o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



യോഗ്യരായ അപേക്ഷകർക്കുള്ള കോവിഡ് 19 പരിശോധനയെക്കുറിച്ച് 48 മണിക്കൂറിനുളളിൽ ആർ.ടി.പി.സി. ആർ നെഗറ്റീവ് റിപ്പോർട്ട് ആവശ്യമാണെന്നത് നിയമപരമായ ഒരു കാര്യമാണെന്ന് അപേക്ഷകരെ നേരത്തെ അറിയിച്ചിട്ടുളളതാണ് . ഈ കാര്യം അഡ്മിറ്റ് കാർഡിലും വ്യക്തമാക്കിയിട്ടുണ്ട് . 48 മണിക്കൂറിനുളളിലുളള സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള പ്രയാസം അറിയിച്ചുകൊണ്ടുള്ള പരാതികൾ അപേക്ഷകരിൽ നിന്നും ലഭിച്ചിട്ടുണ്ട് . പുതുച്ചേരി ആരോഗ്യ വകുപ്പുമായി ചേർന്ന് ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ട് . ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് ചുവടെ പറയുന്ന ക്രമീകരണങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് .


1 . പുതുച്ചേരി മേഖലയിലെ യോഗ്യരായ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് ഹാജരാക്കി പുതുതായി നിർമ്മിച്ച പോലീസ് ഗസ്റ്റ് ഹൗസിൽ ( പോലീസ് ചീഫ് സ്റ്റോറിനും , പോലീസ് ഡോഗ് കെന്നലിന് സമീപം ) 18.01.2022 മുതൽ രാവിലെ 9 നും ഉച്ചയ്ക്ക് 1 മണിക്കും ഇടയിൽ ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താവുന്നതാണ് . ( ഞായറാഴ്ച അവധി ആയതിനാൽ PST / PET നടത്തുന്നതല്ല .


2 . കാരിക്കൽ , മാഹി , യാനം മേഖലയിലുള്ളവർക്ക് അഡ്മിറ്റ് കാർഡ് ഹാജരാക്കി , കാരിക്കൽ , മാഹി , യാനം ജനറൽ ആശുപത്രികളിൽ റാഷിട ആന്റിജൻ ടെസ്റ്റ് നടത്താവുന്നതാണ് .


3 . PST / PET ക്ക് ഹാജരാകുന്നതിന് ദിവസത്തിന് മുമ്പ് റാപ്പിട് ആന്റിജൻ ടെസ്റ്റ് ചെയ്യാവുന്നതാണ് . ( ഉദാഹരണമായി 19 ന് PST PET ഹാജരാകുന്നവർ 13 ന് ടെസ്റ്റ് നടത്തേണ്ടതാണ് )


4₁ റാപ്പിട് ആന്റിജൻ ടെസ്റ്റിന്റെ റിസൽട്ട് ഒ.പി. സ്ലിഷിൽ ഒരു മണിക്കൂറിനുളളിൽ ആരോഗ്യവകുപ്പ് അധികൃതർ നൽകുന്നതാണ് . ടെസ്റ്റ് നെഗറ്റീവ് റിസൾട്ട് പുതുച്ചേരി ഗോരിമേട് പോലീസ് കോംപ്ലക്സിലെ പോലീസ് ഗ്രൗണ്ടിൽ ഹാജരാക്കേണ്ടതാണ് .


*മേൽ പറഞ്ഞത് കൂടാതെ യോഗ്യരായ അപേക്ഷകർക്ക് ടെസ്റ്റ് റിസൾട്ട് പോസറ്റീവ് ആയാൽ താഴെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിക്കേണ്ടതാണ് .*


♦ അത്തരം അപേക്ഷകരെ പുതുച്ചേരി ഗോരിമേടുള്ള ചെസ്സ് ഹോസ്പറ്റിലിൽ പരിശോധനയ്ക്ക് അയച്ച് തുടർ നടപടി എടുക്കുന്നതാണ്


♦ അപേക്ഷകർക്ക് ഐസുലേഷനിലേക്ക് പോകാൻ നിർദ്ദേശം ഉണ്ടെങ്കിൽ അത്തരം അപേക്ഷകർ ഏഴ് നാൾ ഐസുലേഷനിൽ പോകേണ്ടതാണ് . ഐ.സി.എം.ആർ ന്യൂഡൽഹിയുടെ നിർദ്ദേശപ്രകാരം ഇത്തരം അപേക്ഷകർ പോസ്റ്റീവായി 10 നാൾ കഴിഞ്ഞ് മാത്രമേ PST / PET ടെസ്റ്റിൽ പങ്കെടുക്കുവാൻ പാടുളളു . ( ഉദാഹരണത്തിന് 18.01.2022 ന് പോസിറ്റാവായ അപേക്ഷകർ 27.01.2022 ന് മാത്രമേ ടെസ്റ്റ് എടുക്കാൻ പാടുള്ളു .


♦ കാരിക്കൽ , യാനം , മാഹിയിലെ അപേക്ഷകർ പോസ്റ്റീവ് ആയാൽ അവർ ടെസ്റ്റ് എടുക്കേണ്ട ദിവസത്തിന് ഒരു ദിവസം മുൻപായി സുപ്രണ്ടൻ ഓഫ് പോലീസ് റിക്രൂട്ട്മെന്റ് സെൽ , പോലീസ് കോംപ്ലക്സ് ഗോരിമേട് പുതുച്ചേരി ഫോൺ : 0413-2277900 രാവിലെ 9 മണിക്കും വൈകുന്നേരം 6 മണിക്കും ഇടയിൽ അറിയിക്കേണ്ടതാണ് . ( PST PET ടെസ്റ്റ് മാറ്റിവക്കേണ്ട ആവശ്യത്തിന് .


♦ഒരു അപേക്ഷകൻ ടെസ്റ്റിന്റെ അവസാന ദിവസത്തിന് മുമ്പ് പോസ്റ്റീവ് ആയാൽ അതായത് 11.02.2022 ന് ഹാജരാകേണ്ട അപേക്ഷകർ 10.02.2022 പോസ്റ്റീവ് ആയാൽ അവരുടെ PST / PET ടെസ്റ്റ് റിസേർവ്ഡ് ദിവസം ഉടൻ തന്നെ അറിയിക്കുന്നതാണ്


കൂടാതെ ടെസ്റ്റ് നടത്തേണ്ടതിനാൽ പുതുച്ചേരി ഗോരിമേട് പോലീസ് കോംപ്ലക്സ് ഗ്രൗണ്ട് 170.01.2022 മുതൽ PST / PET കഴിയുന്നതുവരെ പൊതുജനങ്ങളുടെ മറ്റ് ആവശ്യങ്ങൾക്ക് ഗ്രൗണ്ട് അനുവദിക്കുന്നതല്ല .

Post a Comment

Previous Post Next Post