കേരളം വേനൽച്ചൂടിലേക്ക്
അറുപത് വർഷത്തിനിടെ ലഭിച്ച ഏറ്റവും സമൃദ്ധമായ മഴയ്ക്കുശേഷം സംസ്ഥാനത്ത് വേനൽ ശക്തമാവുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം ഒരു മാസത്തിനിടെ 18 തവണ രാജ്യത്തെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശങ്ങളായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങൾ മാറി. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പുനലൂർ എന്നിവിടങ്ങളിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.
ഇതിൽ കണ്ണൂരും കൊല്ലം ജില്ലയിലെ പുനലൂരുമാണ് ഒന്നാം സ്ഥാനത്ത്. ഡിസംബർ 31-ന് കോട്ടയത്ത് രേഖപ്പെടുത്തിയ 36.8 ഡിഗ്രി സെൽഷ്യസാണ് സീസണിലെ ഇതുവരെയുള്ള ഉയർന്ന ചൂട്. അടുത്തദിവസം ആലപ്പുഴയിലും കോട്ടയത്തുമായി രേഖപ്പെടുത്തിയ 36.4 ഡിഗ്രി സെൽ ഷ്യസാണ് രണ്ടാംസ്ഥാനത്ത്,
ഡിസംബർ ആദ്യവാരം തന്നെ സംസ്ഥാനത്തെ അന്തരീക്ഷ താപനില ഉയരാൻ തുടങ്ങിയിരുന്നു. മാർച്ച് ആവുന്നതോടെ ഇത് കൂടിയേക്കാമെന്നാണ് സൂചന. പകൽ കനത്ത ചൂടും രാത്രി തണുപ്പുമാണ് നിലവിൽ കേരളത്തിലെ കാലാവസ്ഥ.
Post a Comment