാരനായിരുന്നു കിഷോർ. ( 1957 ഫെബ്രുവരി 27-1998 ഒക്ടോബര്‍ 14) .```


*🌹ബി.എസ്. യെദിയൂരപ്പ* - ```ദക്ഷിണേന്ത്യയിലെ പ്രമുഖ ബി.ജെ.പി നേതാക്കളിലൊരാളും കർണാടക സംസ്ഥാന മുഖ്യമന്തിയുമാണ് ബി.എസ്. യെദിയൂരപ്പ (ജനനം 27 ഫെബ്രുവരി 1943).``` 


*🌹എലിസബത്ത് ടൈലർ* - ```ഒരു ഹോളിവുഡ് ചലച്ചിത്ര നടിയാണ് എലിസബത്ത് ടൈലർ (27 ഫെബ്രുവരി 1932 - 23 മാർച്ച്‌ 2011 ) . ലിസ് ടെയ്‌ലർ എന്ന ചുരുക്കപ്പേരിലും ഇവർ അറിയപ്പെടുന്നു. ടെയ്‌ലർ രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്.```


*🌹എല്ലൻ ടെറി* - ```ഡെയിം എല്ലൻ ടെറി‍‍ (ജനനം 27 ഫെബ്രുവരി 1847 - മരണം 21 ജൂലൈ 1928) ഇംഗ്ലീഷ് നാടക നടിയായിരുന്നു. 1856-ൽ ചാൾസ് കീൻ കമ്പനിയിൽ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു. 1862-ലാണ് ബ്രിസ്റ്റോളിൽ വച്ച് ആദ്യമായി മുതിർന്ന വേഷം അവതരിപ്പിച്ചത്. പിന്നീട് 1868 വരെ നാടകരംഗത്ത് തിളങ്ങിനിന്നു. 68-ൽ നാടകവേദിയോടു താത്ക്കാലികമായി വിടപറഞ്ഞു.‍‍1874-ൽ ഇവർ നാടകരംഗത്തേക്കു മടങ്ങിവന്നു.1907-നു ശേഷം അഭിനയം ഏതാണ്ട് നിറുത്തിയെങ്കിലും അഭിനയക്കളരികളിലും മറ്റും പങ്കെടുത്തുകൊണ്ട് ഇവർ തന്റെ നാടകരംഗത്തെ സാന്നിധ്യം നിലനിർത്തിപ്പോന്നു. 1925-ലായിരുന്നു അവസാനത്തെ അഭിനയം. ബ്രിട്ടീഷ് എംപയറിന്റെ ഡെയിം ഗ്രാൻഡ് ക്രോസ്സ് പദവി കരസ്ഥമാക്കിയ പ്രഥമ അഭിനേത്രി ഇവരാണ്.``` 


*🌹ജോൺ സ്റ്റെയിൻബെക്ക്* - ```ജോൺ ഏർണസ്റ്റ് സ്റ്റെയിൻബെക്ക് (1902 ഫെബ്രുവരി 27 - 1968 ഡിസംബർ 20) അമേരിക്കയിലെ ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരിൽ ഒരാളാണ്. ഹൈസ്കൂളുകളിൽ ഏറ്റവുമധികം പഠിപ്പിക്കുന്ന പുസ്തകങ്ങളിലും ഇദ്ദേഹത്തിന്റെ കൃതികൾ ഉൾപ്പെടുന്നു. 1962-ൽ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ മൂഷികരും മനുഷ്യരും(Of mice and men - 1937), ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ (Grapes of Wrath - 1939) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങൾ എന്ന കൃതിക്ക് പുലിറ്റ്സർ പുരസ്കാരം ലഭിച്ചു. പ്രസിദ്ധീകരിച്ച ആദ്യത്തെ 75 വർഷങ്ങളിൽ ഇതിന്റെ 14 മില്യൺ കോപ്പികൾ വിറ്റഴിയ്ക്കപ്പെട്ടു. സ്റ്റെയിൻബെക്കിന്റെ മിക്ക കൃതികളുടെയും പശ്ചാത്തലം മധ്യ കാലിഫോർണിയയിലെ സാലിനാസ് താഴ്വരയും കാലിഫോർണിയ കോസ്റ്റ് മലനിരകളിലുമാണ്.```

