ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ലോക ധാരണയുടെയും സമാധാനത്തിന്റെയും ദിനം*
*💠അന്താരാഷ്ട്ര ഡോഗ് ബിസ്‌ക്കറ്റ് അഭിനന്ദന ദിനം*
*💠കേളിംഗ് കൂൾ ഡേ*
*💠ദേശീയ ടൈൽ ദിനം*
*💠ഡീസൽ എഞ്ചിൻ ദിനം*
*💠ദേശീയ യുക്തിവാദ ദിനം*
*💠ദേശീയ ഹോസ്പിറ്റാലിറ്റി തൊഴിലാളികളുടെ അഭിനന്ദന ദിനം*
*💠ദേശീയ ദിനം (ബ്രൂണെ)*
*💠റിപ്പബ്ലിക് ദിനം (ഗയാന)*
*💠പിങ്ക് ഷർട്ട് ദിനം (കാനഡ)*
*💠ഷ്രോപ്ഷയർ ദിനം (യുണൈറ്റഡ് കിംഗ്ഡം)*
*💠ദേശീയ ബനാന ബ്രെഡ് ദിനം (യു.എസ്.എ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1455* - ```ഗുട്ടൻബർഗ് ബൈബിളിന്റെ പ്രസിദ്ധീകരണം.```
*🌐1660* - ```ചാൾസ് പതിനൊന്നാമൻ സ്വീഡന്റെ രാജാവായി.```
*🌐1792* - ```ടിപ്പുസുൽത്താനും ഇംഗ്ലീഷുകാരും തമ്മിൽ ശ്രീരംഗപട്ടണം ഉടമ്പടി ഒപ്പുവച്ചു.```
*🌐1847* - ```മെക്സിക്കൻ അമേരിക്കൻ യുദ്ധം: ബ്യൂന വിസ്റ്റ യുദ്ധം - ജനറൽ സക്കാറി ടൈലറുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സേന മെക്സിക്കൻ ജനറൽ ആന്റോണിയോ ലോപസ് സാന്റാ അന്നായെ പരാജയപ്പെടുത്തി.```
*🌐1854* - ```ഓറഞ്ച് സ്വതന്ത്ര സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.```
*🌐1883* - ```വിശ്വാസ വിരുദ്ധ നിയമം നടപ്പിലാക്കിയ ആദ്യത്തെ യുഎസ് സംസ്ഥാനമായി അലബാമ മാറി .```
*🌐1886* - ```ലണ്ടനിലെ "ടൈംസ്" ദിനപ്പത്രം ലോകത്തിലെ ആദ്യത്തെ ക്ലാസിഫൈഡ് പരസ്യം പ്രസിദ്ധീകരിക്കുന്നു.```
*🌐1903* - ```ഗ്വോണ്ടനാമോ ഉൾക്കടൽ, ക്യൂബ അമേരിക്കക്ക് എന്നെന്നേക്കുമായി പാട്ടത്തിനു നൽകി.```
*🌐1904* - ```പത്തു ദശലക്ഷം അമേരിക്കൻ ഡോളറിന് അമേരിക്ക പനാമ കനാൽ മേഖലയുടെ നിയന്ത്രണം സ്വന്തമാക്കി.```
*🌐1910* - ```തിബത്തിന്റെ തലസ്ഥാനമായ ലാസയിലേക്ക് ചൈനീസ് പട്ടാളം പ്രവേശിച്ചതിനെ തുടർന്ന് ദലൈലാമ ഇന്ത്യയിലേക്ക് പാലായനം ചെയ്തു.```
*🌐1917* - ```റഷ്യയിൽ ഫെബ്രുവരി വിപ്ലവത്തിന്റെ തുടക്കം. സെയിന്റ് പീറ്റേഴ്സ് ബർഗ്ഗിൽ പ്രകടനം ആരംഭിച്ചു.```
*🌐1918* - ```കൈസറുടെ ജർമ്മൻ സേനക്കെതിരെ ചെമ്പടയുടെ ആദ്യവിജയം. 1923 മുതൽ ഈ ദിവസം ചെമ്പട ദിനമായി ആചരിക്കുന്നു.```
*🌐1919* - ```ബെനിറ്റോ മുസ്സോളിനി ഇറ്റലിയിൽ ഫാസിസ്റ്റ് പാർട്ടിക്ക് രൂപം നൽകി.```
*🌐1934* - ```ലീയോപോൾഡ് മൂന്നാമൻ ബെൽജിയത്തിന്റെ രാജാവായി.```
*🌐1938* - ```തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരിക്കപ്പെട്ടു.```
