സ്ത്രീവിരുദ്ധ പരാമർശത്തിന് കേസെടുത്തു
ചൊക്ലി: സ്ത്രീകൾക്കെതിരേ സഭ്യേതരമല്ലാത്ത പദപ്രയോഗം നടത്തി അപമാനിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ പ്രവർത്തകൻ ഹമീദ് കിടഞ്ഞിക്കെതിരേ ചൊക്ലി പോലീസ് കേസെടുത്തു . മാഹിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിനിയായ 32 - കാരിയുടെ പരാതിയു ടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് . ജനുവരി ആറിനായിരുന്നു കേസിനാസ്പദമായ പരാമർശമുണ്ടായത് . പെരിങ്ങത്തൂർ പ്രസ് ഫോറത്തിൽ ഹമീദ് കിടഞ്ഞി നടത്തിയ പത്രസമ്മേളനത്തിൽ ഉത്തർപ്രദേശിലെ സ്ത്രീസമൂഹത്തെയാകെ അവഹേളിക്കുന്ന തരത്തിൽ പദപ്രയോഗം നടത്തിയെന്ന് ഡി.വൈ.എഫ്.ഐ. പെരിങ്ങത്തൂർ മേഖലാ കമ്മിറ്റി ചൊക്ലി പോലീസിൽ പരാതി നൽകിയിരുന്നു .
Post a Comment