ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം
*💠ദേശീയ ഉപഭോക്തൃ അവകാശ ദിനം*
*💠സ്വാതന്ത്ര്യദിനം (ലിബിയ)*
*💠ആർക്കൈവിസ്റ്റ് ദിനം (ഉക്രെയ്ൻ)*
*💠ദേശീയ മുട്ട നോഗ് ദിനം (യു.എസ്.എ)*
*💠യാപ്പ് ഭരണഘടനാ ദിനം (മൈക്രോനേഷ്യ)*
*🌐ചരിത്ര സംഭവങ്ങൾ🌐* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌐1500* - ```പോർട്ടുഗീസുകാർ പെഡ്രോ അൽവാറസ് കബ്രാളിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ അഭയം തേടി.```
*🌐1777* - ```ക്രിസ്മസ് ദ്വീപ് എന്നും അറിയപ്പെടുന്ന കിരിതിമാതിയെ ജെയിംസ് കുക്ക് കണ്ടെത്തി.```
*🌐1800* - ```നെപ്പോളിയനെതിരെ വധശ്രമം.```
*🌐1809* - ```കുടലിലെ ട്യൂമർ നീക്കു ന്നതിനുള്ള ലോകത്തിലെ ആദ്യ ശസ്ത്രക്രിയ USAൽ നടന്നു.```
*🌐1851* - ```വാഷിങ്ടൺ, ഡി.സി.യിലെ ലൈബ്രറി ഓഫ് കോൺഗ്രസിന് അഗ്നിബാധയേറ്റു.```
*🌐1892* - ```കന്യാകുമാരിയിലെ പാറയിൽ സ്വാമി വിവേകാനന്ദൻ തപസ്സ് ആരംഭിച്ചു.```
*🌐1900* - ```ദക്ഷിണാഫ്രിക്കയിലെ റിക്ഷകളിൽ യൂറോപ്യന്മാർക്ക് മാത്രം എന്ന് എഴുതിവച്ച് ഇന്ത്യക്കാരെ കയറ്റാതിരിക്കുന്ന നിയമത്തിനെതിരെ ഗാന്ധിജി പരാതി നൽകി.```
*🌐1914* - ```ഒന്നാം ലോകമഹായുദ്ധം : " ക്രിസ്മസ് ഉടമ്പടി " ആരംഭിച്ചു.```
*🌐1923* - ```അൽബേനിയ റിപ്പബ്ലിക്കായി.```
*🌐1932* - ```ആദ്യത്തെ ശിവഗിരി തീർഥാടനം തുടങ്ങി.```
*🌐1941* - ```രണ്ടാം ലോകമഹായുദ്ധം: ജപ്പാന്റെ സൈന്യം ഹോങ്‌കോങ്ങ് പിടിച്ചടക്കി.```
*🌐1951* - ```ലിബിയ ഇറ്റലിയിൽ നിന്നും സ്വതന്ത്രമായി.```
*🌐1952* - ```ബ്രിട്ടൻറെ ആദ്യത്തെ തന്ത്രപരമായ ബോംബർ ആയ ഹാൻഡ്ലി പേജ് വിക്ടർ എന്ന ആദ്യ വിമാനം പറന്നു.```
*🌐1968* - ```അപ്പോളോ പരിപാടി: അപ്പോളോ 8 ചന്ദ്രനു ചുറ്റുമുള്ള പരിക്രമണ പാതയിലേക്ക് കടക്കുന്നു.```
*🌐1969* - ```നൈജീരിയൻ പട്ടാളം ഉമ്മുവഹിയ, ബീയാഫ്ര തലസ്ഥാനം പിടിച്ചെടുത്തു.```
*🌐1974* - ```ട്രേസി ചുഴലിക്കാറ്റ് ഓസ്ട്രേലിയയിലെ ഡാർവിൻ (നഗരം) തകർത്തു.```
*🌐1997* - ```അൾജീരിയയിൽ സിഡ് എൽ-ആണ്ട്രി കൂട്ടക്കൊല 50 മുതൽ 100 വരെ ആളുകൾ കൊല്ലപ്പെട്ടു.```
*🌐1999* – ```190 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ച എയർലൈൻസ് വിമാനം റാഞ്ചി കാണ്ടഹാർ വിമാനത്താവളത്തിൽ ഇറക്കി.```
*🌐2002* - ```ഡെൽഹി മെട്രോ പ്രവർത്തനമാരംഭിച്ചു.```
