o പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിൽ പുതുവത്സരാഘോഷം
Latest News


 

പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിൽ പുതുവത്സരാഘോഷം

 പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിൽ പുതുവത്സരാഘോഷം



പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിന്റെ ക്രിസ്മസ്-പുതുവത്സരത്തിന്റെ ഭാഗമായി വിവിധ ആഘോഷങ്ങൾ നടത്തും. 'ഫെസ്റ്റീവ് ഫിയെസ്റ്റ' എന്ന് പേരിട്ട പരിപാടി 26 മുതൽ ജനു വരി എട്ടുവരെയാണ്‌.26 മുതൽ 28 വരെ പ്രമുഖ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ മ്യൂറൽ പെയിന്റിങ് ശില്പശാലയും 29-ന് മെൻറലിസ്റ്റ് പ്രീത് അഴീക്കോടിന്റെ ഷോയും ഉണ്ടായിരിക്കും.30-ന് ഹെർപെറ്റോൺ എന്ന ചിത്രപ്രദർശനം. 


31-ന് പാപ്പിനിശ്ശേരി വിഷചികിത്സാസംഘത്തിന്റെ കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമവും കലാപരിപാടികളും നടക്കും.ജനുവരി ഒന്നിന് നേഹ വിൻസന്റിന്റെ ചിത്രപ്രദർശനവും രണ്ടു മുതൽ അഞ്ചുവരെ വൈകുന്നേരം 6.30 മുതൽ നാടകോത്സവവും അരങ്ങേറും.ജനുവരി ആറിന് ദീപ്തി സജിത്തിന്റെ ഫോട്ടോ പ്രദർശനവും ഏഴിന് ജർമൻഭാഷാ പഠനക്ലാസും എട്ടിന് കളരിപ്പയറ്റും ഉണ്ടായിരിക്കും.പരിപാടി കാണാൻ പൊതുജനങ്ങൾക്കും പ്രവേശനമുണ്ടാകും. 


രജിസ്ട്രേഷന് 8075800597 എന്ന നമ്പറിൽ ബന്ധപ്പെടാം. എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജും സംസ്ഥാന ഔഷധസസ്യ ബോർഡും സംയുക്തമായി തുടങ്ങുന്ന ഇല നഴ്സറി ഹെർബൽ ആൻഡ് അഗ്രി ഗാർഡൻ 24-ന് വൈകുന്നേരം മൂന്നിന് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.


Post a Comment

Previous Post Next Post