*🌐1940* - ```വാൾട്ട് ഡിസ്നിയുടെ ആനിമേറ്റഡ് സിനിമ "പിനോച്ചിയോ" പുറത്തിറങ്ങി.```
*🌐1941* - ```ഗ്ലെൻ ടി. സീബോർഗ്, പ്ലൂട്ടോണിയം ആദ്യമായി വേർതിരിച്ചു.```
*🌐1947* - ```ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡാർഡൈസേഷൻ (ഐ.എസ്.ഒ.) സ്ഥാപിതമായി.```
*🌐1954* - ```ലോകത്തിലാദ്യമായി പോളിയോ വാക്സിൻ നൽകി. അമേരിക്കയിലെ പിറ്റ്സ് ബർഗിലുള്ള ആഴസണൽ എലി മെന്ററി സ്കൂൾ വിദ്യാർത്ഥികളാണ് സ്വീകരിച്ചത്.```
*🌐1955* - ```ദക്ഷിണപൂർവേഷ്യൻ ട്രീറ്റി ഓർഗനൈസേഷന്റെ (സീറ്റോ) ആദ്യ സമ്മേളനം.```
*🌐1958* - ```അഞ്ചു തവണ ലോക ഡ്രൈവിങ് ചാമ്പ്യനായ ജ്യുവാൻ മാനുവൽ ഫാൻഗിയോയെ ക്യൂബൻ വിമതർ തട്ടിക്കൊണ്ടുപോയി.```
*🌐1966* - ```സിറിയയിൽ പട്ടാളം അധികാരം പിടിച്ചെടുത്തു.```
*🌐1975* - ```ഊർജ്ജപ്രതിസന്ധിയെത്തുടർന്ന് അമേരിക്കയിൽ ഡേ ലൈറ്റ് സേവിങ് ടൈം ഏകദേശം രണ്ടു മാസം നേരത്തെ നടപ്പിലാക്കി.```
*🌐1991* - ```തായ്‌ലന്റിൽ ഒരു രക്തരഹിതവിപ്ലവത്തിലൂടെ ജനറൽ സുന്തോൺ കോങ്സോംപോങ് പ്രധാനമന്ത്രി ചാറ്റിചയി ചൂൻഹവാനിനെ അധികാരഭ്രഷ്ടനഅക്കി.```
*🌐1994* - ```ദേവികുളം എഫ്.എം റേഡിയോ നിലയം പ്രക്ഷേപണം ആരംഭിച്ചു.```
*🌐1997* - ```റഷ്യൻ ശൂന്യാകാശനിലയമായ മിറിൽ ഒരു വൻ തീപ്പിടുത്തം സംഭവിച്ചു.```
*🌐1998* - ```എല്ലാ ജൂതന്മാർക്കും കുരിശുയുദ്ധക്കാർക്കുമെതിരെ ജിഹാദ് നടത്തുന്നതിന് ഒസാമ ബിൻ ലാദൻ ഒരു ഫത്വ പുറപ്പെടുവിച്ചു.```
*🌐1999* - ```ഓസ്ട്രിയൻ ഗ്രാമമായ ഗാൽറ്റർ ഒരു മഞ്ഞിടിച്ചിൽ നശിച്ചു. 31 പേർ മരിച്ചു.```
*🌐2007* - ```ജപ്പാൻ തങ്ങളുടെ നാലാമത് ചാരഉപഗ്രഹം വിക്ഷേപിച്ചു.```
*🌐2017* - ```ട്രാപിസ്റ്റ്-1 എന്ന അതിശീതകുള്ളൻ നക്ഷത്രത്തിന് ഏഴ് ഭൂസമാന ശിലാഗ്രഹങ്ങളെ കണ്ടെത്തിയതായി 22ന് നാസ പ്രഖ്യാപിച്ചു.```
*🌐2018* - ```കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കേരള സർവകലാശാല വിസിയുടെ അധികച്ചുമതല ഏറ്റെടുത്തു.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹ശശികുമാർ* - ```ദൃശ്യമാധ്യമരംഗത്തെ പ്രഗൽഭനായ ഒരു മലയാളിയാണ് ശശികുമാർ (ജനനം ഫെബ്രുവരി 23, 1952). ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകൻ. ഇപ്പോൾ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാൻ.ചലച്ചിത്രകാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് ശശികുമാർ. ദൂരദർശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്കു ചുവടുവെച്ച ശശികുമാർ ദൂരദർശനുവേണ്ടി നിരവധി ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും നിർമ്മിച്ചിട്ടുണ്ട്. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ലൗഡ്സ്പീക്കർ ,എന്നു നിന്റെ മൊയ്തീൻ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു. എൻ.എസ്. മാധവന്റെ "വന്മരങ്ങൾ വീഴുമ്പോൾ' എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദിയിൽ 'കായ തരൺ' എന്ന ചിത്രം സംവിധാനം ചെയ്തു.```
*🌹സദാനന്ദ സ്വാമികൾ* - ```കേരളീയ സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിന്റെ പ്രോക്താക്കളിലൊരാളും സന്യാസവര്യനുമായിരുന്നു സദാനന്ദ സ്വാമികൾ (23 ഫെബ്രുവരി 1877 -22 ജനുവരി 1924 ). നിരവധി ബ്രഹ്മനിഷ്ഠാ മഠങ്ങൾ സ്ഥാപിച്ച് ധർമ്മപ്രബോധനങ്ങൾ നടത്തി. തിരുവനന്തപുരം കേന്ദ്രീകരിച്ച് ചിത്സഭ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു. അതിന്റെ ധാരാളം ശാഖകൾ സ്ഥാപിച്ചു. അതിന്റെ ആസ്ഥാനമായി കൊല്ലവർഷം 1076 ൽ തിരുവനന്തപുരത്തിനും കൊട്ടാരക്കരയ്ക്കുമിടക്ക് സദാനന്ദപുരം അവധൂതാശ്രമം സ്ഥാപിച്ചു. ശ്രീമൂലം തിരുനാൾ രാമവർമ്മ രാജാവായിരുന്നു രക്ഷാധികാരി.```
*🌹സ്റ്റീഫൻ ദേവസ്സി* - ```കേരളത്തിലെ ഒരു കീബോർഡിസ്റ്റാണ് സ്റ്റീഫൻ ദേവസ്സി (ജനനം ഫെബ്രുവരി 23, 1981). മലയാള ടെലിവിഷൻ ചാനലുകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിന്റെ അംഗീകൃത കോഴ്സിൽ പിയാനോ 8 - ആം ഗ്രേഡ് ഉയർന്ന മാർക്കോടെ വിജയിച്ചു. ഈ സ്കോർ ഏഷ്യയിലെ തന്നെ റെക്കോർഡ് ആണ്. എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർ ഹുസൈൻ, അംജദ് അലിഖാൻ, എ.ആർ. റഹ്മാൻ, യു ശ്രീനിവാസ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. യമഹ ഇൻസ്ട്രുമെന്റ് കമ്പനി സ്റ്റീഫൻ ദേവസ്സിയെ ഔദ്യോഗിക കീബോർഡിസ്റ്റായി അംഗീകരിച്ചുള്ള പദവി നൽകി.```
*🌹ഭാഗ്യശ്രീ* - ```ഭാഗ്യശ്രീ (ജനനം: ഫെബ്രുവരി 23, 1969) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. മെയ്നെ പ്യാർ കിയ എന്ന ആദ്യ ചിത്രത്തിലൂടെെ നായികയുടെ വേഷം ചെയ്തതിലൂടെയാണ് ഭാഗ്യശ്രീ ഏറെ അറിയപ്പെടുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡിന് അർഹയാകുകയും ചെയ്തു. ഹിന്ദികൂടാതെ ഏതാനും കന്നട, മറാത്തി, തെലുങ്ക്, ഭോജ്പൂരി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.```
