o ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ
Latest News


 

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം, ക്ലാസ്, സിനിമ

 


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം



*💠ദേശീയ കീറ്റോ ദിനം*


*💠ദേശീയ തിരക്കഥാകൃത്തുക്കളുടെ ദിനം*


*💠ദേശീയ പക്ഷി ദിനം (യുഎസ്എ)*


*💠ദേശീയ വിപ്പ് ക്രീം ദിനം (യുഎസ്എ)*


*💠സാമൂഹിക പ്രവർത്തക ദിനം (ബെലാറസ്)*


*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌐1316* – ```ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെ സഹായി മാലിക് കാഫുർ വിഷം കൊടുത്തു കൊന്നു.```


*🌐1911* - ```ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴയതും വലുതുമായ കറുത്ത സാഹോദര്യമായ കപ്പ ആൽഫ പിസി ഇന്ത്യാന സർവകലാശാലയിൽ സ്ഥാപിതമായി.```


*🌐1914* - ```ഫോർഡ് മോട്ടോർ കമ്പനി ഒരു പ്രഖ്യാപിച്ചു എട്ടു മണിക്കൂർ സ്ഥിരപ്പെടുത്തണമെന്ന് ആൻഡ് ശമ്പളം പ്ലസ് ബോണസ്സായി $ 5 മിനിമം ദിവസക്കൂലി.```


*🌐1919* – ```നാസി പാർട്ടി രൂപികരിക്കപ്പെട്ടു. ഡ്രെക്സലർ എന്ന തൊഴിലാളിയാണ് പാർട്ടി രൂപികരിച്ചത്. നാസി പാർട്ടിയിലൂടെയാണ് ഹിറ്റ്‌ലർ പിൽക്കാലത്ത് ജർമൻ‍ ഭരണാധികാരിയായത്.```


*🌐1933* - ```സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ ഗോൾഡൻ ഗേറ്റ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു.```


*🌐1944* - ```ഡെയ്‌ലി മെയിൽ അറ്റ്ലാന്റിക്കിന്റെ ഇരുവശങ്ങളിലും പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ പ്രധാന ലണ്ടൻ പത്രമായി.```


*🌐1952* – ```ഇന്ത്യൻ പാർലമെന്റിലേക്കുളള ഒന്നാമത്തെ തിരഞ്ഞെടുപ്പ് പൂർത്തിയായി.```


*🌐1954* - ```ഭാരതരത്നയും പത്മ അവാർഡുകളുമടക്കമുള്ള ദേശീയ ബഹുമതികൾ നിലവിൽ വന്നു.```


*🌐1964* – ```പോൾ ആറാമൻ മാർപ്പാപ്പയും അത്തെനഗോറസ് ഒന്നാമൻ പാത്രിയാർക്കീസും ജറുസലേമിൽ കൂടിക്കാഴ്ച നടത്തി.റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് വിഭാഗം മേധാവികൾ തമ്മിൽ പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.```


*🌐1994* - ```കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ജലസേചന പദ്ധതി ഉദ്ഘാടനം ചെയ്തു.```


*🌐1997* – ```ചെച്നിയയിലെ റഷ്യൻ സൈനിക സാന്നിദ്ധ്യം പൂർണമായും പിൻവലിക്കപ്പെട്ടു.```


*🌐1969* – ```റഷ്യ വീനസ് 1 വിക്ഷേപിച്ചു.```


*🌐2000* - ```ശ്രീലങ്കൻ ആഭ്യന്തരയുദ്ധം: കൊളംബോയിൽ ശ്രീലങ്കൻ തമിഴ് രാഷ്ട്രീയക്കാരനായ കുമാർ പൊന്നമ്പലം കൊല്ലപ്പെട്ടു.```


*🌐2005* - ```സൗരയൂഥത്തിലെ അറിയപ്പെടുന്ന ഏറ്റവും വലിയ കുള്ളൻ ഗ്രഹമായ ഈറിസ് കണ്ടെത്തി. 2003ൽ പലോമർ ഒബ്സർവേറ്ററിയിൽ നിന്ന് എടുത്ത ചിത്രങ്ങളാണ് കണ്ടെത്തൽ സംഘം ഉപയോഗിച്ചത്.```


*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌹ജഗതി ശ്രീകുമാർ* - ```മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ നടൻ ആണ് ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാർ (ജനനം ജനുവരി 5, 1950). മികച്ച ഹാസ്യ താരത്തിനുള്ള 2011-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു . മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് എന്നു അറിയപ്പെടുന്നു. 2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല.```


*🌹ദീപിക പദുകോൺ* - ```ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രം‌ഗത്തെ അഭിനേത്രിയുമാണ് ദീപിക പദുകോൺ (ജനനം: ജനുവരി 5, 1986). ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.```


*🌹നന്തനാർ* - ```നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ (ജനനം ജനുവരി 5, 1926 - മരണം ഏപ്രിൽ 24, 1974). ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്.```


