o അലൈൻമെന്റ് ഭൂപടം മയ്യഴിയും ഉൾപ്പെടുമോ*
Latest News


 

അലൈൻമെന്റ് ഭൂപടം മയ്യഴിയും ഉൾപ്പെടുമോ*

 *അലൈൻമെന്റ് ഭൂപടം മയ്യഴിയും ഉൾപ്പെടുമോ* 



 മാഹി : നിർദ്ദിഷ്ട കെ റെയിൽ കേന്ദ്രഭരണപ്രദേശമായ മയ്യഴിയെ സ്പർശിക്കില്ലെന്ന് കേരളം വ്യക്തമാക്കു മ്പോഴും മയ്യഴിയുടെ ഭാഗമായ ചാലക്കര , പള്ളർ പ്രദേശങ്ങളിൽ സ്പർശിക്കും വിധമുള്ള അലൈൻമെന്റ് ഭൂപടം മയ്യഴിക്കാരിൽ ആശങ്കയ്ക്കിടയാക്കി . എന്നാൽ , ഇത് സംബ ന്ധിച്ച് മയ്യഴി ഭരണകൂടത്തിന് യാ തൊരു അറിയിപ്പും ലഭിച്ചിട്ടില്ല ചാലക്കര വരപ്രത്ത് കാവ് , ഇന്ദി രാഗാന്ധി പോളിടെക്നിക്ക് , എക് സൽ സ്കൂൾ , ആയുർവ്വേദ മെഡി ക്കൽ കോളേജ് , വെസ്റ്റ്പളളൂർ , രിങ്ങാടി വഴിയാണ് അലൈൻമെ ന്റ് കാണുന്നത് . എന്നാൽ 9 ചതുര ശ്ര കി.മിറ്ററിനുള്ളിൽ 46,000 ജനങ്ങൾ തിങ്ങി താമസിക്കുന്ന മയ്യഴി പ്രദേശത്തെ പൂർണ്ണമായി ഒഴിവാ ക്കിയാണ് റെയിൽ കടന്നു പോകുകയെന്ന് മൂന്ന് മാസം മുൻപെ കേരള അധികൃതർ വ്യക്തമാക്കിയിരുന്നു .

പെരിങ്ങാടിയിൽ നിന്നും നിലവിലുള്ള റെയിലിന് സമാന്തരമായി ഫ്രഞ്ച് പെട്ടിപ്പാലം പരിസരത്തിലുടെ , മയ്യഴിയുടെ ഭാഗമായ ചെറുകല്ലായിയെ സ്പർശിക്കാതെയാണ് അൽപ്പം വളഞ്ഞ് പുന്നോലിലേക്ക് റെയിൽപ്പാത കടന്നുപോവുകയെന്നാ ണ് അന്ന് വ്യക്തമാക്കിയിരുന്നത് . നൂറുകണക്കിന് കുടുംബങ്ങളെ ഒഴി പ്പിച്ചാണ് മുഴപ്പിലങ്ങാട് -അഴിയൂർ ദേശീയപാത മാഹി പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത് . ഈ ബൈപാസ് റോഡ് കൊണ്ട് മയ്യഴിക്കാർക്ക് യാതൊരു പ്രയോജനവുമില്ല . മാത്രമല്ല സ്ഥലപരിമിതികൊണ്ട് വീർപ്പ് മുട്ടുന്ന മയ്യഴിയെ ഭൂവികസന ഭൂപടത്തിലുൾപ്പെടുത്തി , കൃഷി , പാർപ്പിട , വ്യാപാര വ്യവസായ മേഖലകളാക്കി മാറ്റാനുള്ള നീക്കവുമാ രംഭിച്ചിട്ടുണ്ട് .

Post a Comment

Previous Post Next Post