o വടകരയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അമ്പതുകാരനിൽ
Latest News


 

വടകരയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അമ്പതുകാരനിൽ

 വടകരയിൽ ചെള്ളുപനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് അമ്പതുകാരനിൽ



വടകര: വടകരയിൽ സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിനുമുമ്പ് ചെളളുപനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വടകര സ്വദേശിയായ 50കാരനിലാണ് ചെള്ളുപനി  കണ്ടെത്തിയിട്ടുള്ളത്. വിട്ടുമാറാത്ത പനിയും തലകറക്കവും, തൊണ്ടവേദനയും ആയി ഒരാഴ്ചയോളം ചികിത്സ നടത്തിയിട്ടും രോഗം ഭേദമാകാതതതിനാലാണ് രോഗി ചികിത്സതേടി വടകര സഹകരണ ആശുപത്രിയിൽ എത്തിയത്. പ്രശസ്ത സീനിയർ ന്യൂറോളജിസ്റ് ഡോക്ടർ. കെ. സി. മോഹൻകുമാറിൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും ചികിത്സയിലുമാണ് രോഗം സ്ഥിരീകരിച്ചത്. വടകര സഹകരണ ആശുപത്രി അധികൃതർ ഉടൻതന്നെ ജില്ലാ മെഡിക്കൽ ഓഫീസുമായിബന്ധപ്പെടുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മോഹൻകുമാർ അറിയിച്ചു.


എലി ,അണ്ണാൻ, മുയൽ തുടങ്ങി കരണ്ടു തിന്നുന്ന മൃഗങ്ങളിലെ ചെള്ളുകളിൽ നിന്നാണ് പനി ഉണ്ടാകുന്ന ബാക്ടീരിയ രൂപപ്പെടുന്നത്. വിട്ടുമാറാത്ത പനി, തൊണ്ടവേദന, തലകറക്കം, തലവേദന, പേശിവേദന, ചുമ, ചെങ്കണ്ണ് പോലെ കണ്ണ് ചുവക്കൽ എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ. ഓറിയന്റിയ സുസുഗമുഷി എന്ന ബാക്ടീരിയയാണ് സ്‌ക്രബ് ടൈഫസ് ഉണ്ടാക്കുന്നത്.  ചിഗ്ഗറുകൾ എന്നറിയപ്പെടുന്ന ചെള്ളുകൾ  വഴിയാണ് ഇത് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്നത്. സാധാരണ രീതിയിൽ വലിയ അപകടങ്ങൾ ഉണ്ടാക്കാറില്ല എങ്കിലും ചിലപ്പോൾ ന്യൂമോണിയ, തലച്ചോറിനെ ബാധിക്കുന്ന മെനഞ്ചൈറ്റിസോആയി മാറിയാൽ ഇത് അപകടകരമാണ്. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല എന്നുള്ളത് ആശ്വാസകരമാണ്.


ചെള്ള് കടിച്ച് രണ്ടാഴ്ച കഴിയുമ്പോഴേക്ക് മാത്രമേ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടൂ. സാധാരണഗതിയിൽ ഉറുമ്പോ, കൊതുകോ , കടിക്കുമ്പോൾ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചുവന്ന നിറങ്ങളുമാണ് ആദ്യം ഉണ്ടാവുക. ടൈഫോയ്ഡ്

Post a Comment

Previous Post Next Post