മാഹിയിൽ 40 പേർക്ക് കോവിഡ്
ഇന്ന് മാഹിയിൽ 40 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.
പള്ളൂർ-നാലുതറയിൽ 15 പേർക്കും, ഈസ്റ്റ് പള്ളൂരിൽ 6 പേർക്കും, ചൂടിക്കോട്ട, പന്തക്കൽ എന്നിവിടങ്ങളിൽ 4 പേർക്ക് വീതവും, പാറക്കൽ, മഞ്ചക്കൽ എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും ചെമ്പ്ര, വെസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ 2 പേർക്ക് വീതവും ചാലക്കരയിൽ ഒരാൾക്കും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് മാഹിയിൽ 266 കോവിഡ്-19 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.
കോവിഡ് -19 പോസിറ്റീവായിരുന്ന 12 പേർ ഇന്ന് രോഗമുക്തി നേടി.
ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം (15-01-2022) - 135.
Post a Comment