o മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ പ്രതിമാസ വർധന
Latest News


 

മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ പ്രതിമാസ വർധന

 മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ പ്രതിമാസ വർധന




മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ മാസ ശമ്പളത്തിൽ വർദ്ധനവ് അനുവദിച്ചു. മാഹി ലേബർ ഓഫീസർ കെ. മനോജിൻ്റെ സാന്നിദ്ധ്യത്തിൽ പമ്പുടമകളും, ട്രേഡ് യൂനിയൻ നേതാക്കളും പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.വർദ്ധിപ്പിച്ച ശമ്പളം ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

    മാഹി മേഖലയിലെ 16 പമ്പുകളിലെ 300 ജീവനക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. തിങ്കളാഴ്ച്ച നടന്ന യോഗത്തിൽ പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, ധനീഷ്, കെ.മജീദ് എന്നിവരും, ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, കെ.സുരേന്ദ്രൻ, പി.സി.പ്രകാശൻ (സി.ഐ.ടി.യു), കെ.പി.ജ്യോതിർമനോജ് ( ബി.എം.എസ്), കെ.മോഹനൻ (ഐ.എൻ.ടി.യു.സി) എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post