ന്യൂ മാഹി പുന്നോലിൽ കൊല്ലപ്പെട്ട സി പി എം പ്രവർത്തകൻ്റെ വീട് സി പി എം മുൻ ജില്ലാ സെക്രട്ടറിയും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ സന്ദർശിച്ചു. ഏറെ നേരം വീട്ടിൽ ചിലവഴിച്ച പി.ജയരാജൻ ഹരിദാസൻ്റെ ഭാര്യ – മക്കൾ – മറ്റു ബന്ധുക്കൾ എന്നിവരെ ആശ്വസിപ്പിച്ചു. ആർ എസ് എസും, ബി ജെ പിയും കൊലക്കത്തി രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. ഉന്നതതല ഗൂഡാലോചന നിഷ്ഠൂര കൊലപാതകത്തിന് പിന്നിലുണ്ടെന്നും, എത്രയും വേഗം പ്രതികളെ പിടികൂടണമെന്നും പി. ജയരാജൻ പറഞ്ഞു. സി പി എം ജില്ലാ കമ്മിറ്റിയംഗം കാരായി രാജനും പി.ജയരാജനൊപ്പമുണ്ടായിരുന്നു.
ഹരിദാസ് കൊലപാതകത്തില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് കണ്ടെത്തല്‍
ഹരിദാസിന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ. അറസ്റ്ററിലായ പ്രതികളെല്ലാം ആർഎസ് എസ്, ബി ജെ പി പ്രവർത്തകരാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ സിറ്റി എ എസ് പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.
അതേസമയം സിപിഐ എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ആർഎസ്‌എസ് പ്രവർത്തകർ അറസ്‌റ്റിലായി. ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്‌റ്റിലായത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്. ഇന്നലെ ഇവർ ഉൾപ്പെടെ ഏഴുപേരെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
Post a Comment