*🌹പരമഹംസ യോഗാനന്ദൻ* - ```നിരവധി പാശ്ചാത്യർക്ക് തന്റെ ആത്മകഥയായ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി എന്ന കൃതിയിലൂടെ ക്രിയയോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കിക്കൊടുത്ത ഒരു ഋഷിവര്യനും യോഗിയുമായിരുന്നു പരമഹംസ യോഗാനന്ദൻ (ജനുവരി 5, 1893 – മാർച്ച് 7, 1952) മുകുന്ദലാൽ ഘോഷ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.```


*🌹ഷാജഹാൻ* - ```1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ. ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്.വാസ്തുവിദ്യയിൽ തനിക്കുള്ള താല്പര്യം പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു. തന്റെ പ്രിയപ്പെട്ട വേനൽക്കാല വിശ്രമസ്ഥലമായ കാശ്മീരിൽ 777 ഉദ്യാനങ്ങൾ ഷാജഹാൻ പണിയിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിൽ ചിലതെല്ലാം ഇപ്പോഴും സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നു.```


*🌹ജോയി കുളനട* - ```കേരളത്തിലെ ഒരു കാർട്ടൂണിസ്റ്റ് ആയിരുന്നു ജോയി കുളനട (ജനനം ജനുവരി 5, 1950 - മരണം 2015 ഒക്ടോബർ 19). 1969-ൽ മലയാളനാട് വാരികയിലാണ് ആദ്യകാർട്ടൂൺ പ്രസിദ്ധീകരിച്ചത്. നർമ്മഭൂമിയിലെ സൈലന്റ് പ്ലീസ്, മംഗളം വാരികയിലെ ‘മോർഫിംഗ് ‘എന്ന നിശബ്‌ദകാർട്ടൂൺ എന്നിവയിലൂടെ ജനശ്രദ്ധനേടി. കേരള അനിമേഷൻ അക്കാദമി ചെയർമാൻ, കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി വിവിധ പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരച്ചിരുന്നു. നാലു പുസ്തകങ്ങൾ ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ എമിറേറ്റ്‌സ് ന്യൂസ്, അറബി മാസികയായ അൽ- ഹദാഫ്, മംഗളം, മാതൃഭൂമി, മലയാളമനോരമ, മനോരാജ്യം തുടങ്ങിയവയിൽ കാർട്ടൂണുകൾ വരച്ചിട്ടുണ്ട്.```


*🌹പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്* - ```ഒരു കർണാടക സംഗീതജ്ഞനും, മലയാള ചലച്ചിത്ര സംഗീതസം‌വിധായകനുമാണ്‌ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് (ജനനം 1944 ജനുവരി 5). ഇന്നലെ, സ്നേഹം, തൂവാനത്തുമ്പികൾ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് അദ്ദേഹം സം‌ഗീത സം‌വിധാനം നിർ‌വ്വഹിച്ചിട്ടുണ്ട്. പത്മരാജൻ സം‌വിധാനം ചെയ്ത ഇന്നലെ എന്ന ചിത്രത്തിലെ സം‌ഗീത സം‌വിധാന നിർ‌വ്വഹണത്തിനു മികച്ച സം‌ഗീത സം‌വിധായകനുള്ള കേരളസംസ്ഥാനം ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. യേശുദാസുമായി ചേർന്ന് തരംഗിണി എന്ന സ്റ്റുഡിയോ സ്ഥാപിച്ച് ഭക്തിഗാന രംഗത്തും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ ആദരവും ആറ്റുകാൽ ദേവി പുരസ്കാരവും ഉദിയന്നൂർ ദേവി പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. ലളിതഗാനസംവിധായകനെന്ന നിലക്ക് ആകാശവാണിയുടെ ദേശീയപുരസ്കാരം 1984,1987,1994 എന്നീ വർഷങ്ങളിൽ അദ്ദേഹത്തെ തേടിയെത്തി. ടി.വി. പരിപാടികളിലെ മികച്ച സംഗീതസംവിധായകൻ എന്ന സമ്മാനം 1991-ലും കേരള സംഗീതനാടക അക്കാദമി അവാർഡ് 1996-ലും അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്. 2013-ൽ ഇന്ത്യാ സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിൽ നിന്ന് കർണ്ണാടകസംഗീതത്തിൽ സീനിയർ റിസർച്ച് ഫെല്ലോഷിപ്പും അദ്ദേഹത്തിന്ന് കിട്ടിയിട്ടുണ്ട്.```


*🌹ആനന്ദ് ശർമ* - ```ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് ആനന്ദ് ശർമ (ജനനം 5 ജനുവരി 1953). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. രാജ്യസഭാംഗമായ ഇദ്ദേഹം ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിക്കുന്നു. വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അക്കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ടുണ്ട്.```