*🌐2002* - ```മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ബഹുമാനാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി 100 രുപ നാണയം പുറത്തിറക്കി. വെള്ളി, ചെമ്പ്, നിക്കൽ, സിങ്ക് എന്നിവയുടെ സങ്കരലോഹക്കൂട്ടിൽ തീർത്ത നാണയത്തിന് 35 ഗ്രാമാണ് ഭാരം.```
*🌹ജന്മദിനങ്ങൾ🌹* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌹കുതിരവട്ടം പപ്പു* - ```മലയാള സിനിമയിലെ ഒരു ഹാസ്യനടനായിരുന്നു കുതിരവട്ടം പപ്പു (Born: 24 December 1936 - Died: 25 February 2000 ). പപ്പുവിന്റെ ആദ്യചിത്രം “മൂടുപടം” ആണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്, ഭാർഗ്ഗവീനിലയം എന്ന ചിത്രമാണ്. പത്മദളാക്ഷൻ എന്ന് പേരിനു പകരം, കുതിരവട്ടം പപ്പു എന്ന പേര് വരാനും കാരണം ഈ ചിത്രം തന്നെ. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നൽകിയത്. ഭാർഗ്ഗവീനിലയത്തിൽ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷൻ സന്തോഷപൂർവ്വം സ്വീകരിച്ചു. ക്രിസ്തുവർഷം 1872-ൽ സ്ഥാപിതമായ കുതിരവട്ടം മാനസികരോഗാശുപത്രി ഈ പേരാൽ പിൽക്കാലത്ത് വിശ്വപ്രസിദ്ധമായെന്ന് പറയേണ്ടി വരും.```
*🌹അനിൽ കപൂർ* - ```ബോളിവുഡ് സിനിമയിലെ ഒരു നടനാണ് അനിൽ കപൂർ (ജനനം ഡിസംബർ 24, 1959). ഇന്ത്യയിലെ മഹാരാഷ്ട്രയിൽ ജനിച്ച അനിൽ തന്റെ സിനിമ ജീവിതം തുടങ്ങിയത് 1979 ൽ ഉമേഷ് മേഹ്റയുടെ ഹമാരേ തുമാരേ എന്ന ചിത്രത്തിലൂടെയാണ്. നായക കഥാപാത്രമായി ആദ്യമായി അഭിനയിച്ചത് പല്ലവി അനു പല്ലവി എന്ന കന്നട ചിത്രത്തിലാണ്. പിന്നീട് ഹിന്ദിയിലും തന്റെ മികവ് ഉറപ്പിക്കുകയായിരുന്നു. മി. ഇന്ത്യ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.```
*🌹മുഹമ്മദ് റഫി* - ```ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനായിരുന്നു മുഹമ്മദ് റഫി ( December 24, 1924 – July 31, 1980). ഇന്ത്യൻഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തനും ജനപ്രിയനും പ്രതിഭാശാലിയും മികച്ച സ്വാധീനമുള്ളതുമായ ഗായകരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഉർദു, ഹിന്ദി, മറാഠി, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ് ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ദേശീയ അവാർഡും ആറുതവണ ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967ൽ പത്മശ്രീ ബഹുമതി നൽകി ഇന്ത്യാ രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ് ഇദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും.റഫിയുടെ ശബ്ദത്തെ ഫാൻസ് വിശേഷിപ്പിക്കുന്നത് അമാനുഷിക ശബ്ദം എന്നാണ് മുകേഷ്, കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു.```
