o ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ മാഹിയിലെത്തി* *വികസന പദ്ധതികൾ വിലയിരുത്തി; വിവിധ വിഭാഗങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു
Latest News


 

ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ മാഹിയിലെത്തി* *വികസന പദ്ധതികൾ വിലയിരുത്തി; വിവിധ വിഭാഗങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു

 *ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ മാഹിയിലെത്തി*
*വികസന പദ്ധതികൾ വിലയിരുത്തി; വിവിധ വിഭാഗങ്ങളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു*



മാഹി: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മാഹിയിലെത്തി.

സന്ദർശനത്തിന്റെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന മാഹി ഗവൺമെന്റ് ആശുപത്രിയുടെ പുതിയ കെട്ടിടം, പള്ളൂർ ആശുപത്രി കെട്ടിടം, പോലീസ് സൂപ്രണ്ട് ഓഫീസ് കെട്ടിടം എന്നിവ സന്ദർശിച്ച അദ്ദേഹം നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്ന് പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികളും അദ്ദേഹം വിശദമായി ആരാഞ്ഞു.

തുടർന്ന് പൊതുജനങ്ങളിൽ നിന്നും വിവിധ സംഘടനകളുടെ പ്രതിനിധികളിൽ നിന്നും രാഷ്ട്രീയ പാർട്ടി നേതാക്കളിൽ നിന്നും നിവേദനങ്ങളും പരാതികളും സ്വീകരിച്ചു. ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.

ലെഫ്റ്റനന്റ് ഗവർണർ ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മാഹിയിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങും.




Post a Comment

Previous Post Next Post