*🌹എസ്. സുധീഷ്* - ```മലയാള സാഹിത്യ നിരൂപകനും പ്രഭാഷകനും പത്രാധിപരും സാംസ്കാരിക വിമർശകനും രാഷ്ട്രീയ വിമർശകനും സാംസ്കാരിക പ്രവർത്തകനുമാണ് പ്രൊഫ. എസ്. സുധീഷ് (ജനനം : 5 ജനുവരി 1952). മുഖ്യധാരാ ആധുനികതാ പ്രസ്ഥാനത്തിൻ്റെ അരാഷ്ട്രീയതയെ നിശിതമായി വിമർശിച്ചു കൊണ്ട് അധികാര വിമർശനത്തിൻ്റെയും സാംസ്കാരിക വിമർശനത്തിൻ്റെയും രീതിശാസ്ത്രം മലയാളത്തിൽ അവതരിപ്പിച്ചു. വിട്ടുവീഴ്ചയില്ലാത്തതും പ്രകോപനപരവുമായ ശൈലി എഴുത്തിൽ പിൻതുടർന്നു. രാഷ്ട്രീയം, സാഹിത്യം, സിനിമ, വിദ്യാഭ്യാസം, മനശ്ശാസ്ത്രം ,തുടങ്ങിയ വിവിധ ജ്ഞാന മേഖലകളിൽ പരന്നു കിടക്കുന്നതാണ് എഴുത്തുകൾ.2016 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ആശാൻ കവിത: സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം എന്ന കൃതിക്കായിരുന്നു പുരസ്കാരം.```


*🌹അർജുൻ മുണ്ഡ* - ```അർജുൻ മുണ്ഡ (ജനനം:5 ജനുവരി 1968) ഒരു ഇന്ത്യൻ രാഷ്ട്രീയനേതാവാണ്. മുൻ എം.പി, മുൻ ഝാർഖണ്ഡ്‌ മുഖ്യമന്ത്രി എന്നീ നിലകളിലും പ്രശസ്തൻ.2011 ഫെബ്രുവരി 26-ന് പതിനഞ്ചാം ലോക്‌സഭയിൽ നിന്ന് രാജി വെച്ചു. 2013 ജനുവരി 8-ന് ഝാർഖണ്ഡ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും രാജിവെച്ചു.```


*🌹ഈവ ടാങ്ഗ്വേ* - ```ഒരു ഫ്രഞ്ച്-അമേരിക്കൻ ചിത്രകാരനായിരുന്നു‍ ഈവ ടാങ്ഗ്വേ (ജനനം 1900 ജനുവരി 5 - മരണം 1955 ജനുവരി 15). ഇദ്ദേഹത്തിന്റെ രചനകളെല്ലാം വൈയക്തിക സ്വപ്നങ്ങളുടെ വിശാലവും വിശദാംശങ്ങളടങ്ങിയതുമായ സൃഷ്ടികളാണ്. ഡിമെയ്ൻ ഓൺ മി ഫുസുലി (1928), ഡിവിസിബിലൈറ്റ് ഇൻഡിഫൈനി (1942) മൾട്ടിപ്ലിക്കേഷൻ ഡി ആർക്സ് (1954) തുടങ്ങിയവയാണ് മുഖ്യചിത്രങ്ങൾ. 1954-ലെ നോംബ്രെസ് ഇമാജിമെയേർഴ്സ് ആണ് അവസാനചിത്രം.```


*🌹ഉദയ് ചോപ്ര* - ```ഇന്ത്യയിലെ ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു അഭിനേതാവാണ് ഉദയ് ചോപ്ര (ജനനം: ജനുവരി 5 1973). ഉദയ് അഭിനയിച്ച മിക്ക പടങ്ങളും തന്റെ പിതാവിന്റെ നിർമ്മാണത്തിന്റെ കീഴിലാണ്. 2004 ൽ അഭിനയിച്ച ധൂം എന്ന ചിത്രം വളരെയധികം ശ്രദ്ധേയമായി. അതിന്റെ തന്നെ തുടർച്ച പടമായ 2006 ൽ ഇറങ്ങിയ ധൂം-2 എന്ന ചിത്രത്തിലും ഉദയ് ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത്.```


*🌹എ.സി. ഷണ്മുഖദാസ്* - ```കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രിയും ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത്, പതിനൊന്ന് നിയമസഭകളിലെ അംഗവുമായിരുന്നു എ.സി. ഷൺമുഖദാസ് (5 ജനുവരി 1939 - 27 ജൂൺ 2013). തുടർച്ചയായി 25 വർഷം എം.എൽ.എ.ആയിരുന്നു. 32 വർഷം ബാലുശ്ശേരി മണ്ഡലത്തെയാണ് അദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിച്ചത്.```


