*ബാലസംഘം സ്ഥാപക ദിനം 'ബാലസംഘം കാർണിവൽ' അഴിയൂർ കോറോത്ത് റോഡിൽ സംഘടിപ്പിച്ചു.*
അഴിയൂർ:ബാലസംഘം സ്ഥാപക ദിനം "ബാലസംഘം കാർണിവൽ " അഴിയൂർ കോറോത്ത് റോഡിൽ സംഘടിപ്പിച്ചു.
കഥ പറയൽ, കവിതാലാപനം ,നാടൻ പാട്ടുകൾ , കണക്കിലെ കളികൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ബാലസംഘം കൂട്ടുകാർ അവതരിപ്പിച്ചു.
വസന്തൻ മാസ്റ്റർ ഒഞ്ചിയം ഉൽഘാടനം ചെയ്തു.
മേഖലതല അക്ഷരോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ CPIM ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം പി.ശ്രീധരനും,
ബാലസംഘം ഏരിയ കൺവീനർ വി എം പ്രജീഷ് കുമാറും വിതരണം ചെയ്തു.
അയന അജീഷ് സ്വാഗതം പറഞ്ഞു. അശ്വിൻ അധ്യക്ഷത വഹിച്ചു.
വൈക്കിലിശേരി പ്രമോദും സംഘം നാടൻ പാട്ട് അവതരിപ്പിച്ചു.
പി.കെ ചന്ദ്രൻ , പി.വി ധനേഷ് എന്നിവർ സംസാരിച്ചു.
Post a Comment