*🌹അനുമോൾ* - ```മലയാള ചലച്ചിത്രവേദിയിലെ ഒരു അഭിനേത്രിയാണ് അനുമോൾ (Born December 24, 1986). ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചായില്യത്തിലെ ഗൗരി, റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്നിവ ശ്രദ്ധേയമാണ്.ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിലെ അത്യുജ്ജ്വലമായ വ്യത്യസ്തത കാരണം “ആക്ടിങ് ജീനിയസ്” എന്നാണ് അനുമോൾ മലയാള സിനിമയിൽ അറിയപ്പെടുന്നത് തന്നെ.```
*🌹ജെയിംസ് പ്രെസ്കോട്ട് ജൂൾ* - ```പ്രശസ്തനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജെയിംസ് പ്രെസ്കോട്ട് ജൂൾ( 1818 ഡിസംബർ 24 – 1889 ഒക്റ്റോബർ 11). സൗരോർജ്ജം, രാസോർജ്ജം, പ്രകാശോർജ്ജം തുടങ്ങിയവയെല്ലാം ഊർജ്ജത്തിന്റെ വിവിധ രൂപങ്ങളാണെന്ന് പരീക്ഷണത്തിലൂടെ പ്രസ്താവിച്ചത് അദ്ദേഹമാണ്. ഊർജ്ജസംരക്ഷണ നിയമംഎന്ന പേരിലറിയപ്പെട്ട ഈ നിയമം പിൽക്കാലത്ത് താപഗതിഗതികത്തിലെ ഒന്നാം നിയമത്തിന്റെ രൂപവത്കരണത്തിന് സഹായകമായി.```
*🌹അനുഭവ് മൊഹന്തി* - ```ഇന്ത്യൻ നടൻ, ചലച്ചിത്ര നിർമ്മാതാവ്, രാഷ്ട്രീയക്കാരൻ, തിരക്കഥാകൃത്ത്, ടെലിവിഷൻ വ്യക്തിത്വം എന്നിവയാണ് അനുഭവ് മൊഹന്തി (ജനനം: ഡിസംബർ 24, 1981). 2004 ൽ ഐ ലവ് യു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 2012 ൽ ബലുങ്ക ടോക്കയുടെ വിജയത്തിനുശേഷം അദ്ദേഹം വിഷ്ണുപ്രിയ ആർട്സ് & ഗ്രാഫിക്സ് എന്ന പേരിൽ സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് സൃഷ്ടിച്ചു. ഒഡിയ സിനിമാ മേഖലയിലെ ഏറ്റവും വിജയകരമായ സിനിമാതാരങ്ങളിലൊരാളായി അദ്ദേഹത്തെ വിശേഷിപ്പിച്ചു.```
*🌹എമ്മാനുവൽ ലാസ്കർ* - ```ഒരു ലോക ചെസ്സ് ചാമ്പ്യനാണ് എമ്മാനുവൽ ലാസ്കർ (ഡിസംബർ:24, 1868 – ജനുവരി 11, 1941) . 1868-ൽ പഴയ പ്രഷ്യ (ജർമ്മനി) യിൽ ജനിച്ച എമാനുവൽ ലാസ്കർ ചെസ്സിൽ മാത്രമല്ല ഗണിതശാസ്ത്രത്തിലും തത്ത്വചിന്തയിലും ഒരുപോലെ ആകൃഷ്ടനായിരുന്നു. കൂടാതെ ചെസ് ചരിത്രത്തിലെ ഏറ്റവും കരുത്തന്മാരായ കളിക്കാരിൽ അഗ്രഗണ്യസ്ഥാനമാണ് ലാസ്കറിനുള്ളത്.