 

*🌹ഫോർത്തുനാത്തൂസ് താൻഹൊയ്‌സറെ* - ```ബ്രദേഴ്സ് ഓഫ് സെൻറ് ജോൺ ഓഫ് ഗോഡ് സഭയുടെ ഭാരതത്തിലെ ആരംഭകനും സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായിരുന്നു ബ്രദർ ഫോർത്തൂനാത്തൂസ് താൻ ഹൊയ്‌സറെ. (1918 ഫെബ്രുവരി 27 - 2005 നവംബർ 21) കത്തോലിക്കാ സഭയിലെ വിശുദ്ധപദവി പ്രഖ്യാപന ഭാഗമായി ഇദ്ദേഹത്തെ 2014 നവംബർ 22-ന് ഫ്രാൻസിസ് മാർപ്പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു.```


*🌹മറൈസ് ഇറാസ്മസ്* - ```മറൈസ് ഇറാസ്മസ്, (ജനനം: 27 ഫെബ്രുവരി 1964 ) ഒര ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് അമ്പയറും, മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ കളിക്കാരനുമാണ്. ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലെ ഒരു അംഗമാണ് അദ്ദേഹം. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നീ എല്ലാ മത്സരരൂപങ്ങളിലും അദ്ദേഹം അമ്പയറിങ് നിർവഹിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 26ന് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന ട്വന്റി20 മത്സരത്തിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര അമ്പയറിങ് രംഗത്തേക്ക് കടന്നത്. തുടർന്ന് 2007ൽ ഏകദിനത്തിലും, 2010ൽ ടെസ്റ്റിലും അദ്ദേഹം അമ്പയറിങ് അരങ്ങേറ്റം നടത്തി. 2008ൽ അന്താരാഷ്ട്ര അമ്പയർമാരുടെയും റഫറികളുടെയും പാനലിൽ കടന്ന അദ്ദേഹം 2010ൽ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.```


*🌹ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ* - ```ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്നു ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ (ജി.വി. മാവ്‌ലങ്കാർ) (ജ. 27 നവംബർ 1888 - മ. 27 ഫെബ്രുവരി 1956).```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷രാജേഷ് പിള്ള* - ```മലയാളത്തിലെ ഒരു ചലച്ചിത്രസംവിധായകനായിരുന്നു രാജേഷ് പിള്ള (7 ഒക്ടോബർ 1974 – 27 ഫെബ്രുവരി 2016) സൂര്യ ടി.വി.യിൽ 2002-ലെ ഓണക്കാലത്ത് പ്രക്ഷേപണം ചെയ്ത അരികിൽ ഒരാൾ കൂടി എന്ന ടെലിഫിലിം സംവിധാനം ചെയ്തു കൊണ്ട് രാജേഷ് സ്വതന്ത്ര സംവിധായകനായി. പിന്നീടൊരു ടെലിവിഷൻ സീരിയൽ കൂടി സംവിധാനം ചെയ്തു. ഹൃദയത്തിൽ സൂക്ഷിക്കാൻ എന്ന ചലച്ചിത്രത്തിലൂടെ 2005-ൽ ചലച്ചിത്രലോകത്തെത്തി. ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് വിജയകരമായ തിരിച്ചുവരവ് നടത്തിയത്. നിവിൻ പോളി, അമല പോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2015-ൽ സംവിധാനം ചെയ്ത് പുറത്തിറക്കിയ മിലി എന്ന ഇൻസ്പിറേഷണൽ ചിത്രവും വിജയമായിരുന്നു. 2016 ഫെബ്രുവരിയിൽ റിലീസ് ചെയ്ത വേട്ട ആണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.```


