o ആന്ധ്രയിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 9 മരണം
Latest News


 

ആന്ധ്രയിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 9 മരണം

 ആന്ധ്രയിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 9 മരണം



ആന്ധ്രാപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 5 സ്ത്രീകൾ ഉൾപ്പെടെ 9 പേർ മരിച്ചു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് മറിയുകയായിരുന്നു. വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം.



ജല്ലേരു വാഗു കനാലിലേക്ക് മറിഞ്ഞ ബസിൽ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഡ്രൈവറും ഉൾപ്പെടുന്നു. അശ്വറൊപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്.


അപകടത്തിൽ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ ദുഃഖവും രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം തുടരുകയാണ്.



Post a Comment

Previous Post Next Post