വിൽഹെം സ്റ്റീനിറ്റ്സിനു ശേഷം 1894 മുതൽ 1921 വരെ ലോകചാമ്പ്യനുമായിരുന്നു ലാസ്കർ. ഗണിതശാസ്ത്രത്തിലെ കമ്മ്യൂട്ടേറ്റീവ് ആൾജിബ്രാ ശാഖയിൽ ലാസ്കർ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ചെസ്സിൽ ഒരു പ്രൊഫഷണൽ ശൈലിയ്ക്കു തുടക്കമിട്ടയാളെന്നും ലാസ്കറെ കരുതുന്നവരുണ്ട്. കളികളിലും ടൂർണമെന്റുകളിലും പങ്കെടുക്കുന്നതിനു കനത്ത മാച്ച് ഫീസാണ് ലാസ്കർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് ഏറെ വിമർശനവും വിളിച്ചുവരുത്തുകയുണ്ടായി. ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും ലാസ്കർ രചിയ്ക്കുകയുണ്ടായി.```
*🌹പീയുഷ് ചാവ്‌ല* - ```ഒരു ഇന്ത്യൻ ക്രിക്കറ്ററാണ് പീയുഷ് പ്രമോദ് ചാവ്‌ല . 1988 ഡിസംബർ 24ന് ഉത്തർപ്രദേശിലെ അലിഗറിൽ ജനിച്ചു. ഇടം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ ലെഗ് സ്പിൻ ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശ്, മധ്യമേഖല ടീമുകളെ പ്രതിനിധീകരിക്കുന്നു. ദേശീയ അണ്ടർ 19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും 2007 മേയിൽ ബംഗ്ലാദേശിനെതിരേ ഏകദിനത്തിലും അരങ്ങേറ്റം നടത്തി.```
*🌹ഹമീദ് കർസായ്* - ```അഫ്‌ഗാനിസ്ഥാന്റെ പന്ത്രണ്ടാമത്തെ പ്രസിഡണ്ട് ആണ് ഹമീദ് കർസായ് പാഷ്തോ (ജനനം ഡിസംബർ 24 1957). 2004 ഡിസംബർ 7 മുതലാണ് ഇദ്ദേഹം സ്ഥാനമേറ്റെടുത്തത്. 2001-ൽ താലിബാൻ സർക്കാരിനെ പുറത്താക്കിയതു മുതൽ അഫ്‌ഗാനിസ്ഥാനിലെ രാഷ്ട്രീയ രംഗത്തെ ഒരു പ്രമുഖ വ്യക്തിയാണ് കർസായ്.```
*🌹പപ്പു യാദവ്* - ```പപ്പു യാദവ് എന്നറിയപ്പെടുന്ന രാജേഷ് രഞ്ജൻ (ജനനം: 24 ഡിസംബർ 1967) ഒരു രാഷ്ട്രീയക്കാരനാണ്. 1991, 1996, 1999, 2004 വർഷങ്ങളിൽ ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിഹാറിലെ നിരവധി നിയോജകമണ്ഡലങ്ങളിൽ നിന്ന് സ്വതന്ത്ര / എസ്പി / ലോക് ജനതാ പാർട്ടി / ആർജെഡി സ്ഥാനാർത്ഥിയായി വിജയിച്ചു. പപ്പു യാദവ് 2015 ൽ മികച്ച പ്രകടനം കാഴ്ചവച്ച എംപിമാരിൽ ഒരാളായി മാറി പപ്പു യാദവ് നിലവിൽ ജൻ അധികാർ പാർട്ടിയുടെ നേതാവാണ്. (എൽ).```
*🌷സ്മരണകൾ🌷* 🔻🔻🔻
♾️♾️♾️♾️♾️♾️♾️♾️
*🌷വാസ്കോ ഡ ഗാമ* - ```സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ (1460/1469 - ഡിസംബർ 24, 1524) 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്. ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ. 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ് കൊൻഡേസ് ഡ വിദിഗ്വിര (count of vidiguira) എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു.```
