*ഐ എൻ ടി യു സി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു...*
മാഹി ചുമട്ട് തൊഴിലാളി യൂണിയൻ INTUCയുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് ചേർന്നു.റോബിൻ ഫെർണാണ്ടസ് സ്വാഗതം പറഞ്ഞ യോഗം പ്രസിഡന്റ് ഗ്രിഗോറി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.നിലവിലെ വാർഷിക വരവ് ചെലവ് കണക്കുകൾ ട്രഷറർ ജയശീലൻ യോഗം മുമ്പാകെ അവതരിപ്പിച്ചു.തുടർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ആയി ഗ്രിഗോറി ഫെർണാണ്ടസിനെ നിലനിർത്തി.വൈസ് പ്രസിഡന്റ് ആയി രെജിലേഷ് കെ.പി, (സെക്രട്ടറി) റോബിൻ ഫെർണാണ്ടസ്,(ജോയിൻ്റ് സെക്രട്ടറി) ജാക്ക്സ് ജിതിൻ ജോസ്, (ട്രഷറർ )ജയശീലൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.സുബേർ,സാഹിർ എന്നിവരെ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളായി തിരഞ്ഞെടുത്തു...
Post a Comment