*🌹കോൺറാഡ് അഡനോവെർ* - ```ജർമൻ ഫെഡറൽ റിപ്പബ്ളിക്കിന്റെ ആദ്യത്തെ ചാൻസലർ ആയിരുന്നു കോൺറാഡ് അഡനോവെർ (ജനനം 5 ജനുവരി 1876 - മരണം 19 ഏപ്രിൽ 1967). നാസിഭരണം താറുമാറാക്കിയ ജർമനിയെ പുനർനിർമ്മാണംമൂലം ഒരു സമ്പന്നരാഷ്ട്രമാക്കിയതിൽ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്.```


*🌹ബ്രാഡ്‌ലി കൂപ്പർ* - ```ഒരു അമേരിക്കൻ നടനും സംവിധായകനുമാണ് ബ്രാഡ്‌ലി കൂപ്പർ (ജനനം: 5 ജനുവരി 1975). തുടക്കത്തിൽ ഏലിയാസ് എന്ന് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. വെഡ്ഡിങ്ങ് ക്രാഷേഴ്സ് (2005), യെസ് മാൻ (2008), ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇന്റു യൂ (2009) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി. ദി ഹാങ്ങോവർ (2009). ദി എ-ടീം (2010), ലിമിറ്റ്‌ലെസ്സ് (2011), ദി ഹാങ്ങോവർ -2, സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് (2012) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഇതിൽ സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് ഇദ്ദേഹത്തിന്റെ ആദ്യത്തെ അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിന് അർഹനാക്കി. 2011-ൽ പീപ്പിൾ മാഗസിനിലൂടെ സെക്സിയെസ്റ്റ് മാൻ എലൈവ് എന്ന വിശേഷണത്തിനർഹനായി. ആദ്യമായി സംവിധാനം ചെയ്ത എ സ്റ്റാർ ഈസ് ബോൺ എന്നചിത്രത്തിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം നേടി.```


*🌹മമത ബാനർജി* - ```മമത ബാനർജി (ജനനം ജനുവരി 5, 1955) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും പശ്ചിമബംഗാളിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ്. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമാണിവർ. 1997-ൽ ആണ്‌ പശ്ചിമ ബംഗാളിലെ കോൺഗ്രസ് പാർട്ടി പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.```


*🌹മോത്തിലാൽ റോയി* - ```ബംഗാളിൽ നിന്നുള്ള ഒരു വിപ്ലവകാരിയും സാമൂഹ്യ പരിഷ്കർത്താവും പത്രപ്രവർത്തകനുമാണ് മോത്തിലാൽ റോയി (1883 ജനുവരി 5 - 1959 ഏപ്രിൽ 10). ഇദ്ദേഹം ദേശീയവാദി സംഘടനയായ 'പ്രബർത്തക് സംഘ' (പ്രവർത്തക സംഘം) സ്ഥാപിച്ചു. ചന്ദൻനഗറിൽ വിദ്യാലയങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ഖാദി വ്യവസായ കേന്ദ്രങ്ങൾ, അച്ചടിശാലകൾ എന്നിവയും മോത്തിലാൽ സ്ഥാപിച്ചിട്ടുണ്ട്.```


*🌹മൻസൂർ അലി ഖാൻ പട്ടൗഡി* - ```മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് മൻസൂർ അലി ഖാൻ പട്ടൗഡി (ജനനം: 5 ജനുവരി 1941 - മരണം:22 സെപ്റ്റംബർ 2011). ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഇദ്ദേഹം ടൈഗർ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.```


*🌹റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ* - ```1908 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജർമ്മൻ തത്വചിന്തകനായിരുന്നു റുഡോൾഫ് ക്രിസ്റ്റഫ് യൂക്കെൻ ( 5 ജനുവരി 1846 – 15 സെപ്തംബർ 1926 ).```


*🌹ലോലിത* - ```ഒരു ഇറ്റാലിയൻ പോപ്പ് ഗായികയാണ് ലോലിത (ജനനം 5 ജനുവരി 1950 - മരണം 27 ഏപ്രിൽ 1986). ഗ്രാസിയേല ഫ്രാഞ്ചിനി എന്നാണ് യഥാർത്ഥ നാമം.1969 ൽ പ്രശസ്തമായ ഒരു സംഗീത പരിപാടിയുടെ ഫൈനൽ റൗണ്ടിൽ എത്തിയതോടെയാണ് ലോലിതയെ ലോകം അറിഞ്ഞു തുടങ്ങിയത്. Come le rose എന്നതായിരുന്നു ലോലിതയെ പ്രശസ്തമാക്കിയ ഗാനങ്ങളിലൊന്ന്.```