*🌹കരൺ സിംഗ് ഗ്രോവർ* - ```ഒരു ഇന്ത്യൻ മോഡലും നടനുമാണ് കരൺ സിംഗ് ഗ്രോവർ (ജനനം: ഫെബ്രുവരി 23, 1982) . അലോൺ, ഹേറ്റ് സ്റ്റോറി 3 എന്നീ ഇന്ത്യൻ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2020 ൽ ആക്ഷൻ-ത്രില്ലർ വെബ് സീരീസ് ഡേഞ്ചറസിൽ ഗ്രോവർ പ്രത്യക്ഷപ്പെട്ടു. 2020 ഓഗസ്റ്റ് 14 ന് OTT പ്ലാറ്റ്ഫോം MX പ്ലെയറിൽ സീരീസ് പുറത്തിറങ്ങി.```
*🌹അന്ന ചാപ്‌മാൻ* - ```ഒരു റഷ്യൻ ഹാക്കറും ചാരവനിതയുമാണ് അന്ന ചാപ്‌മാൻ (ജനനം 23 ഫെബ്രുവരി 1982). റഷ്യൻ ഫെഡറേഷന്റെ ഇന്റലിജൻസ് ഏജൻസിയുടെ ഭാഗമായി ഇല്ലീഗൽസ് പ്രോഗ്രാം എന്ന ചാരസംഘടനയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഇവർ മറ്റ് ഒൻപത് കൂട്ടാളികൾക്കൊപ്പം 2010 ജൂൺ 27നു അറസ്റ്റ് ചെയ്യപ്പെട്ടു. 2010 ജൂലൈയിൽ റഷ്യയും അമേരിക്കയും തമ്മിൽ തടവിലുള്ളവരെ പരസ്പരം കൈമാറുന്നതിനുള്ള തീരുമാനത്തിലൂടെ ഇവർ തിരികെ റഷ്യയിലെത്തിച്ചേർന്നു.```
*🌹ഇ.എം. കോവൂർ* - ```പ്രമുഖനായ ഒരു മലയാള സാഹിത്യകാരനാണ് ഇ.എം. കോവൂർ (23 ഫെബ്രുവരി 1906 - 30 ഏപ്രിൽ 1983). 1967-ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കെ.മാത്യൂ ഐപ്പ് എന്ന് പൂർണനാമം.```
*🌹കാസിമർ ഫങ്ക്* - ```പോളിഷ് ജൈവരസതന്ത്രജ്ഞനായിരിന്നു കാസിമർ ഫങ്ക് (ജനനം ഫെബ്രുവരി 23, 1884 - മരണം നവംബർ 19, 1967). ജീവകങ്ങളുടെ (വിറ്റാമിൻ) കണ്ടുപിടിത്തവുമായി ബന്ധെപ്പെട്ടാണ് അറിയപ്പെടുന്നത്. ജീവകം ബി കോംപ്ലക്സിലെ തയാമിൻ (ജീവകം ബി-1) ആദ്യമായി വേർതിരിച്ചെടുത്തതും, അത്തരത്തിലുള്ള പോഷക ഘടകങ്ങളെ വിറ്റാമിൻ (ജീവകം) എന്ന പേര് നിർദ്ദേശിച്ചതും ഇദ്ദേഹമാണ്.```
*🌹ജെ.ഡി. തോട്ടാൻ* - ```മലയാളചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ജെ.ഡി. തോട്ടാൻ (ജനനം ഫെബ്രുവരി 23, 1922 - മരണം സെപ്റ്റംബർ 23, 1997). ഇരിഞ്ഞാലക്കുട സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമധേയം ജോസ് എന്നായിരുന്നു.ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാളചിത്രം കൂടപ്പിറപ്പ് ആണ്. ചതുരംഗം, സ്ത്രീഹൃദയം, കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ ചതുരംഗം, സ്ത്രീഹൃദയം തുടങ്ങി പല ചിത്രങ്ങളുടെയും നിർമ്മാണത്തിൽ പങ്കാളിയായിരുന്നു.```