*🌷ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍* - ```പണ്ഡിതനായ കവിയായിരുന്നു ചെറുളിയില്‍ കുഞ്ഞുണ്ണിനമ്പീശന്‍ (1899 ഒക്‌ടോബര്‍ 23 - 1966 ഡിസംബര്‍ 24) . വള്ളത്തോളിന്റെയും, നാലപ്പാടിന്റെയും സുഹൃത്തായിരുന്ന നമ്പീശന്‍, അക്കാലത്തെ നിലവാരമുള്ള മിക്ക മാസികകളിലും കവിതകള്‍ പ്രസിദ്ധപെ്പടുത്തിയിട്ടുണ്ട്. സമഭാവിനി, കൈരളി, മംഗളോദയം, സാഹിതി, രാജര്‍ഷി എന്നിവയിലെല്‌ളാം കവിതകള്‍ കാണാം. ഇവയില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും കവിതകളാണ് സി.എസ്. നായരുടെ അവതാരികയോടെ പ്രസിദ്ധീകൃതമായ മുക്താവലി. 1938ല്‍ ചേലനാട്ട് അച്യുതമേനോന്റെ മുഖവുരയോടെ പ്രസിദ്ധീകൃതമായ മറ്റൊരു കവിതാസമാഹാരം ആണ് കാവ്യാഞ്ജലി. വിവര്‍ത്തകന്‍ എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍
ശ്രദ്ധിക്കപെ്പട്ടത്. ഭാഷാശാകുന്തളം, വിക്രമോര്‍വ്വശീയം, കര്‍ണ്ണഭാരം എന്നിവ പ്രസിദ്ധീകൃതങ്ങളായി.```
*🌷കടത്തനാട്ട് മാധവിയമ്മ* - ```സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാള കവയിത്രിയാണ് കടത്തനാട്ട് മാധവിയമ്മ (1909 - 24 ഡിസംബർ 1999). ഇവരുടെ 'കണിക്കൊന്ന' എന്ന കൃതിക്ക് മലയാളനാടിന്റെ മികച്ച കവിതയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. മാലതി എന്ന തൂലികാനാമത്തിലും ഇവർ കവിതകൾ എഴുതിയിരുന്നു. പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. കാവ്യോപഹാരം, കണിക്കൊന്ന, ജീവിത തന്തുക്കൾ, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു, മുത്തച്ഛന്റെ കണ്ണുനീർ, ഗ്രാമശ്രീകൾ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. ഇവർ രചിച്ച മിക്ക കവിതകളും നാടൻ പാട്ടിന്റെ താളത്തിലുള്ളവയാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കടത്തനാട്ട് മാധവിയമ്മ സ്മാരക ട്രസ്റ്റ് യുവകവികൾക്കായി കടത്തനാട്ട് മാധവിയമ്മ കവിതാപുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നു.```
*🌷എം.ജി. രാമചന്ദ്രൻ* - ```എം.ജി.ആർ എന്നപേരിൽ പ്രശസ്തനായ മരത്തൂർ ഗോപാല രാമചന്ദ്രൻ (ജനുവരി 17, 1917–ഡിസംബർ 24, 1987), (പുരൈട്ചി തലൈവർ (വിപ്ലവ നായകൻ) എന്നും അറിയപ്പെട്ടു) തമിഴ് സിനിമയിലെ പ്രമുഖ നടന്മാരിൽ ഒരാളും 1977 മുതൽ തന്റെ മരണം വരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയുമായിരുന്നു. 1988-ലെ ഭാരത രത്നം ലഭിച്ചത് അദ്ദേഹത്തിനായിരുന്നു. 1936-ൽ “സതി ലീലാവതി" എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആർ വെള്ളിത്തിരയിൽ രംഗത്തുവന്നത്.```