*🌹സുൽഫിക്കർ അലി ഭൂട്ടോ* - ```പാകിസ്താന്റെ നാലാമത്തെ പ്രസിഡന്റും, പത്താമത്തെ പ്രധാനമന്ത്രിയുമായിരുന്നു സുൽഫിക്കർ അലി ഭൂട്ടോ (ജനുവരി 5, 1928–ഏപ്രിൽ 4, 1979). പാകിസ്താനിലെ സുപ്രധാന രാഷ്ട്രീയ കക്ഷികളിലൊന്നായ പാകിസ്താൻ പീപ്പിൾസ് പാർട്ടി(പി.പി.പി.)യുടെ സ്ഥാപക നേതാവുമാണ്.```


*🌹ഹയാഒ മിയാസാക്കി* - ```ഹയായോ മിയാസാക്കി (1941 ജനുവരി 5 ന് ജനനം) ഒരു ജാപ്പനീസ് സംവിധായകനും, സിനിമ നിർമ്മാതാവും, സ്ക്രീൻറൈറ്ററും, അനിമേറ്ററും, എഴുത്തുകാരനും, മാങ്ക ആർട്ടിസ്റ്റുമാണ്. സിനിമ ,അനിമേഷൻ‍ നിർമ്മാണ സ്റ്റുഡിയോ ആയ സ്റ്റുഡിയോ ഗിബ്ലിയുടെ കോ-ഫൗണ്ടർ കൂടിയാണദ്ദേഹം. അസാധാരണ കഥപറച്ചലിലൂടെയും, അനിമെ നിർമ്മാണത്തിലെ നൈപുണ്യവും കാരണം ലോകത്തെ ഏറ്റവും മികച്ച അനിമേറ്ററുകളിൽ ഒരാളായി ഹയായോ മിയാസാക്കിയെ കണക്കാക്കുന്നു.```


*🌹ബരീന്ദ്ര കുമാർ ഘോഷ്* - ```ഒരു ഇന്ത്യൻ വിപ്ലവകാരിയും പത്രപ്രവർത്തകനുമായിരുന്നു ബരീന്ദ്ര ഘോഷ് അഥവാ ബരീന്ദ്ര നാഥ് ഘോസ് (ജനനം: ജനുവരി 5, 1880 - ഏപ്രിൽ 18, 1959). ബംഗാളിലെ ഒരു വിപ്ലവ സംഘടനയായിരുന്ന ജുഗന്തറിലെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. ശ്രീ അരബിന്ദോയുടെ ഇളയ സഹോദരനായിരുന്നു ബരീന്ദ്ര ഘോഷ്.```


*🌷സ്മരണകൾ🌷* 🔻🔻🔻

♾️♾️♾️♾️♾️♾️♾️♾️


*🌷കെ.പി. ഉദയഭാനു* - ```മലയാളചലച്ചിത്രഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസം‌വിധായകനുമാണ്‌ കെ.പി. ഉദയഭാനു (6 ജൂൺ 1936 - 5 ജനുവരി 2014). ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ ഭാരത സർക്കാർ ഈ കലാകാരനെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്‌. വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണൻ), അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീൻ), കാനനഛായയിൽ...(രമണൻ) എന്നിവയാണ്‌ അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങൾ.```


*🌷കലാമണ്ഡലം ഹൈദരാലി* - ```പ്രസിദ്ധനായ കഥകളിഗായകനായിരുന്നു കലാമണ്ഡലം ഹൈദരാലി (1946 ഒക്ടോബർ 6 - 2006 ജനുവരി 5). ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം. ഭാവാത്മകമായ ആലാപനത്തിലൂടെ കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനാണ് ഹൈദരാലി. സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ ആലാപനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി എതിർപ്പുകളെ നേരിട്ടാണ് ഹൈദരാലി കലാപ്രവർത്തനം നടത്തിയത്. .കലാമണ്ഡലം ഹൈദരലിയുടെ ആത്മകഥയുടെ പേര് ''മഞ്ജുതരം " എന്നാണ്.```\


*🌷അ. മാധവൻ* - ```തമിഴ് സാഹിത്യകാരനാണ് അ. മാധവൻ (ജനനം ഫെബ്രുവരി 7, 1934 - മരണം ജനുവരി 5, 2021). ഇളക്കിയ ചുവടുകൾ എന്ന ലേഖന സമാഹാരത്തിന് 2015 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. തമിഴ്‌ പ്രസിദ്ധീകരണങ്ങളിൽ അഞ്ഞൂറോളം ചെറുകഥകളും 150 ൽപരം ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌. കാരൂർ നീലകണ്‌ഠപ്പിള്ളയുടെ സമ്മാനം, പി.കെ. ബാലകൃഷ്‌ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, മലയാറ്റൂർ രാമകൃഷ്‌ണന്റെ യക്ഷി എന്നിവയും കമല സുരയ്യയുടേയും തകഴി ശിവശങ്കരപ്പിള്ളയുടേയും പൊറ്റക്കാടിന്റേയും ഏതാനും കൃതികളും തമിഴിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. വിദേശ എഴുത്തുകാരുടെ കൃതികളും തമിഴിലേക്ക്‌ മൊഴി മാറ്റി.```


