കൂത്തുപറമ്പ് :ബൈക്കിൽ കടത്തുകയായിരുന്ന 30 കുപ്പി മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ. തൃപ്പങ്ങോട്ടുർകല്ലിക്കണ്ടി സ്വദേശി വടക്കേയിൽ സുനിൽകുമാറിനെ (39)യാണ്
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാനൂർ പൂക്കോം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ബജാജ് പൾസർ ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ
പ്രിവന്റീവ് ഓഫീസർ ഷാജി. പി.സി, അശോകൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രോഷിത്ത്. പി,ഷാജി അളോക്കൻ, ജീമോൻ.കെ.ബി, പ്രജീഷ് കോട്ടായി,പ്രനിൽ കുമാർ, ബിജേഷ്.എം, സുബിൻ. എം, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.
Post a Comment