o അഴിയൂരിൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗം വികിസന സെമിനാര്‍‌ നടത്തി
Latest News


 

അഴിയൂരിൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗം വികിസന സെമിനാര്‍‌ നടത്തി

 അഴിയൂരിൽ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗം വികസന സെമിനാര്‍‌ നടത്തി




അഴിയൂര്‍ ഗ്രാമപഞ്ചായത്തിന് അടുത്ത സാമ്പത്തിക വര്‍ഷം അനുവദിച്ച പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗം സംബന്ധിച്ച് വികസന സെമിനാര്‍ സംഘടിപ്പിച്ചു. 97,36000 രൂപയാണ് ഗ്രാന്റായി ലഭിച്ചത് അതില്‍ 60 ശതമാനം തുക വാഡുകളിലെ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങൾക്കും ബാക്കി തുകയില്‍ 50 ശതമാനം തുക കാക്കാച്ചികുന്ന് കുടിവെളള പദ്ധതിക്ക് സ്ഥലം എടുപ്പിനും , വിവിധ വാർഡുകളിലെ ഡ്രൈനേജ് നിര്‍മ്മാണത്തിനുമാണ് നീക്കിവെച്ചത് .



വികസന സെമിനാറിന്റെ മുന്നോടിയായി പതിനാലാം തീയ്യതി പതിനെട്ട് വാര്‍ഡുകളിലും ഗ്രാമസഭ നടത്തിയിരുന്നു . കോവിഡ് നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ വാര്‍ഡ് മെമ്പര്‍മാർ കൂടാതെ രണ്ട് പേരെ വീതം മാത്രമെ വികസന സെമിനാറില്‍ പങ്കെടുപ്പിച്ചിരുന്നുളളു . വൈസ് പ്രസിഡന്റ് തോട്ടത്തില്‍ ശശിധരന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു ,



 സ്ഥിരം സമിതി അദ്ധ്യക്ഷന്‍ മാരായ അനിഷ ആനന്ദസദനം , റഹീം പുഴയ്ക്കല്‍ പറമ്പത്ത് രമ്യകരോടി , പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് , പ്ലാന്‍ക്ലര്‍ക്ക് എൻ .സജിത്ത് എന്നിവര്‍ സംസാരിച്ചു . ജനപ്രതിനിധികള്‍ , നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു. ഭരണ സമിതി അംഗീകരിക്കുന്ന മുറയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഈ ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ പദ്ധതികള്‍ എന്‍ട്രി ചെയ്യുന്നതാണ് . കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം ഉളളതിനാലാണ് പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായുളള ഗ്രാമ സഭകള്‍ , വികസന സെമിനാര്‍ എന്നിവ ചേരുന്നതിന് മുമ്പായി പ്രത്രേകമയി വികസന സെമിനാര്‍ ചേർന്നത്

Post a Comment

Previous Post Next Post