*🌷കെ.കെ. കുമാരപിള്ള* - ```കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. കുമാരപിള്ള (05 ഒക്ടോബർ 1927 - 05 ജനുവരി 2000). കുട്ടനാട് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, അമ്പലപ്പുഴ നിന്ന് അഞ്ചാം കേരളനിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നും അഞ്ചും കേരളനിയമസഭകളിൽ ആർ.എസ്.പി.യേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. ആർ.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറിയും ജെ.എസ്.എസിന്റെ[2] സ്ഥാപക പ്രസിഡന്റുമായിരുന്നു.```


*🌷കൊബയാഷി ഇസ്സ* - ```ഒരു ജാപ്പനീസ് കവിയും ബുദ്ധസന്യാസിയുമായിരുന്നു കൊബയാഷി ഇസ്സ (ജൂൺ 15, 1763 – ജനുവരി 5, 1828).ഹൈക്കു രചയിതാക്കളിൽ ബാഷോയ്ക്കും ഷികിയ്ക്കും ബുസോണിനും തുല്യമായ സ്ഥാനമാണ് ഇസ്സയ്ക്കുമുള്ളത്. അനേകം ഗ്രന്ഥങ്ങൾ ഇസ്സയെ പരാമർശിച്ച് എഴുതപ്പെട്ടിട്ടുള്ളത് ഇസ്സയുടെ ജനപ്രീതി കാണിയ്ക്കുന്നു. ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ ഇസ്സ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ചിട്ടുണ്ട്.ഭൂരിഭാഗം ഹൈക്കുവും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് എഴുതപ്പെട്ടവയാണ്. ലാളിത്യമാണ് അദ്ദേഹത്തിന്റെ കൃതികളൂടെ മറ്റൊരു സവിശേഷത.```


*🌷ജോൺ നോയിമൻ* - ```റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനും വടക്കേ അമേരിക്കയിൽ നിന്നുള്ള ആദ്യ വിശുദ്ധനുമാണ് ജോൺ നോമിയൻ (1811, മാർച്ച് 28 - 1860, ജനുവരി 5).```


*🌷മാക്സ് ബോൺ* - ```ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ്‌ മാക്സ് ബോൺ (ജനനം 11 ഡിസംബർ 1882 - മരണം 5 ജനുവരി 1970). ഇദ്ദേഹമാണ്‌ ക്വാണ്ടം മെക്കാനികസ് വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു.ഖര പദാർഥങ്ങളെ പറ്റിയും ഒപ്റ്റിക്സിലും അദേഹം വിലപ്പെട്ട സംഭാവനകൾ നൽകി.1954ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം ഇദ്ദേഹത്തിനായിരുന്നു.ക്വാണ്ടം മെക്കാനിക്സിലെ പഠനത്തിനാണ്‌ ഇദ്ദേഹത്തിനു നോബൽ സമ്മാനം കിട്ടിയത്.```


*🌷യഹ്യാ അയ്യാശ്* - ```ഹമാസിന്റെ പ്രധാന ബോംബു നിർമ്മാതാവും ഇസ്സദ് ദിൻ അൽ ഖസം ബ്രിഗേഡിന്റെ വെസ്റ്റ് ബാങ്ക് ബറ്റാലിയന്റെ നേതാവുമായിരുന്നു യഹ്യ അബ്ദ്-അൽ-ലത്തീഫ് അയ്യശ് (22 ഫെബ്രുവരി 1966 – 5 ജനുവരി 1996). ഇദ്ദേഹം "ദി എഞ്ചിനീയർ" എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നു. 1996 ജനുവരി 5ന് ഇദ്ദേഹം വധിക്കപ്പെട്ടു. ഇസ്രയേലി ചാരസംഘടനയായ ഷിൻബെത്തായിരുന്നു ഇദ്ദേഹത്തിന്റെ പിന്നിലെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഫലസ്തീനികൾക്ക് ഇദ്ദേഹം ഒരു വീരപോരാളിയാണ്[2] ഇദ്ദേഹത്തിന്റെ പേര് ഏതാനും വഴികൾക്കും മറ്റും ഇട്ടിട്ടുണ്ട്.```