*🌷എം.സി. എബ്രഹാം* - ```ഒന്നാമത്തെയും രണ്ടാമത്തേയും കേരള നിയമസഭയിൽ അംഗമായിരുന്ന ഒരു കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.സി. എബ്രഹാം(ജൂൺ 1918-ഡിസംബർ 24 -1997). ഒരു അഭിഭാഷകാനായി ഔദ്യോഗിക ജീവിതം നയിച്ച എബ്രഹാം കടുത്തുരുത്തി നിയസഭാ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് പ്രതിനിധിയായി ഒന്നും രണ്ടും നിയമസഭയിലംഗമായത്.```
*🌷തൊഷീരൊ മിഫൂൻ* - ```ജപ്പാൻകാരനായ ഒരു ചലച്ചിത്രനടനാണ് തൊഷീരോ മിഫൂൻ (ഏപ്രിൽ 1, 1920 – ഡിസംബർ 24, 1997). ജാപ്പനിസ് സിനിമയുടെ കുലപതിയായ കുറോസവയുടെ ഡ്രങ്കൻ ഏയ്ഞ്ചലിലൂടെ അഭിനയരംഗത്തേക്ക് വന്നു. വെനീസ് ഫിലിം ഫെസ്റ്റിവെലിൽ സ്വീകരിക്കപ്പെട്ട റാഷമോൺ എന്ന കുറോസവ ചിത്രത്തിലെ പ്രകടനത്തിലൂടെ ചലച്ചിത്രചരിത്രത്തിലെ അപൂർവ കൂട്ടുകെട്ടിന് വഴിയൊരുക്കുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു. കുറോസവയുടെ പന്ത്രണ്ടോളം ചിത്രങ്ങളിൽ തോഷിറോ മിഫൂൺ അഭിനയിച്ചു.```
*🌷പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ* - ```സാമൂഹ്യപരിഷ്‌കർത്താവായ ഇ.വി.രാമസ്വാമി (ജനനം സെപ്റ്റെംബർ 17, 1879 - മരണം ഡിസംബർ 24, 1973). യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. “പെരിയാർ“ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. "പെരിയാർ“ യുക്തിവാദപ്രചാരണത്തിൻ തമിഴ്നാട്ടിൽ പ്രഭാഷണങ്ങൾ നടത്തി. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രചാരണങ്ങളും സിദ്ധാന്തങ്ങളും തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. . ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.```
*🌷പോത്തേരി കുഞ്ഞമ്പു* - ```അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത എഴുത്തുകാരനാണ് പോത്തേരി കുഞ്ഞമ്പു (1857 ജൂൺ 6 - 1919 ഡിസംബർ 24). അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് സരസ്വതീവിജയം എന്ന നോവലാണ് . സമൂഹത്തിന്റെ സമൂലമായ മാറ്റത്തിനാണ് അദ്ദേഹം സരസ്വതീവിജയം എന്ന നോവൽ രചിച്ചത്. സോദ്ദേശ്യതയും സവർണ്ണവിരുദ്ധതയും കഥാവതരണത്തിന്റെ ക്രമബദ്ധമായ വികാസത്തെ ഹനിച്ച് അവിശ്വാസ്യവും അതിഭാവുകത്വവും വരുത്തിയിട്ടുണ്ടെങ്കിലും ശക്തിമത്താണ് ഇതിലെ ഭാഷ. ഹിന്ദുമതത്തെ അപലപിക്കുന്ന രാമായണസാരപരിശോധന പോലുള്ള കൃതികളിൽ ഒരു അഭിഭാഷകന്റെ നിലയിൽ അദ്ദേഹം ചൂണ്ടിക്കാട്ടലുകൾ നടത്തുന്നു.```