*🌹ജോർജ്ജ് ഫ്രെഡെറിക് ഹാൻഡൽ* - ```ജർമ്മൻ-ബ്രിട്ടീഷ് സംഗീതരചയിതാവായിരുന്നു ജോർജ്ജ് ഫ്രെഡെറിക് ഹാൻഡൽ (23 ഫെബ്രുവരി 1685 – 14 ഏപ്രിൽ 1759), ഇദ്ദേഹത്തിന്റെ ഓപ്പറകൾ വളരെ പ്രശസ്തമാണ്. ഇദ്ദേഹത്തിന്റെ സംഗീതം മിക്ക സംഗീതഞ്ജരെയും സ്വാധീനിച്ചിട്ടുണ്ട്. മൊസാർട്ട്, ബീത്തൊവൻ തുടങ്ങിയ സംഗീതഞ്ജർക്ക് ഇദ്ദേഹത്തിന്റെ സംഗീതം വളരെ പരിചിതമായിരുന്നു.```
*🌹മാർഗരറ്റ് ഡെലാൻറ്* - ```മാർഗരറ്റ് ഡെലാന്റ് (മാർഗരറ്റ വെയ്ഡ് കാംപ്ബെൽ) (ജീവിതകാലം : ഫെബ്രുവരി 23, 1857 – ജനുവരി 13, 1945) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു. അവർ തന്റെ ആത്മകഥ രണ്ടു വാല്യങ്ങളായി എഴുതിയിട്ടുണ്ട്. 1886 ൽ അവരുടെ കാവ്യസമാഹാരമായ "The Old Garden" പ്രസിദ്ധീകരിക്കപ്പെട്ടു.```
*🌹മൈക്കിൾ ടിങ്ക്ഹാം* - ```അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനാണ് മൈക്കിൾ ടിങ്ക്ഹാം (ജനനം February 23, 1928 - മരണം November 4, 2010). അതിചാലകത (Superconductivity) യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് തിയറി ആൻഡ് ക്വാണ്ടം മെക്കാനിക്സ് (1964), സൂപ്പർ കണ്ടക്റ്റിവിറ്റി (1969), ഇൻട്രൊഡക്ഷൻ റ്റു സൂപ്പർകണ്ടക്റ്റിവിറ്റി (1975) എന്നിവയാണ് ടിങ്ക്ഹാമിന്റെ മുഖ്യരചനകൾ.```
*🌹രജിനി തിരണഗാമ* - ```ശ്രീലങ്കയിൽ നിന്നുമുള്ള ഒരു മനുഷ്യാവകാശപ്രവർത്തകയും, സ്ത്രീവിമോചനവാദിയുമായിരുന്നു ഡോക്ടർ.രജിനി തിരണഗാമ (ജനനം 23 ഫെബ്രുവരി 1954 - മരണം 21 സെപ്റ്റംബർ 1989). എൽ.ടി.ടി.ഇയുടെ നിലപാടുകളെ പൊതുവേദിയിൽ വിമർശിച്ചു എന്ന കുറ്റം ചുമത്തി, എൽ.ടി.ടി.ഇ രജിനിയെ വെടിവെച്ചു കൊന്നു. കൊല്ലപ്പെടുമ്പോൾ, രജിനി ജാഫ്ന സർവ്വകലാശാലയിൽ അനാട്ടമി വിഭാഗം മേധാവിയായിരുന്നു. ശ്രീലങ്കയിലെ മനുഷ്യാവകാശ സംഘടനയായ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ സ്ഥാപകാംഗവും, സജീവ പ്രവർത്തകയുമായിരുന്നു രജിനി.```
*🌹സർദാർ അജിത് സിങ്* - ```ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വിപ്ലവകാരിയാണ് സർദാർ അജിത് സിങ് (1881 ഫെബ്രുവരി 23 –1947 ഓഗസ്റ്റ് 15). 1946-ൽ ജവഹർ ലാൽ നെഹ്റുവിന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിൽ തിരിച്ചെത്തി. ഡെൽഹിയിൽ കുറച്ചുകാലം കഴിഞ്ഞതിനു ശേഷം അജിത് സിംഗ് ഡൽഹൗസിയിലേക്കു പോയി. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ച ദിവസം അദ്ദേഹം അന്തരിച്ചു. '"ദൈവത്തിനു നന്ദി, എന്റെ ദൗത്യം സഫലമായിരിക്കുന്നു" എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഡെൽഹൗസിയിലെ പഞ്ച്പുല എന്ന സ്ഥലത്ത് അജിത് സിംഗിന്റെ സ്മാരകം സ്ഥിതിചെയ്യുന്നു.```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷എം. കൃഷ്ണൻ നായർ* - ```എം കൃഷ്ണൻ നായർ (മാർച്ച് 3, 1923 - ഫെബ്രുവരി 23, 2006) മലയാളത്തിലെ ഒരു സാഹിത്യ വിമർശകനായിരുന്നു. സാഹിത്യ രംഗത്തെ സേവനങ്ങൾക്ക് അദ്ദേഹത്തിനു ജി.കെ.ഗോയെങ്ക പുരസ്കാരം ലഭിച്ചു. കേരള യൂണിവേഴ്സിറ്റി ലൈബ്രറി അദ്ദേഹത്തിന്റെ രചനകൾക്കായി ഒരു പ്രദർശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കാല ഉപന്യാസങ്ങളായ ‘സ്വപ്ന മണ്ഡലം’ (1976), സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ (1977), ചിത്രശലഭങ്ങൾ പറക്കുന്നു (1979), സാഹിത്യ വാരഫലത്തിന്റെ ആദ്യ പ്രതികൾ തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾക്കൊള്ളിച്ചിരുന്നു.```
*🌷ഫ്രാൻസ്വാ വീറ്റ* - ```ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനാണ് ഫ്രാൻസ്വാ വീറ്റ (1540 – ഫെബ്രുവരി 23, 1603). ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രാൻസ്വാ വീറ്റ 1540ൽ ഫ്രാൻസിൽ ജനിച്ചു. മരണത്തിന് ഏതാനും ആഴ്ച്ചകൾക്കു മുൻപ് അദ്ദേഹം ക്രിപ്റ്റോഗ്രാഫിയിലെ (ഗുപ്തഭാഷ) വിഷയങ്ങളെപ്പറ്റി ഒരു കൃതി എഴുതി.```
*🌷മധുബാല* - ```ഹിന്ദി സിനിമയിലെ 1950 - 1960 കാലഘട്ടത്തിലെ ഒരു പ്രമുഖ നടിയായിരുന്നു മധുബാല (ഫെബ്രുവരി 14, 1933 – ഫെബ്രുവരി 23, 1969). ജനനനാമം മുംതാസ് ബേഗം ജെഹാൻ ദെഹ്‌ലവി. 1950 കാലഘട്ടത്തിലെ ത്രിസുന്ദരികളിൽ ഒരാളായിരുന്നു മധുബാല. നർഗീസ്, മീന കുമാരി എന്നിവരായിരുന്നു മറ്റു രണ്ടു പേർ.```
*🌷ജോൺ കീറ്റ്സ്* - ```കാല്പനിക യുഗത്തിലെ ഒരു ഇംഗ്ലീഷ് കവിയാണ് ജോൺ കീറ്റ്സ് (ജനനം: 31 ഒക്ടോബർ 1795 മരണം: 23 ഫെബ്രുവരി 1821). കാല്പനിക കവികളിൽ ഏറ്റവും ഒടുവിൽ ജനിച്ചതും ഏറ്റവും ചെറിയ പ്രായത്തിൽ മരിച്ചതും അദ്ദേഹമാണ്. കീറ്റ്സിന്റെ കവിതകൾ പൊതുവേ, പ്രത്യേകിച്ച് 1819-ൽ പ്രസിദ്ധീകരിച്ച അർച്ചനാകാവ്യങ്ങളുടെ(Odes) പരമ്പര, അവയുടെ ബിംബസമൃദ്ധികൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കവിതകളും കത്തുകളും അസാമാന്യമായ ജനസമ്മതിയുള്ളവയും ഏറെ ആസ്വദിക്കപ്പെടുന്നവയും ആയി ഇന്നും തുടരുന്നു.```