*🌷യൂസേബിയോ* - ```പോർച്ചുഗൽ ഫുട്ബോൾ താരമായിരുന്നു യുസേബിയോ (25 ജനുവരി 1942 - 5 ജനുവരി 2014 ). 1966 ലോകകപ്പിലെ ടോപ് സ്‌കോററായിരുന്നു.'ബ്ലാക്ക് പാന്തർ' എന്നറിയപ്പെട്ടിരുന്നു. 965-ൽ യൂറോപ്യൻ ഫുട്‌ബോളർ ഓഫ് ദി ഇയർ അവാർഡ് നേടി. 1966 ലോകകപ്പിൽ പോർച്ചുഗൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ യുസേബിയോ ഒമ്പതുഗോളുകൾ നേടി ടൂർണമെന്റിലെ ടോപ് സ്‌കോററായി. 15 വർഷം നീണ്ട കരിയറിൽ സ്വന്തം ക്ലബ്ബ് ബെൻഫിക്കയ്ക്ക് 10 ലീഗ് കിരീടങ്ങളും അഞ്ച് പോർച്ചുഗീസ് കപ്പുകളും നേടിക്കൊടുത്ത അദ്ദേഹം 1964 മുതൽ 1973 വരെ പോർച്ചുഗൽ ഫസ്റ്റ് ഡിവിഷനിലെ ടോപ് സ്‌കോററുമായിരുന്നു.```

🔥🌟🔥🌟🔥🌟🔥🌟

🔹🔹🔹🔹🔹🔹🔹

*🦋അനൂപ് വേലൂർ🦋*

🔹🔹🔹🔹🔹🔹🔹


📺📺📺📺📺📺📺📺

*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (05-01-2022) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*

📺📺📺📺📺📺📺📺


*🎥#Flowers TV🔻🔻*


വൈകീട്ട് 3 മണിക്ക് 

🎬യെസ് യുവർ ഓണർ 


*🎥#AsianetTV🔻🔻*


രാവിലെ 9 മണിക്ക്  

🎬അലിഭായ് 

രാത്രി 11.30 ന് 

🎬വാദ്ധ്യാർ 


*🎥#AsianetMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬മഹാസമുദ്രം 

രാവിലെ 10 മണിക്ക് 

🎬രാപ്പകൽ 

ഉച്ചയ്ക്ക് 1 മണിക്ക് 

🎬കിലുക്കം 

വൈകിട്ട് 4 മണിക്ക് 

🎬വരത്തൻ 

രാത്രി 7 മണിക്ക്

🎬ബാംഗ്ലൂർ ഡേയ്സ് 

രാത്രി 10 മണിക്ക് 

🎬പുതിയമുഖം 


*🎥#AsianetPlus🔻🔻*


രാവിലെ 5.30 ന്                           

🎬1921 

രാവിലെ 9 മണിക്ക്

🎬കാര്യം നിസാരം 

ഉച്ചയ്ക്ക് 12 മണിക്ക് 

🎬കൂടെവിടെ 

വൈകീട്ട് 3 മണിക്ക് 

🎬മുക്തി 

രാത്രി 11 മണിക്ക് 

🎬സ്വർണകിരീടം 


*🎥#SuryaTV & #SuryaTVHD🔻🔻*


രാവിലെ 9.30 ന് 

🎬ഷീ ടാക്സി

ഉച്ചയ്ക്ക് 2 മണിക്ക് 

🎬ആകാശഗംഗ


*🎥#SuryaMovies🔻🔻*


രാവിലെ 7 മണിക്ക് 

🎬മീനമാസത്തിലെ സൂര്യൻ 

രാവിലെ 10 മണിക്ക് 

🎬നീലാംബരി 

ഉച്ചയ്ക്ക് 1 മണിക്ക്

🎬മൂക്കില്ലാരാജ്യത്ത് 

വൈകിട്ട് 4 മണിക്ക്

🎬അവൻ ചാണ്ടിയുടെ മകൻ 

രാത്രി 7 മണിക്ക്

🎬ദശാവതാരം 

രാത്രി 10 മണിക്ക്

🎬ഓർക്കുക വല്ലപ്പോഴും 


*🎥#ZeeKeralam🔻🔻*


രാവിലെ 11.30 ന് 

🎬വസൂൽരാജാ എംബിബിസ് 


*🎥#MazhavilManorama🔻🔻*

  

ഉച്ചയ്ക്ക് 12 മണിക്ക് 

🎬കട്ടപ്പനയിലെ ഋതിക് റോഷൻ 

വൈകീട്ട് 3 മണിക്ക് 

🎬ഇളയരാജ 

 