*🌷റിച്ചാർഡ് ആദംസ്* - ```ഇംഗ്ലീഷ് സാഹിത്യകാരനാണ് റിച്ചാർഡ് ആദംസ് (ജനനം 9 മേയ് 1920 - മരണം 24 ഡിസംബർ 2016).ആധുനിക ചരിത്രത്തിൽ ബിരുദം നേടിയതിനു ശേഷം ബ്രിട്ടനു വേണ്ടി രണ്ടാം ലോക യുദ്ധത്തിൽ സൈനികസേവനം ചെയ്തു.തന്റെ പഠനത്തിനു ശേഷം ബ്രിട്ടൺ സിവിൽ സർവീസിൽ പ്രവേശിച്ചു. മുയലുകളുടെ കഥപറഞ്ഞ 1974-ൽ പുറത്തിറങ്ങിയ ചിൽഡ്രൻസ് ക്ലാസിക് ‘വാട്ടർഷിപ്പ് ഡൗൺ’ ആണ് ആദംസിനെ ശ്രദ്ധേയനാക്കിയത് . ദി ഗേൾ ഇൻ എ സ്വിംഗ്, ഷർഡിക്, ദി പ്ലേഗ് ഡോഗ്സ് എന്നിവ ആംദസിന്റെ പ്രധാന കൃതികളാണ്.```
*🌷സാമുവൽ പി.ഹണ്ടിങ്ടൺ* - ```ഒരു യാഥാസ്തിക അമേരിക്കൻ രാഷ്ട്രീയ ചിന്തകനും, ഹാർവാർഡ് സർവകലാശാലയിലെ രാഷ്ട്രീയമീംമാംസാ പ്രൊഫസ്സറുമാണ് സാമുവൽ പി.ഹണ്ടിങ്ടൺ (ജനനം ഏപ്രിൽ 18, 1927 - മരണം ഡിസംബർ 24, 2008). ദി ക്‌ളാഷ് ഓഫ് സിവിലൈസേഷൻസ് (ജനപദങ്ങളുടെ സംഘർഷം) (1993, 1996) എന്ന ശീതയുദ്ധത്തിനുശേഷമുള്ള ലോകവ്യവസ്ഥിതിയെക്കുറിച്ചുള്ള പ്രബന്ധത്തിലൂടെ ഇദ്ദേഹം ശ്രദ്ധേയനായി.```
*🌷ഹാരോൾഡ് പിന്റർ* - ```ഹാരോൾഡ് പിന്റർ (ഒക്ടോബർ 10, 1930, ലണ്ടൻ - ഡിസംബർ 24, 2008 )ഇംഗ്ലീഷ് നാടകകൃത്തും സംവിധായകനുമാണ്. റേഡിയോ, ടെലിവിഷൻ, സിനിമ എന്നിവയ്ക്കുവേണ്ടിയും എഴുതുന്ന പിൻറർ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകൻകൂടിയാണ്. ഹാരോൾഡിന്റെ നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനു തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധാനന്തര ബ്രിട്ടനിൽ നാടകത്തിന്റെ ഏറ്റവും ശക്തനായ വക്താവാണ് ജൂത വംശജനായ പിൻറർ. നാടകത്തെ അതിന്റെ അടിസ്ഥാന ഘടനകളിലേക്ക് മടക്കിക്കൊണ്ടുവന്ന മഹാൻ എന്നാണ് നോബൽ പുരസ്കാര കമ്മിറ്റി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'ദ് ബർത്ത്ഡേ പാർട്ടി', 'ദ് കെയർടേക്കർ' എന്നിവയാണ് പ്രധാന കൃതികൾ.```
*🌷സി.കെ.വിശ്വനാഥൻ* - ```ചെത്തു തൊഴിലാളി യൂണിയന്‍ പ്രസിഡന്റും, സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും നിയമസഭയില്‍ വൈക്കത്തു നിന്നുളള ആദ്യ കമ്മ്യൂണിസ്റ്റ് എം.എല്‍.എയുമായിരുന്നു സി.കെ വിശ്വനാഥൻ (മരണം ഡിസംബർ 24 2002).```