*🌷വടക്കുംകൂർ രാജരാജവർമ* - ```ഒരു സംസ്കൃത - മലയാള ഭാഷാ പണ്ഡിതനായിരുന്നു വടക്കുംകൂർ രാജരാജവർമ (27 നവംബർ 1891 - 27 ഫെബ്രുവരി 1970). സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച്‌ ഭാഷയിൽ മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, വ്യാഖ്യാനങ്ങൾ, എന്നിവയെഴുതി. മഹാകവി, ജീവചരിത്രകാരൻ, നിരൂപകൻ, ലേഖകൻ, വ്യാഖ്യാതാവ്‌, ഗവേഷകൻ, ശാസ്ത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലുമായി എഴോളം മഹാകാവ്യങ്ങൾ രചിച്ചു.```


*🌷ചന്ദ്രശേഖർ ആസാദ്* - ```ചന്ദ്രശേഖർ ആസാദ് എന്ന ചന്ദ്രശേഖർ സീതാറാം തിവാരി (ജൂലൈ 23, 1906 – ഫെബ്രുവരി 27, 1931) ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു വിപ്ലവകാരിയായിരുന്നു . ഭഗത് സിംഗിന്റെ ഗുരുവായും ഇദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. ആസാദിന്റെ സഹപ്രവർത്തകരിൽ ഒരാൾ ഒറ്റുകൊടുത്തതിന്റെ ഫലമായി 1931 ഫെബ്രുവരി 27ന് അലഹബാദിലെ ആൽഫ്രെഡ് പാർക്കിൽ വച്ച് പൊലീസ് അദ്ദേഹത്തെ വളഞ്ഞു. അന്നത്തെ ആൽഫ്രഡ് പാർക്ക് ഇന്ന് ആസാദ് പാർക്ക് എന്നറിയപ്പെടുന്നു. ചന്ദ്രശേഖർ മരണസമയത്ത് ഉപയോഗിച്ചിരുന്ന കൈത്തോക്ക് ആസാദ് പാർക്കിനകത്തുള്ള മ്യൂസിയത്തിൽ പ്രദർശനത്തിനായി വെച്ചിട്ടുണ്ട്.```


*🌷അന്ന ജൂലിയ കൂപ്പർ* - ```അമേരിക്കയിൽ നിന്നുമുള്ള ഒരു ആഫ്രോ-അമേരിക്കൻ പണ്ഡിതയും, അധ്യാപികയും, കറുത്ത വർഗ്ഗക്കാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച വനിതയുമായിരുന്നു അന്ന ജൂലിയ ഹേവുഡ് കൂപ്പർ എന്ന അന്നാ കൂപ്പർ (ജനനം സെപ്റ്റംബർ 10, 1858 - മരണം 1964 ഫെബ്രുവരി 27). ഡോക്ടറേറ്റു ബിരുദം കരസ്ഥമാക്കിയ നാലാമത്തെ ആഫ്രോ-അമേരിക്കൻ വനിതയാണ് അന്ന.```


*🌷ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ* - ```ഇന്ത്യയുടെ സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്നു ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ (ജി.വി. മാവ്‌ലങ്കാർ) (ജ. 27 നവംബർ 1888 - മ. 27 ഫെബ്രുവരി 1956). ദാദാസാഹിബ് എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ബോംബെ നിയമസഭാ സ്പീക്കർ(1946 - 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ(1952-1956), എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.```


*🌷തോമസ് കല്ലമ്പള്ളി* - ```തോമസ് കല്ലമ്പള്ളി (ജീവിതകാലം : 19 ഏപ്രിൽ 1953 - 2002 ഫെബ്രുവരി 27) കേരളത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ശ്രദ്ധേയനായ രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്നു. സെന്റർ ഫോർ ഹ്യൂമൻ റിസോഴ്‌സ്ഡ് ഡെവലപ്‌മെന്റ് ഓഫ് കേരള, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലും കല്ലമ്പള്ളി അംഗമായിരുന്നു. വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിന്റെ മുൻനിര കാമ്പെയ്ൻ മാനേജർ കൂടിയായിരുന്നു അദ്ദേഹം. കേരള നിയമസഭയുടെ ചരിത്രത്തിൽ 26-ആമത്തെ വയസ്സിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കല്ലമ്പള്ളി, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എം‌എൽ‌എ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.```


