o ജില്ലയിൽ ചൂട് കൂടുന്നു
Latest News


 

ജില്ലയിൽ ചൂട് കൂടുന്നു

 ജില്ലയിൽ ചൂട് കൂടുന്നു



കണ്ണൂര്‍: ചൂടു കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്നത്‌ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണസംവിധാനങ്ങള്‍ തകരാറിലാക്കും. ഇതേ തുടര്‍ന്ന്‌ ശരീര പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട്‌ ചുവന്നു ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്‌, കടുത്ത തലവേദന, തല കറക്കം, മാനസികാവസ്‌ഥയിലുള്ള മാറ്റങ്ങള്‍ എന്നിവയും തുടര്‍ന്ന്‌ അബോധാവസ്‌ഥയും ഉണ്ടാവാം. സൂര്യാഘാതമേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടണം. സൂര്യാഘാതത്തെക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്‌ഥയാണ്‌ താപശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന്‌ ശരീരത്തില്‍ നിന്ന്‌ ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്‌ ഇത്‌. കനത്ത വെയിലത്ത്‌ ജോലി ചെയ്ുയന്നവരിലും പ്രയാധിക്യമുള്ളവരിലും രക്‌ത സമ്മര്‍ദ്ദം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ ഉള്ളവരിലുമാണ്‌ ഇത്‌ കൂടുതലായി കണുന്നത്‌.

കുട്ടികളില്‍ വയര്‍പ്പു മൂലം ശരീരം ചെറിഞ്ഞു തിണര്‍ക്കാനും സാധ്യതയുണ്ട്‌. കഴുത്തിലും നെഞ്ചിനു മുകളിലും ആണ്‌ ഇത്‌ കൂടുതല്‍ കാണുന്നത്‌. സ്‌ത്രീകളില്‍ മാറിടത്തിന്‌ താഴെയും ഇത്‌ ഉണ്ടാകാറുണ്ട്‌. അധികം വെയില്‍ ഏല്‍ക്കാതെ നോക്കുക, തിണര്‍പ്പ്‌ ബാധിച്ച ശരീര ഭാഗങ്ങള്‍ എപ്പോഴും ഉണങ്ങിയ അവസ്‌ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.


Post a Comment

Previous Post Next Post