*🌷എസ്. കുമാരൻ* - ```പുന്നപ്രവയലാർ സ്വതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ എം.പി യും (രാജ്യസഭാംഗം) മാരാരിക്കുളം മുൻ എം.എൽ.എ. യുമായിരുന്നു എസ്. കുമാരൻ. (ജനനം: 25 ഫെബ്രുവരി 1923 - മരണം: 24 ഡിസംബർ 1991) .```
🔥🌟🔥🌟🔥🌟🔥🌟
🔹🔹🔹🔹🔹🔹🔹
*🦋അനൂപ് വേലൂർ🦋*
🔹🔹🔹🔹🔹🔹🔹
📺📺📺📺📺📺📺📺
*മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (24-12-2021) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ*
📺📺📺📺📺📺📺📺
*🎥#Keralavision Kerala TV🔻🔻*
രാവിലെ 9 മണിക്ക്
🎬കർമ്മയോദ്ധ
ഉച്ചയ്ക്ക് 1 മണിക്ക്
🎬കുരുത്തം കെട്ടവൻ
രാത്രി 9.30 ന്
🎬ജെന്റിൽമാൻ
*🎥#AsianetTV🔻🔻*
രാവിലെ 9 മണിക്ക്
🎬ആൻഡ്രോയിഡ് കുഞ്ഞപ്പൻ Ver 5.25
*🎥#AsianetMovies🔻🔻*
രാവിലെ 6.50 ന്
🎬സമ്മർ ഇൻ ബത്‌ലേഹം
രാവിലെ 9.50 ന്
🎬റിംഗ് മാസ്റ്റർ
ഉച്ചയ്ക്ക് 1 മണിക്ക്
🎬പൊറിഞ്ചു മറിയം ജോസ്
വൈകിട്ട് 4.10 ന്
🎬പൊറിഞ്ചു മറിയം ജോസ്
രാത്രി 7 മണിക്ക്
🎬ക്രിസ്ത്യൻ ബ്രദേഴ്‌സ്
രാത്രി 10.20 ന്
🎬ഒരു ഇന്ത്യൻ പ്രണയകഥ
*🎥#AsianetPlus🔻🔻*
രാവിലെ 5.30 ന്
🎬അതിശയൻ
രാവിലെ 9 മണിക്ക്
🎬രക്തസാക്ഷികൾ സിന്ദാബാദ്
ഉച്ചയ്ക്ക് 12 മണിക്ക്
🎬കനക സിംഹാസനം
വൈകിട്ട് 3 മണിക്ക്
🎬കാര്യം നിസാരം
രാത്രി 11.30 ന്
🎬പൈ ബ്രദേഴ്‌സ്
*🎥#SuryaTV & #SuryaTVHD🔻🔻*
രാവിലെ 9 മണിക്ക്
🎬അണ്ണൻ തമ്പി
ഉച്ചയ്ക്ക് 2 മണിക്ക്
🎬മീശമാധവൻ
*🎥#SuryaMovies🔻🔻*
രാവിലെ 7 മണിക്ക്
🎬കാക്കകറുമ്പൻ
രാവിലെ 10 മണിക്ക്
🎬സൈക്കിൾ
ഉച്ചയ്ക്ക് 1 മണിക്ക്
🎬മലപ്പുറം ഹാജി മഹാനായ ജോജി
വൈകിട്ട് 4 മണിക്ക്
🎬എസ്‌കേപ്പ് ഫ്രം ഉഗാണ്ട
രാത്രി 7 മണിക്ക്
🎬പട്ടാളം
രാത്രി 10 മണിക്ക്
🎬ഉപ്പുകണ്ടം ബ്രദേഴ്‌സ്
*🎥#ZeeKeralam🔻🔻*
രാവിലെ 9.30 ന്
🎬തുമ്പാ
*🎥#MazhavilManorama🔻🔻*
രാവിലെ 8.30 ന്
🎬ജോമോന്റെ സുവിശേഷങ്ങൾ
ഉച്ചയ്ക്ക് 12 മണിക്ക്
🎬മേരിക്കുണ്ടൊരു കുഞ്ഞാട്
ഉച്ചയ്ക്ക് 3 മണിക്ക്
🎬ശിക്കാരി ശംഭു
*🎥#KairaliTV🔻🔻*
രാവിലെ 6 മണിക്ക്
🎬നാൻ മഹാൻ അല്ല
രാവിലെ 9 മണിക്ക്
🎬TN 07 AL 4777
ഉച്ചയ്ക്ക് 12 മണിക്ക്
🎬എന്നെന്നും സ്നേഹിക്കാൻ
വൈകിട്ട് 4 മണിക്ക്
🎬പ്രേമം
രാത്രി 8.30 ന്
🎬പട്ടണത്തിൽ സുന്ദരൻ
രാത്രി 11.30 ന്
🎬മാട്രാൻ
*🎥#Kairali WE TV🔻🔻*
രാവിലെ 7 മണിക്ക്
🎬ഉണ്ട
രാവിലെ 10 മണിക്ക്
🎬 K.G.F: Chapter 1
വൈകിട്ട് 3 മണിക്ക്
🎬കുടമാറ്റം
വൈകീട്ട് 6 മണിക്ക്
🎬ക്രേസി ഗോപാലൻ
രാത്രി 9 മണിക്ക്
🎬ബാബാകല്യാണി
രാത്രി 11.30 ന്
🎬ഈ പുഴയും കടന്ന്
*🎥#AmritaTV🔻🔻*
രാവിലെ 8 മണിക്ക്
🎬ഉയരെ
ഉച്ചയ്ക്ക് 1.30 ന്
🎬രാമലീല
📺📺📺📺📺📺📺📺
Post a Comment