o കോവിഡ് പരിശോധന കേന്ദ്രത്തിന് മുന്നിൽ ദുർഗന്ധം വമിച്ച് ചത്ത നായയുടെ ജഡം* *തിരിഞ്ഞു നോക്കാതെ അധികൃതർ*
Latest News


 

കോവിഡ് പരിശോധന കേന്ദ്രത്തിന് മുന്നിൽ ദുർഗന്ധം വമിച്ച് ചത്ത നായയുടെ ജഡം* *തിരിഞ്ഞു നോക്കാതെ അധികൃതർ*

 *കോവിഡ് പരിശോധന കേന്ദ്രത്തിന് മുന്നിൽ ദുർഗന്ധം വമിച്ച് ചത്ത നായയുടെ ജഡം* 
*തിരിഞ്ഞു നോക്കാതെ അധികൃതർ* 




മാഹി :പള്ളൂർ നഴ്സിങ്ങ് കോർട്ടേഴ്സിന് സമീപം കോവിഡ്  പരിശോധന കേന്ദ്രത്തിന് തൊട്ടരുകിൽ നായ ചത്ത് കിടന്നിട്ട് മൂന്ന് നാളായി . കോവിഡ്  പരിശോധനക്കെത്തുന്നവർ മൂക്കുപൊത്തി സഹിച്ചാണ് ഇത് വഴി കടന്ന് പോവുന്നത്.


ഇതിന് തൊട്ടടുത്ത് തന്നെയാണ് പള്ളൂർ  മൃഗാശുപത്രിയും 

ഏതാനും വാര മാത്രം അകലെയാണ് പള്ളൂർ ആശുപത്രിയും.

 ആരോഗ്യ പ്രവർത്തകരടക്കം നിരവധി  പേർ കടന്നുപോവുന്ന വഴിയിൽ മൂന്നു ദിവസമായിട്ടും ദുർഗന്ധം വമിക്കുന്ന പട്ടിയുടെ ജഡം അവിടെ നിന്നും മാറ്റാൻ അധികൃതർക്ക് സാധിച്ചില്ല

മുനിസിപ്പാലിറ്റിൽ വിളിച്ചറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു

കഴിഞ്ഞ കുറച്ച് ദിവങ്ങളായി തെരുവിൽ പട്ടികൾ ചത്തുവീഴുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വല്ല രോഗകാരണവുമാണോ പട്ടികൾ ചത്തുവീഴുന്നത് എന്നന്വേഷിക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ല എന്ന ആക്ഷേപവും നാട്ടുകാർക്കിടയിലുണ്ട്

Post a Comment

Previous Post Next Post