o റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേർ പിടിയില്‍
Latest News


 

റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേർ പിടിയില്‍

 *റിസോര്‍ട്ടില്‍ ലഹരിമരുന്ന് പാര്‍ട്ടി; കിര്‍മാണി മനോജ് അടക്കം 16 പേർ പിടിയില്‍.* 



ലഹരിപ്പാർട്ടി നടത്തിയതിന് ടി പി വധക്കേസ് പ്രതി കിർമാണി മനോജ് കസ്റ്റഡിയിൽ. വയനാട് പടിഞ്ഞാറത്തറ റിസോർട്ടിലാണ് പാർട്ടി നടത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന 15 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എം.ഡി.എം.എയും കഞ്ചാവും പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.


ഇന്നലെ രാത്രിയായിരുന്നു പാര്‍ട്ടി. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. ക്വട്ടേഷന്‍ സംഘാംഗമായ മുഹ്സിന്‍റെ വിവാഹ വാര്‍ഷിക ആഘോഷത്തിനായാണ് ഇവര്‍ റിസോര്‍ട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യല്‍ തുടരുകയാണ്.

Post a Comment

Previous Post Next Post