*🌷കാൾ ഫ്രെഡറിക് ഗോസ്സ്* - ```ഒരു ജർമൻ ഗണിതശാസ്ത്രജ്ഞനാണ് കാൾ ഫ്രെഡറിക് ഗോസ്സ് (ജനനം 30 ഏപ്രിൽ 1777 - മരണം 23 ഫെബ്രുവരി 1855). "ഗണിതശാസ്ത്രത്തിലെ രാജകുമാരൻ" എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അഭാജ്യസംഖ്യാസിദ്ധാന്തം വളരെ വിലയേറിയ ഒരു സംഭാവനയാണ്. ഈ സിദ്ധാന്തം പൂർണ്ണസംഖ്യകൾക്കിടയിൽ അഭാജ്യസംഖ്യകൾ എപ്രകാരമാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത് എന്ന് തെളിയിച്ചു. ബീജഗണിതത്തിലെ അടിസ്ഥാനസിദ്ധാന്തം തെളിയിച്ചു.```
🔥🌟🔥🌟🔥🌟🔥🌟
➿➿➿➿➿➿➿
*🦋അനൂപ് വേലൂർ🦋*
➿➿➿➿➿➿➿
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (23-02-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬ബാംബൂ ബോയ്സ്
ഉച്ചയ്ക്ക് 1 മണിക്ക്
🎬ചെപ്പ്
രാത്രി 9.30 ന്
🎬ധ്രുവം
*🎥#AsianetTV🔻🔻*
രാവിലെ 6.30 ന്
🎬വിനോദയാത്ര
രാത്രി 11.45 ന്
🎬വാദ്ധ്യാർ
*🎥#AsianetMovies🔻🔻*
രാവിലെ 7 മണിക്ക്
🎬ഗൗതമൻെറ രഥം
രാവിലെ 10 മണിക്ക്
🎬അടി കപ്യാരേ കൂട്ടമണി
ഉച്ചയ്ക്ക് 1 മണിക്ക്
🎬തണ്ണീർമത്തൻ ദിനങ്ങൾ
വൈകിട്ട് 4 മണിക്ക്
🎬ദ് പ്രീസ്റ്റ്
രാത്രി 7 മണിക്ക്
🎬വെട്ടം
രാത്രി 10 മണിക്ക്
🎬യോദ്ധാ
*🎥#AsianetPlus🔻🔻*
രാവിലെ 9 മണിക്ക്
🎬സീൻ ഒന്ന് നമ്മുടെ വീട്
ഉച്ചയ്ക്ക് 12 മണിക്ക്
🎬അഗ്നിദേവൻ
വൈകിട്ട് 3 മണിക്ക്
🎬റെമോ
രാത്രി 10 മണിക്ക്
🎬ഗുലുമാൽ
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬ഒരായിരം കിനാക്കളാൽ
ഉച്ചയ്ക്ക് 2 മണിക്ക്
🎬ചതുരംഗം
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കടമറ്റത്തച്ചൻ
രാവിലെ 10 മണിക്ക്
🎬ഈ അടുത്ത കാലത്ത്
ഉച്ചയ്ക്ക് 1 മണിക്ക്
🎬മീനത്തിൽ താലികെട്ട്
വൈകിട്ട് 4 മണിക്ക്
🎬അച്ഛൻെറ ആൺമക്കൾ
രാത്രി 7 മണിക്ക്
🎬റെഡ് ചില്ലീസ്
രാത്രി 10 മണിക്ക്
🎬റെഡ് റെയ്ൻ
*🎥#ZeeKeralam🔻🔻*
രാവിലെ 11മണിക്ക്
🎬പട്ടാസ്
*🎥#MazhavilManorama🔻🔻*
ഉച്ചയ്ക്ക് 1 മണിക്ക്
🎬ഡാ തടിയാ
*🎥#KairaliTV🔻🔻*
രാവിലെ 9 മണിക്ക്
🎬വേതാളം
ഉച്ചയ്ക്ക് 12 മണിക്ക്
🎬വീരം
വൈകീട്ട് 4 മണിക്ക്
🎬വീരപ്പൻ
രാത്രി 8.30 ന്
🎬വേൽ
രാത്രി 11.30 ന്
🎬ഞാൻ ബ്രഹ്മ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ഒപ്പം
രാവിലെ 10 മണിക്ക്
🎬ജോസഫ്
വൈകിട്ട് 3 മണിക്ക്
🎬നാടോടിക്കാറ്റ്
വൈകീട്ട് 6 മണിക്ക്
🎬ഭരത്ചന്ദ്രൻ IPS
രാത്രി 8.30 ന്
🎬കാതിൽ ഒരു കിന്നാരം
രാത്രി 11.30 ന്
🎬അദ്ധ്യായം ഒന്നുമുതൽ
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ദില്ലിവാലാ രാജകുമാരൻ
