o അഴിയൂരിൽ പ്ലാസ്റ്റിക് ബദൽ ഉല്പന്ന വിപണന മേള സംഘടിപ്പിച്ചു
Latest News


 

അഴിയൂരിൽ പ്ലാസ്റ്റിക് ബദൽ ഉല്പന്ന വിപണന മേള സംഘടിപ്പിച്ചു

 അഴിയൂരിൽ പ്ലാസ്റ്റിക് ബദൽ ഉല്പന്ന വിപണന മേള സംഘടിപ്പിച്ചു



അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ  ഇ ഫാസ്റ്റ്.ഇൻ ഓൺലൈൻ പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹായത്തോടെ പ്ലാസ്റ്റിക് ബദൽ ഉല്പന്ന വിപണന മേള കുഞ്ഞിപള്ളിയിൽ വെച്ച് സംഘടിപ്പിച്ചു.ആദ്യ വില്പന ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ്  ആയിഷ ഉമ്മർ വ്യാപാര വ്യവസായി ഏകോപന സമിതി പഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രൻ ,വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് സെക്രട്ടറി വി കെ ജെനിഷ് എന്നിവർക്ക് നൽകി നിർവഹിച്ചു . മണ്ണിലേക്ക് പെട്ടന്ന് ലയിക്കുന്ന വിവിധ തരം  പ്ലേറ്റുകൾ, വിവിധ ക്യാരി ബാഗുകൾ, ഗാർബേജ് ബാഗുകൾ, പേപ്പർ ക്യാരി ബാഗുകൾ, പേപ്പർ പൗച്ചുകൾ എന്നിവയാണ് പ്രദർശനം നടത്തിയത്.നാട്ടിൽ സുലഭമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം  വെജിറ്റബിൾ സ്റ്റാർച്ച് കൊണ്ട് ഉണ്ടാക്കിയ പ്രകൃതിദത്തമായ ഉത്പന്നങ്ങളുടെ ഒന്നിച്ചുള്ള ബുക്കിങ്ങും മേളയോട് അനുബന്ധിച്ച് നടന്നു ഏകദേശം  150 ൽ  പരം വ്യാപാരികൾ മേള സന്ദർശിച്ച്  ഉലപന്നങ്ങൾ  വാങ്ങി ,നാളെയും മേള തുടരുന്നതാണ് ,വൈസ് പ്രസിഡന്റ്‌  ശശിധരൻ തോട്ടത്തിൽ,സ്ഥിരം സമിതി ചെയര്പേഴ്സൺമാരായ   അനിഷ ആനന്ദ സദനം, അബ്ദുൾ റഹീം പുഴക്കൽ പറമ്പത്ത്,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് ,വാർഡ് മെമ്പർമാരായ സി എം സജീവൻ,കെ കെ ജയചന്ദ്രൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പി ഷംന ,ശുചിത്വ മിഷൻ റിസോർസ് പേഴ്സൺ കെ സീനത്ത് ,വ്യാപാരി വ്യവസായി  സംഘടനാ പ്രതിനിധികളായ  അരുൺആരതി ,സുരേന്ദ്രൻ,സമീർ ,ഇ എം  ഷാജി ,

 ഇ ഫാസ്റ്റ് കമ്പനി എം ഡി ഫിറോസ് ഖാലിദ് കമ്പനി പ്രതിനിധികളായ,  ഫർഹാൻ,സുനേഷ് ,സജേഷ് ,എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post