*🎥#KairaliTV🔻🔻*


രാവിലെ 6 മണിക്ക് 

🎬ഇഷ്ടമാണ് പക്ഷെ 

രാവിലെ 9 മണിക്ക്

🎬വീരം 

ഉച്ചയ്ക്ക് 12 മണിക്ക് 

🎬ജില്ല 

വൈകീട്ട് 4 മണിക്ക് 

🎬വേതാളം 

രാത്രി 8.30 ന്

🎬സിങ്കം 2 

രാത്രി 11.30 ന്

🎬വിഷ്ണു 


*🎥#Kairali WE TV🔻🔻*


രാവിലെ 7 മണിക്ക്  

🎬കുട്ടേട്ടൻ 

രാവിലെ 10 മണിക്ക് 

🎬ദേവാസുരം 

വൈകിട്ട് 3 മണിക്ക്

🎬നീലഗിരി 

വൈകീട്ട് 6 മണിക്ക് 

🎬ഭരണകൂടം 

രാത്രി 8.30 ന്

🎬അമ്മ അമ്മായിയമ്മ 

രാത്രി 11.30 ന് 

🎬പാദമുദ്ര 


*🎥#AmritaTV🔻🔻*


രാവിലെ 8 മണിക്ക്

🎬പിടക്കോഴി കൂവുന്ന നൂറ്റാണ്ട് 

ഉച്ചയ്ക്ക് 1.30 ന്

🎬കാബൂളിവാല 

📺📺📺📺📺📺📺📺


🪔🪔🪔🪔🪔🪔🪔🪔🪔

*കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (05-01-2022) വിഷയം തിരിച്ചുള്ള ടൈംടേബിൾ*

🪔🪔🪔🪔🪔🪔🪔🪔🪔


🦋🦋🦋🦋🦋🦋🦋🦋🦋


*🛎️പ്രി-പ്രൈമറി* 🔡


*▶️11.00 am* - കിളിക്കൊഞ്ചൽ


*🛎️ഒന്നാം ക്ലാസ് 1️⃣*


*▶️02:00 pm* - ഇംഗ്ലീഷ് 


*🛎️ രണ്ടാം ക്ലാസ് 2️⃣*


*▶️02:30 pm* - ഗണിതം 


*🛎️ മൂന്നാം ക്ലാസ് 3️⃣*


*▶️03.00 pm* - ഇംഗ്ലീഷ് 


*🛎️നാലാം ക്ലാസ് 4️⃣*


 *▶️03.30 pm* - ഗണിതം 


*🛎️അഞ്ചാം ക്ലാസ് 5️⃣*


*▶️04:00 pm* - സാമൂഹ്യശാസ്ത്രം 


*🛎️ആറാം ക്ലാസ്6️⃣*


*▶️04.30 pm* - അടിസ്ഥാനപാഠാവലി  


*🛎️ഏഴാം ക്ലാസ് 7️⃣*


*▶️05.00 pm* - അടിസ്ഥാനശാസ്ത്രം 


*🛎️എട്ടാം ക്ലാസ് 8️⃣*


*▶️01.30 pm* - ഇംഗ്ലീഷ് 


*🛎️ഒൻപതാം ക്ലാസ് 9️⃣*


*▶️11.30 am* - ഹിന്ദി 


*▶️12.00 pm* - സാമൂഹ്യശാസ്ത്രം 


*🛎️ പത്താം ക്ലാസ് 1️⃣0️⃣*


*▶️05.30 pm* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം - രാവിലെ 06.30)


*▶️06.00 pm* - ഗണിതം (പുനഃസംപ്രേഷണം - രാവിലെ 07.00)


*▶️06.30 pm* - രസതന്ത്രം (പുനഃസംപ്രേഷണം - രാവിലെ 07.30) 


*🛎️ പ്ലസ് വൺ1️⃣1️⃣*


*▶️07.30 am* - കെമിസ്ട്രി


*▶️08.00 am* - മാത്തമാറ്റിക്ക്സ്


*▶️08.30 am* - ഹിസ്റ്ററി


*🛎️ പ്ലസ് ടു1️⃣2️⃣*


*▶️09.00 am* - മാത്തമാറ്റിക്ക്സ് (പുനഃസംപ്രേഷണം -രാത്രി 08.30) 


*▶️09.30 am* - കെമിസ്ട്രി (പുനഃസംപ്രേഷണം -രാത്രി 09.00) 


*▶️10.00 am* - സുവോളജി (പുനഃസംപ്രേഷണം -രാത്രി 09.30) 


*▶️10.30 am* - അക്കൗണ്ടൻസി (പുനഃസംപ്രേഷണം -രാത്രി 10.00) 


*▶️12.30 pm* - പൊളിറ്റിക്കൽ സയൻസ് 


*▶️01.00 pm* - കമ്പ്യൂട്ടർ സയൻസ് 

🦋🦋🦋🦋🦋🦋🦋🦋🦋

📡📡📡📡📡📡📡📡📡

   *🛎️ചാനൽ നമ്പർ🛎️*

          🟡🟡🟡🟡🟡


*🖥️കേരളവിഷൻ - 33*


*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*


*🖥️ഡെൻ നെറ്റ് വർക്ക് - 597*


*🖥️ഡിജി മീഡിയ - 149*


*🖥️സിറ്റി ചാനൽ - 116*


*🖥️ഡിഷ് ടിവി - 3207*


*🖥️വീഡിയോകോൺ D2h - 3207*


*🖥️സൺ ഡയറക്റ്റ് - 245*


*🖥️ടാറ്റാ സ്കൈ - 1873*


*🖥️എയർടെൽ - 867*

📡📡📡📡📡📡📡📡📡

Post a Comment

Previous Post Next Post