*🌷നാനാജി ദേശ്‌മുഖ്* - ```ഇന്ത്യയിലെ സാമൂഹ്യപരിഷ്കർത്താവും, ആദ്യത്തെ ഗ്രാമീണ സർവകലാശാല സ്ഥാപകനും, ഭാരതീയ ജനസംഘത്തിന്റെ ആദ്യകാലനേതാക്കളിലൊരാളും, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകരനും ആയിരുന്നു നാനാജി ദേശ്മുഖ് (ജീവിതകാലം: ഒക്ടോബർ 11, 1916 – ഫെബ്രുവരി 27, 2010). ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ്സിതര സർക്കാരിന്റെ ശില്പികളിലൊരാളായിരുന്നു ഇദ്ദേഹം. ഭാരതസർക്കാർ പദ്മവിഭൂഷൺ നൽകി നാനാജിയെ ആദരിച്ചിട്ടുണ്ട്. 2019ൽ ഭാരത സർക്കാർ മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകി ആദരിച്ചു.```


*🌷ബഹദൂർഷാ ഒന്നാമൻ* - ```മുഗൾ സമ്രാട്ട് ഔറംഗസേബിൻറെ നാലു പുത്രന്മാരിൽ ഒരാളായിരുന്നു ബഹാദുർ ഷാ എന്നപേരിൽ, 1707-ൽ കിരീടധാരണം ചെയ്ത, കുത്തബുദ്ദിൻ മുഹമ്മദ് മുവസ്സം (Born 14 October 1643 - Died 27 February 1712). കിരീടധാരണസമയത്ത് 64 വയസ്സായിരുന്ന ബഹാദുർ ഷാ അഞ്ചു വർഷത്തോളം മാത്രം ഭരിച്ചു. മെഹ്രോളിയിൽ സൂഫി ഗുരു കുത്തബുദ്ദിൻ ബക്തിയാറിൻറെ ദർഗക്കടുത്തായാണ് ബഹാദുർ ഷായുടെ മാർബിളിൽ തീർത്ത ശവകുടീരം.```


*🌷പൊന്നറ ശ്രീധർ* - ```ഒന്നും, രണ്ടും കേരളനിയമസഭകളിൽ വിളപ്പിൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പൊന്നറ ജി. ശ്രീധർ (22 സെപ്റ്റംബർ 1898 - 27 ഫെബ്രുവരി 1966). സ്വതന്ത്രനായി മത്സരിച്ചാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.```


*🌷ഹെർത സ്പോണെർ* - ```ഹെർത സ്പോണെർ (1 സെപ്റ്റംബർ 1895 - 27 ഫെബ്രുവരി 1968) ജർമ്മൻ ഭൗതികശാസ്ത്രജ്ഞയും, രസതന്ത്രജ്ഞയുമായിരുന്നു. ആധുനിക ക്വാണ്ടം മെക്കാനിക്സും മോളികുലാർ ഫിസിക്സും സംഭാവന ചെയ്ത സ്പോണെർ ഡ്യൂക്ക് സർവ്വകലാശാലയിലെ ഫിസിക്സ് ഫാക്കൽറ്റിയുടെ ആദ്യ വനിതയായിരുന്നു.```


