o സിനിമാ ഗാനാലാപ മത്സരവും ചിത്രരചനാ മത്സരവും
Latest News


 

സിനിമാ ഗാനാലാപ മത്സരവും ചിത്രരചനാ മത്സരവും

 സിനിമാ ഗാനാലാപ മത്സരവും ചിത്രരചനാ മത്സരവും



ന്യൂമാഹി: ഈയ്യത്തുംകാട് ശ്രീനാരായണമഠം ഗുരുജയന്തി ആഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥികൾക്കായി സിനിമ ഗാനാലാപന മത്സരം നടത്തുന്നു. 

ന്യൂമാഹി, അഴിയൂർ പഞ്ചായത്തുകളിലെയും മാഹി, തലശ്ശേരി നഗരസഭകളിലെയും 

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

ആഗസ്റ്റ് 17 ന് രാവിലെ പത്ത് മുതൽ ശ്രീനാരായണമഠം അങ്കണത്തിൽ മത്സരാർഥികൾക്കുള്ള ഓഡിഷൻ ഉണ്ടാകുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സപ്തമ്പർ ആറിന് അവിട്ടം നാളിൽ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഫൈനൽ മത്സരം നടത്തും. വിജയികൾക്ക് യഥാക്രമം 5000 രൂ, 4000 രൂ, 3000 രൂ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. 

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രഥമാധ്യാപകൻ്റെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്കും റജിസ്ട്രേഷനും ഫോൺ: 9745150127, 7306597119.

എൽ.പി, യു.പി. വിദ്യാർഥികൾക്കായി ആഗസ്ത് 24 ന് ചിത്രരചനാമത്സരവും നടത്തുന്നു. ഫോൺ: 9846002760, 8943907345.

Post a Comment

Previous Post Next Post