*
ന്യൂമാഹിയിൽ പുഴയിലെറിഞ്ഞ മാലിന്യം കയ്യോടെ പിടികൂടി തിരിച്ചെടുപ്പിച്ചു.*
ന്യൂമാഹി: ഒരിടവേളക്ക് ശേഷം വീണ്ടും മയ്യഴിപുഴയിൽ വ്യപാര സ്ഥാപനത്തിന്റെ ജംബൊ ചാക്കില്‍ മാലിന്യം തള്ളിയത്, മയ്യഴിപ്പുഴ സമരക്ഷണ സമിതിയുടെ സമയോചിതമായ ഇടപെടലിലൂടെ കടയുടമയെ കൊണ്ട് തന്നെ തിരിചെടുപ്പിക്കാൻ കഴിഞ്ഞു.
ന്യൂമാഹിയിൽ പാലത്തിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് മാലിന്യം തള്ളിയത്. ശനിയാഴ്ച മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട മയ്യഴിപ്പുഴ സംരക്ഷണ സമിതി സെക്രെട്ടറി ലിബാസ് മാങ്ങാട് ന്യൂമാഹി പഞ്ചായത്ത് സെക്രെട്ടറി ഷീജാമണിയെ അറിയിച്ചു. സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് സെക്രട്ടറി അരുൺ ജിതേഷ്, എച്ച്.എസ്.സി എന്നിവർ മയ്യഴിപ്പുഴ സമരക്ഷണ പ്രവർത്തകരോടൊപ്പം സ്ഥലം സന്ദർശിച്ചു. മാലിന്യക്കെട്ട് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഇലക്ട്രോണിക്സ് - മൊബൈൽ പാർട്സുകളുടെ ഇടയിൽ നിന്നും ലഭിച്ച ബില്ലുകളുടെയും മറ്റും സഹായത്താൽ കടയുടമയെ മനസ്സിലാക്കി. ഉദ്യോഗസ്ഥർ കടയുടമയോട് അന്വേഷിച്ചപ്പോൾ മാലിന്യ ചാക്ക് കെട്ട് തന്റെതാണെന്ന് സമ്മതിക്കുകയും അപ്പോൾ തന്നെ തിരിച്ചെടുപ്പിക്കുകയും ചെയ്തു.
കടഉടമക്കെതിരെ കർശനമായ നിയമനടപടിയുണ്ടാവുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു, ഒപ്പം കടയുടമയുടെ പേര് പരസ്യപ്പെടുത്തുമെന്നും താക്കീത് നല്കി
രണ്ട് മാസം മുൻപാണ് മാഹിയിലെ ജോളി വൈൻസും ന്യൂമാഹിയിലെ കേരള ഗ്രാമീൺ ബേങ്കും തള്ളിയ മാലിന്യം പഞ്ചായത്ത് തിരിച്ചെടുപ്പിച്ചതും ഫൈൻ ചുമത്തിയതും! അന്നും ലിബാസിന്റെയും സഹപ്രവർത്തകരുടെയും ഇടപെടെലാണ് മാലിന്യം തിരിച്ചെടുപ്പിക്കുന്നതിലേക്കും നിയമനടപടി എടുപ്പിക്കുന്നതിലെക്കും നയിച്ചത്. ന്യൂമാഹി പഞ്ചായത്ത് അധികൃതരുടെ സൂക്ഷ്മ ഇടെപെടല്‍ അന്നും അഭിനന്ദിക്കപ്പെട്ടിരുന്നു.
മയ്യഴിപ്പുഴയിൽ മാലിന്യം തള്ളുന്ന കുറ്റകൃത്യമാവർത്തിക്കാതിരിക്കാൻ നിയമത്തിൽ അനുശാസിക്കുന്ന പരമാവധി പിഴതുക തന്നെ ചുമത്തണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കൈനടത്ത് ആവശ്യപ്പെട്ടു
Post a Comment