 *🌷ജി.വി. മാവ്‌ലങ്കാർ* - ```ബോംബെ നിയമസഭാ സ്പീക്കർ(1946 - 1947), ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയുടെ സ്പീക്കർ എന്നി പദങ്ങള്‍ അലങ്കരിച്ച സ്വാതന്ത്ര്യ സമര നേതാവും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ലോക്സഭാ അദ്ധ്യക്ഷനുമായിരുന്നു ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ. (ജി.വി. മാവ്‌ലങ്കാർ) (ജ. 27 നവംബർ 1988 - മ. 27 ഫെബ്രുവരി 1956).```


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (27-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Keralavision Kerala TV🔻🔻*


രാവിലെ 9 മണിക്ക്

🎬ചെസ്സ്    

ഉച്ചയ്ക്ക് 1 മണിക്ക് 

🎬ഡാഡി കൂൾ 

രാത്രി 9.30 ന്

🎬ക്രൈം സ്റ്റോറി 


*🎥#AsianetTV🔻🔻*


രാവിലെ 8.30 ന്  

🎬നെട്രിക്കണ്ണ്

ഉച്ചയ്ക്ക് 1.30 ന്

🎬റിംഗ് മാസ്റ്റർ

രാത്രി 10.30 ന്

🎬ഹാപ്പി ഹസ്ബൻറ്സ്


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക്

🎬ചൈനാ ടൗൺ

രാവിലെ 10 മണിക്ക് 

🎬ഒരു യമണ്ടൻ പ്രേമകഥ 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬തൃശ്ശൂർ പൂരം

