പ്രഖ്യാപിച്ച പുതിയ പെൻഷൻ പരിഷ്ക്കരണം പ്രാവർത്തികമാക്കണം.
2016 നു മുമ്പു വിരമിച്ചവർക്ക് പ്രഖ്യാപിച്ച പെൻഷൻ ഏപ്രിലിനു മുമ്പു തന്നെ ലഭ്യമാക്കാൻ വേണ്ട നടപടിക്രമങ്ങൾ കൈകൊള്ളണമെന്ന്
പുതുച്ചേരി സ്റ്റേറ്റ് പെൻഷനേർസ് അസോസിയേഷൻ്റെ (മാഹി ഘടകം ) വാർഷിക ജനറൽ ബോഡി യോഗം പുതുച്ചേരി സർക്കാറിനോടു ആവശ്യപ്പെട്ടു.
മാഹി ശ്രീനാരായണ കോളജ് ഓഫ് എഡുക്കേഷനിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം മാഹി എം.എൽ.എ ശ്രീ.രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി സർവ്വശ്രീ: ആൻറണി ഫർണാണ്ടസ് (പ്രസിഡണ്ട്) എം.കെ.വിജയൻ (സെക്രട്ടറി) പ്രകാശ് മംഗലാട്ട്,പി.കെ.ബാലകൃഷ്ണൻ (വൈസ്.പ്രസിഡണ്ടുമാർ) സി.എച്ച്.പ്രഭാകരൻ ,ടി.കെ.ശൈലജ (ജോ: സെക്രട്ടറിമാർ) പി.ടി. പ്രേമരാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
സർവ്വശീ.ടി.സദാനന്ദൻ, കെ.പവിത്രൻ, കെ.സുരേന്ദ്രൻ, ശശിധരൻ കുനിയിൽ എൻ.നാരായണൻ കെ.ടി.വിജയരാഘവൻ, ടി.ഭാസ്ക്കരൻ ടി.എൻ.പങ്കജാക്ഷി എന്നിവരാണ് നിർവ്വാഹക സമിതി അംഗങ്ങൾ.
Post a Comment