ഉച്ചയ്ക്ക് 1.30 ന്
🎬ധ്രുവം
📺📺📺📺📺📺📺📺
🪔🪔🪔🪔🪔🪔🪔🪔🪔
*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (23-02-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*
🪔🪔🪔🪔🪔🪔🪔🪔🪔
🦋🦋🦋🦋🦋🦋🦋🦋🦋
*🛎️പ്രി-പ്രൈമറി* 🔡
*▶️10.30 am* - കിളിക്കൊഞ്ചൽ
*🛎️ഒന്നാം ക്ലാസ് 1️⃣*
*▶️12:30 pm* - ഇംഗ്ലീഷ്
*🛎️ രണ്ടാം ക്ലാസ് 2️⃣*
*▶️01:00 pm* - ഗണിതം
*🛎️ മൂന്നാം ക്ലാസ് 3️⃣*
*▶️01.30 pm* - പരിസരപഠനം (ഇംഗ്ലീഷ് മീഡിയം)
*🛎️നാലാം ക്ലാസ് 4️⃣*
*▶️02.00 pm* - ഗണിതം
*🛎️അഞ്ചാം ക്ലാസ് 5️⃣*
*▶️02:30 pm* - ഹിന്ദി
*🛎️ആറാം ക്ലാസ്6️⃣*
*▶️03.00 pm* - ഗണിതം
*🛎️ഏഴാം ക്ലാസ് 7️⃣*
*▶️03.30 pm* - സാമൂഹ്യശാസ്ത്രം
*🛎️എട്ടാം ക്ലാസ് 8️⃣*
*▶️12.00 pm* - രസതന്ത്രം
*🛎️ഒൻപതാം ക്ലാസ് 9️⃣*
*▶️11.00 am* - ഇംഗ്ലീഷ്
*▶️11.30 am* - കേരളപാഠാവലി
*🛎️ പത്താം ക്ലാസ്സ് 1️⃣0️⃣*
*▶️05.30 pm* - ഉറുദു (റിവിഷൻ)
*▶️06.00 pm* - ജീവശാസ്ത്രം (റിവിഷൻ)
*▶️06.30 pm* - ഗണിതം (റിവിഷൻ)
*🛎️ പ്ലസ് വൺ1️⃣1️⃣*
*▶️09.00 am* - കെമിസ്ട്രി - (പുനഃസംപ്രേഷണം -രാത്രി 10.00)
*▶️09.30 am* - അക്കൗണ്ടൻസി - (പുനഃസംപ്രേഷണം -രാത്രി 10.30)
*▶️10.00 am* - പൊളിറ്റിക്കൽ സയൻസ് - (പുനഃസംപ്രേഷണം -രാത്രി 11.00)
*🛎️ പ്ലസ് ടു1️⃣2️⃣*
*▶️07.30 am* - ബിസിനസ് സ്റ്റഡീസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.00)
*▶️08.00 am* - ഇക്കണോമിക്സ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 7.30)
*▶️08.30 am* - സുവോളജി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.00)
*▶️04.00 pm* - മലയാളം (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 8.30)
*▶️04.30 pm* - കമ്പ്യൂട്ടർ സയൻസ് (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.00)
*▶️05.00 pm* - സോഷ്യോളജി (റിവിഷൻ) - (പുനഃസംപ്രേഷണം -രാത്രി 9.30)
🦋🦋🦋🦋🦋🦋🦋🦋🦋
📡📡📡📡📡📡📡📡📡
*🛎️ചാനൽ നമ്പർ🛎️*
🟡🟡🟡🟡🟡
*🖥️കേരളവിഷൻ - 33*
*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*
*🖥️ഡെൻ നെറ്റ് വർക്ക് - 597*
*🖥️ഡിജി മീഡിയ - 149*
*🖥️സിറ്റി ചാനൽ - 116*
*🖥️ഡിഷ് ടിവി - 3207*
*🖥️വീഡിയോകോൺ D2h - 3207*
*🖥️സൺ ഡയറക്റ്റ് - 245*
*🖥️ടാറ്റാ സ്കൈ - 1873*
*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡
Post a Comment