വൈകിട്ട് 4 മണിക്ക്   

🎬ഫോറൻസിക്

രാത്രി 7 മണിക്ക്

🎬ക്രിസ്ത്യൻ ബ്രദേഴ്‌സ്‌ 

രാത്രി 10 മണിക്ക് 

🎬മിഖായേൽ


*🎥#AsianetPlus🔻🔻*


രാവിലെ 6 മണിക്ക് 

🎬ഇത്തിക്കരപ്പക്കി

രാവിലെ 9 മണിക്ക്

🎬ഹാപ്പി ജേർണി

ഉച്ചയ്ക്ക് 12 മണിക്ക് 

🎬പേരൻപ്

വൈകിട്ട് 3 മണിക്ക് 

🎬കത്തി

രാത്രി 10 മണിക്ക്  

🎬നൊമ്പരത്തിപ്പൂവ്


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 7 മണിക്ക്

🎬പറഞ്ഞുതീരാത്ത വിശേഷങ്ങൾ

രാവിലെ 9.30 ന് 

🎬ആര്യ 2

ഉച്ചയ്ക്ക് 12.30 ന് 

🎬കോടതിസമക്ഷം ബാലൻ വക്കീൽ

വൈകീട്ട് 3.30 ന്

🎬നാൽപ്പത്തിയൊന്ന്

രാത്രി 6.30 ന്

🎬അമർ അക്ബർ അന്തോണി

രാത്രി 10 മണിക്ക്

🎬ഈ നാട് ഇന്നലെവരെ


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬റേസ്

രാവിലെ 10 മണിക്ക് 

🎬ശ്രീരാമരാജ്യം

ഉച്ചയ്ക്ക് 1 മണിക്ക്

🎬പ്ലസ് ടു

വൈകിട്ട് 4 മണിക്ക്

🎬മോളി ആൻറി റോക്ക്സ്

രാത്രി 7 മണിക്ക്

🎬സ്പൈഡർ

രാത്രി 10 മണിക്ക്

🎬മാരിവില്ലേ


*🎥#ZeeKeralam🔻🔻*


രാവിലെ 11മണിക്ക് 

🎬ഇന്നത്തെ പ്രോഗ്രാം

ഉച്ചയ്ക്ക് 1.30 ന്

🎬ഒരു പഴയ ബോംബ് കഥ

വൈകീട്ട് 4 മണിക്ക്

🎬കർണൻ

രാത്രി 10 മണിക്ക്

🎬ഡോറ


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 1 മണിക്ക്   

🎬തസ്കരവീരൻ

വൈകീട്ട് 4.30 ന്

🎬കിംഗ് ലയർ


*🎥#KairaliTV🔻🔻*


രാവിലെ 9 മണിക്ക്

🎬മാട്രാൻ

ഉച്ചയ്ക്ക് 12.30 ന് 

🎬മധുരൈ

വൈകീട്ട് 3.30 ന് 

🎬ഞാൻ മഹാൻ അല്ല

രാത്രി 6.30 ന്

🎬കൊച്ചിരാജാവ്

രാത്രി 9.30 ന് 

🎬പയ്യാ


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬ലോഹം

രാവിലെ 9.30 ന്  

🎬വല്യേട്ടൻ

വൈകിട്ട് 3 മണിക്ക് 

🎬കന്മദം

രാത്രി 6.15 ന് 

🎬ചന്ത

രാത്രി 8.45 ന് 

🎬മഴവിൽക്കാവടി

രാത്രി 11.30 ന് 

🎬തമ്മിൽ തമ്മിൽ


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬പ്രെയ്സ് ദ് ലോർഡ്

ഉച്ചയ്ക്ക് 1.30 ന്

🎬മിസ്റ്റർ ഫ്രോഡ്

വൈകീട്ട് 4.15 ന്

🎬ഗോദ

രാത്രി 6.45 ന്

🎬ശിക്കാരി ശംഭു

📺📺📺📺📺📺📺📺


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (27-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️05:30 pm* - ബേസിക് സയൻസ് (ഇംഗ്ലീഷ് മീഡിയം)


*🛎️ആറാം ക്ലാസ്6️⃣*


*▶️05.00 pm* - ബേസിക് സയൻസ് (ഇംഗ്ലീഷ് മീഡിയം)


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️04.00 pm* - മാത്തമാറ്റിക്ക്സ് (ഇംഗ്ലീഷ് മീഡിയം)

 

*▶️04.30 pm* - ബേസിക് സയൻസ് (ഇംഗ്ലീഷ് മീഡിയം)


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️03.00 pm* - ഫിസിക്സ് (ഇംഗ്ലീഷ് മീഡിയം)


*▶️03.30 pm* - സോഷ്യൽ സയൻസ് (ഇംഗ്ലീഷ് മീഡിയം)


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️02.00 pm* - ഫിസിക്സ് (ഇംഗ്ലീഷ് മീഡിയം)


*▶️02.30 pm* - സോഷ്യൽ സയൻസ് (ഇംഗ്ലീഷ് മീഡിയം)


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - ഫിസിക്സ് (പുനഃസംപ്രേഷണം -രാത്രി 6.00) 


*▶️08.00 am* - കെമിസ്ട്രി - (പുനഃസംപ്രേഷണം -രാത്രി 6.30)


*▶️08.30 am* - ബോട്ടണി - (പുനഃസംപ്രേഷണം -രാത്രി 7.30)


*▶️09.00 am* - സുവോളജി - (പുനഃസംപ്രേഷണം -രാത്രി 8.00)


*▶️09.30 am* - ബിസിനസ് സ്റ്റഡീസ് - (പുനഃസംപ്രേഷണം -രാത്രി 8.30)


*▶️10.00 am* - അക്കൗണ്ടൻസി - (പുനഃസംപ്രേഷണം -രാത്രി 9.00)


*▶️11.00 am* - പൊളിറ്റിക്കൽ സയൻസ് - (പുനഃസംപ്രേഷണം -രാത്രി 9.30)


*▶️11.30 am* - ഇക്കണോമിക്സ് - (പുനഃസംപ്രേഷണം -രാത്രി 10.00)


*▶️12.00 pm* - കംപ്യൂട്ടർ സയൻസ് - (പുനഃസംപ്രേഷണം -രാത്രി 10.30)


*▶️12:30 pm* - ഇംഗ്ലീഷ് - (പുനഃസംപ്രേഷണം -രാത്രി 11.00)


*▶️01:00 pm* - മാത്തമാറ്റിക്ക്സ് 


*▶️01.30 pm* - ഹിസ്റ്ററി

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post