അഴിയൂരിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണിസഞ്ചികൾ വിതരണം ചെയ്തു. പതിനാലാം വാർഡ് ശുചിത്വ വാർഡായി പ്രഖ്യാപിച്ചു
അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് ആവിക്കരയെ സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിച്ചു . ഇതിനോടനുബന്ധിച്ച് വാർഡിലെ 410 വീട്ടുകാർക്കും സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്തു. വീട്ടുകാർ കച്ചവട സ്ഥാപനങ്ങളിൽ പോകുമ്പോൾ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് തുണിസഞ്ചി നൽകിയത്. പതിനാലാം വാർഡിനെ ശുചിത്വ വാർഡായി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻപുരയിൽ വീട്ടുകാർക്കുള്ള സഞ്ചികൾ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്,വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി ,ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പി ഷംന,ഒ ബാലൻ, കെ പി ഗോവിന്ദൻ, ഹരിത കർമ്മ സേന ലീഡർ എ ഷിനി , അംഗനവാടി ടീച്ചർ പി പി ഗീത, ആശാവർക്കർ മാരായ ഒ.ടി ബിന്ദു,പ്രസന്ന എന്നിവർ സംസാരിച്ചു.അഴിയൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ ശുചിത്വ പഞ്ചായത്തായി മാറ്റുന്നതിന്റെ മുന്നോടിയായണ് പതിനാലാം വാർഡിനെ ശുചിത്വ വാർഡായി പ്രഖ്യാപിച്ചത്
Post a Comment