തെരുവ് വിളക്കുകൾ: ഡി.വൈ.എഫ്.ഐ അധികൃതരുമായി ചർച്ച നടത്തി
മാഹി: മാഹിയിലെ നഗരസഭാ റോഡുകളിലും പ്രധാന കവലകളിലും കത്താതെ കിടക്കുന്ന തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ അധികൃതരെ നേരിട്ടു കണ്ടു ചർച്ച നടത്തി. 2019 ൽ മുൻ എം.എൽ.എയുടെ ശ്രമഫലമായി ദുരിതാശ്വാസ വകുപ്പ് തെരുവുവിളക്കുകൾക്കായി അനുവദിച്ച പത്തുലക്ഷം രൂപ പ്രയോജനപ്പെടുത്താതെ നഷ്ടപ്പെടുത്തിയ വിദ്യുഛക്തി വകുപ്പ്പ അധികൃതരുടെ അനാസ്ഥക്കെതിരെ ചർച്ചയിൽ നേതാക്കൾ കടുത്ത പ്രതിഷേധം അറിയിച്ചു. നിലവാരം കുറഞ്ഞ വൈദ്യുതി സാമഗ്രികകൾ വാങ്ങേണ്ടി വരുന്ന ഇന്നത്തെ ടെണ്ടർ നടപടിക്രമങ്ങളുടെ പോരായ്മകൾക്ക് പരിഹാരം കാണണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു. പൊതുജനങ്ങളെ ക്കൊണ്ട് തെരുവുവിളക്കുകൾ പണം കൊടുത്തു വാങ്ങിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, മുനിസിപ്പൽ കമ്മീഷണർ സുനിൽ കുമാർ, വിദ്യുഛക്തി വകുപ്പുമേധാവികൾ എന്നിവരുമായാണ് ഡി.വൈ.എഫ്.ഐ ഭാരവാഹികൾ ചർച്ച നടത്തിയത്. മാഹി മേഖല ഭാരവാഹികളായ ധനിലേഷ് ചെറുകല്ലായി, നീരജ് പുത്തലം എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.
Post a Comment