ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിക്കും.
മാഹി:അപകടാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന മയ്യഴിയുടെ വിവിധ ഭാഗങ്ങളിലുള്ള ട്രാൻസ്ഫോർമറുകൾക്ക് ചുറ്റിലും ബാരിക്കേഡുകൾ നിർമ്മിക്കുമെന്നും, ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും, വൈദ്യുതി വകുപ്പിൽ സ്ഥിരം മെയിൻ്റനൻസ് ടീം സജ്ജമാക്കുമെന്നും പുതുച്ചേരി വൈദ്യുതി ഉപഭോക്തൃ തർക്കപരിഹാര ഫോറം സിററിങ്ങിൽ തീരുമാനമായി. ജനശബ്ദം മാഹി ഭാരവാഹികളായ ഇ കെ.റഫീഖ്, ചാലക്കര പുരുഷു എന്നിവർ നൽകിയ പരാതിയിലാണ് നടപടി.
Post a Comment