o കെ. പി എ റഹീം സ്മൃതി ദിനാചരണം മാഹി പുത്തലത്ത് നിന്ന് ആരംഭിക്കും
Latest News


 

കെ. പി എ റഹീം സ്മൃതി ദിനാചരണം മാഹി പുത്തലത്ത് നിന്ന് ആരംഭിക്കും

 *കെ. പി എ റഹീം സ്മൃതി ദിനാചരണം മാഹി പുത്തലത്ത് നിന്ന് ആരംഭിക്കും* 



മാഹി : ഗാന്ധിയനും പ്രഭാഷകനുമായിരുന്ന കെ.പി.എ.റഹീമിന്റെ മൂന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ 13 - ന് ആചരിക്കും . ഗാന്ധിസ്മൃതി വേദിയു ടെ നേതൃത്വത്തിൽ മാഹി പുത്തലം ക്ഷേത്രാങ്കണത്തിൽ രാവിലെ പുഷ്പാർച്ചനയോടെയാണ് തുടക്കം . ഗാന്ധി മന്ദിരം , നെഹ്രു യൂത്ത് സെൻറർ പള്ളൂർ , പാനൂർ ജനമൈത്രി പോലീസ് , അത്ലറ്റുകൾ എന്നിവരുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം 12.30 - ന് പാനൂർ ഹൈ സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരിക്കും . വൈകീട്ട് മൂന്നിന് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സ്മൃതിസംഗമം മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും . പ്രൊഫ . എം.പി.മത്താ   യി അനുസ്മരണപ്രഭാഷണവും കേ ന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര

ജേതാവ് സുധാകരൻ രാമന്തളിയുടെ പ്രഭാഷണവും ഉണ്ടാകും . കെ.പി.എ.റഹീം സ്മാരക അവാർഡ് മുൻ ഡി.ജി.പി. ഡോ . അലക്സാണ്ടർ ജേക്കബിന് കൈമാറും . ഗാന്ധിയൻ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണനെ ആദരിക്കും . 


കെ.പി.എ.റഹീമിന്റെ ഛായാചിത്രം നഗരസഭാ ചെയർ മാൻ വി.നാസർ അനാച്ഛാദനം ചെയ്യും . പത്രസമ്മേളനത്തിൽ ഭാരവാഹികളായ കെ.വി. മനോഹരൻ , യാക്കൂബ് എലാങ്കോട് , അഷ്റഫ് പൂക്കോം എന്നിവർ പങ്കെടുത്തു .

Post a Comment

Previous Post Next Post